പാർലിമെന്റിൽ ധനമന്ത്രി ഹൽവ വിളമ്പുന്നത് എന്തിനാണ്? കാരണം ഇത്

പാർലിമെന്റിൽ  'ഹൽവ സെറിമണി'.നടക്കാറുണ്ട്. എന്താണ് ഇതിന്റെ പ്രസക്തി എന്നറിയാമോ? പാർലിമെന്റിൽ ധനമന്ത്രി ഹൽവ വിളമ്പുന്നത് എന്തിനാണ്?

What Is Halwa Ceremony & Why Is It Done Before Every Budget

ല്ലാ വർഷവും, യൂണിയൻ ബജറ്റിന് തൊട്ടുമുമ്പ് പാർലിമെന്റിൽ  'ഹൽവ സെറിമണി'.നടക്കാറുണ്ട്. എന്താണ് ഇതിന്റെ പ്രസക്തി എന്നറിയാമോ? പാർലിമെന്റിൽ ധനമന്ത്രി ഹൽവ വിളമ്പുന്നത് എന്തിനാണ്? ബജറ്റ് പ്രവർത്തനങ്ങളുടെ ഔദ്യോഗിക തുടക്കമായാണ് ഈ ഹൽവ ചടങ്ങിനെ വിലയിരുത്തുന്നത്. കാലങ്ങളായി പാർലിമെന്റിൽ  നടന്നുവരുന്നൊരു ആചാരമാണ് 'ഹൽവ സെറിമണി'. ബജറ്റ് പ്രവർത്തനങ്ങളുടെ മുന്നോടിയായി കേന്ദ്ര ധനമന്ത്രി  ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഹൽവ വിതരണം ചെയ്യും. 

കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഉദ്യോഗസ്ഥർക്ക് മധുര വിഭവം വിളമ്പുന്ന ചടങ്ങുള്ളത്. സഹപ്രവർത്തകർക്ക് ധനമന്ത്രിയാണ് സാധാരണയായി ഹൽവ പകർന്ന് കൊടുക്കാറുള്ളത്. ബജറ്റ് നിർമ്മാണത്തിൽ പങ്കെടുക്കുന്ന ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുക. പാർലമെന്റിലെ നോർത്ത് ബ്ലോക്കിലാണ് പതിവായി ഹൽവ ചടങ്ങ് നടത്താറുള്ളത്. ബജറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ടിരിക്കുന്ന മുഴുവൻ ജീവനക്കാർക്കും ഹൽവ വിതരണം ചെയ്യും

ഹൽവ ചടങ്ങിന് ശേഷം ബജറ്റ് തയ്യാറാക്കുന്നതിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ പാർലിമെന്റിൽ അടച്ചിടും. ഇവർക്ക് പിന്നീട് ബജറ്റ് അവതരണം കഴിയുന്നത് വരെ പുറത്തിറങ്ങാനോ വീടുകളിലേക്ക് പോകണോ സാധിക്കുകയില്ല മാത്രമല്ല ജിമെയിൽ, സോഷ്യൽ മീഡിയ എന്നൊന്നും ഉപയോഗിക്കാൻ അനുവാദമുണ്ടാകില്ല. ഒപ്പം ഫോണും ഉപയോഗിക്കാൻ സാധിക്കില്ല. ബജറ്റിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിന് വേണ്ടിയാണു ഇത്തരത്തിൽ ഉദ്യോഗസ്ഥരെ 'ലോക്ക് ഇൻ' ചെയ്യുന്നത്. ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം പുറത്ത് പോകാൻ അനുമതി ഉണ്ടാകും. 

എന്നാൽ 2022 ൽ ഈ ചടങ്ങ് നടത്തിയിട്ടില്ല. പകർച്ചവ്യാധി കണക്കിലെടുത്ത് ചടങ്ങായി നടത്തിയില്ലെങ്കിലും ഹൽവ ചടങ്ങിന് പകരം  ഉദ്യോഗസ്ഥര്ക്കും ജീവനക്കാർക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തിരുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios