റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയ അവകാശം, രത്തൻ ടാറ്റയുടെ ജീവചരിത്രം ഇതുവരെ പുറത്തിറക്കാതെ ഹാർപ്പർകോളിൻസ്
വൻ കോളിളക്കം സൃഷ്ടിച്ച്, ഹാർപ്പർകോളിൻസ് 2 കോടി രൂപയ്ക്കാണ് ഹാർപ്പർ കോളിൻസ് ടാറ്റയുടെ ജീവചരിത്രത്തിൽ കരാർ എടുത്തത്. ഇന്ത്യന്‍
രത്തൻ ടാറ്റ വിടവാങ്ങുന്നു ഈ വേളയിൽ എടുത്തുപറയേണ്ട ഒരു കാര്യം, മികച്ച വ്യവസായികളിൽ ഒരാളായി തുടർന്നെങ്കിലും അദ്ദേഹത്തെക്കുറിച്ച് ഒരു സിനിമയും ഇതുവരെ നിർമ്മിക്കപ്പെട്ടിട്ടില്ല, പുസ്തകങ്ങളും വിരലിൽ എണ്ണാവുന്നത് മാത്രമേയുള്ളു. അതും പൂർണമായൊരു ചിത്രം നൽകുന്ന ഒന്നും ഇല്ല. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ടാറ്റയുടെ ജീവചരിത്രം പുറത്തുവരുന്നു എന്ന വാർത്ത വന്നത്. എന്നാൽ ഇതുവരെ അത് വെളിച്ചം കണ്ടിട്ടില്ല. എന്തുപറ്റി ടാറ്റായുടെ ജീവചരിത്ര പുസ്തകത്തിന്?
വൻ കോളിളക്കം സൃഷ്ടിച്ച്, ഹാർപ്പർകോളിൻസ് 2 കോടി രൂപയ്ക്കാണ് ഹാർപ്പർ കോളിൻസ് ടാറ്റയുടെ ജീവചരിത്രത്തിൽ കരാർ എടുത്തത്. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ നിന്നും വിരമിച്ച മലയാളി കൂടിയായ തോമസ് മാത്യു വാണ് ടാറ്റയുടെ ജീവചരിത്രം എഴുതിയിരിക്കുന്നത്. "രത്തൻ എൻ. ടാറ്റ: എ ലൈഫ്" എന്ന പുസ്തകം 2023 ൽ പുറത്തിറങ്ങുമെന്നായിരുന്നു അവസാനം വന്ന റിപ്പോർട്ട്. ഹാർപ്പർ കോളിൻസ് ആദ്യം 2022 നവംബറിൽ പുസ്തകം പുറത്തിറക്കാൻ പദ്ധതിയിട്ടിരുന്നു, അത് പിന്നീട് മാർച്ച് 30 2023 ലേക്ക് മാറ്റി, എന്നാൽ, റിലീസ് നടന്നില്ല. പ്രസാധകർ ഇതുവരെ ഇതിനെ കുറിച്ച് ഒന്നും പ്രതികരിച്ചിട്ടുമില്ല.
2022-ൽ പുസ്തകത്തിന്റെ കൈയെഴുത്തുപ്രതി മാത്യു രത്തൻ ടാറ്റയുമായി പങ്കിട്ടിരുന്നുവെങ്കിലും, അദ്ദേഹത്തിൻ്റെ അടുത്ത സഹായികൾ, ചില കുടുംബാംഗങ്ങൾ ഉൾപ്പെടെ, പല തിരുത്തലുകൾ വേണമെന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
ടാറ്റയുടെ ബാല്യം, കോളേജ് കാലം, ആദ്യകാലത്ത് ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ ആളുകള്‍, സംഭവങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം വിശദീകരിക്കുന്ന ഒരു ആധികാരിക ജീവചരിത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. ടാറ്റയുടെ നാനോ പ്രോജക്റ്റ്, ടാറ്റ സ്റ്റീല്‍ ലിമിറ്റഡ് ഏറ്റെടുക്കല്‍ തുടങ്ങിയ സംഭവങ്ങളെ കുറിച്ച് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത വിശദാംശങ്ങളും ഇതിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയെ നീക്കിയതടക്കമുള്ള വിവാദങ്ങളുടെ അണിയറക്കഥകളും പുസ്തകത്തിലുണ്ടെന്നാണ് സൂചന