തൽക്ഷണ വായ്പയ്ക്ക് അപേക്ഷിക്കുണ്ടോ? യോഗ്യതാ മാനദണ്ഡങ്ങൾ അറിയാം

ചുരുങ്ങിയ സമയത്തിനുള്ളിൽ ചെറിയ നടപടികൾ പൂർത്തിയാക്കി ബാങ്കുകൾ നൽകുന്ന വായ്പയാണ് തൽക്ഷണ വായ്പകൾ.

What are the key eligibility criteria for instant loans?

ണത്തിന്റെ ആവശ്യകത ഉണ്ടാകുമ്പോൾ ആദ്യം വായ്പയെ കുറിച്ചായിരിക്കും  ഭൂരിഭാഗംപേരും ചിന്തിക്കുക. എന്നാൽ ഉടനടി പരിഹരിക്കപെടേണ്ട വിഷയങ്ങൾ ആണെങ്കിൽ എന്തുചെയ്യും? സാധാരണ വായ്പയ്ക്ക് അപേക്ഷിച്ച് അത് എല്ലാ നടപടികളും കഴിഞ്ഞ് ലഭിക്കാൻ സമയമെടുക്കും. ഇതിനൊരു പരിഹാരമാണ് തൽക്ഷണ വായ്പ. 

എന്താണ് തൽക്ഷണ വായ്പ?

അപ്രതീക്ഷിതമായ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ഒന്നാണ് ൽക്ഷണ വായ്പകൾ. ചുരുങ്ങിയ സമയത്തിനുള്ളിൽ ചെറിയ നടപടികൾ പൂർത്തിയാക്കി ബാങ്കുകൾ നൽകുന്ന വായ്പയാണ് തൽക്ഷണ വായ്പകൾ. പല തരത്തിലുള്ള തൽക്ഷണ വായ്പകൾ ബാങ്കുകൾ നൽകാറുണ്ടെങ്കിലും ഇതിൽ ഏതുവേണമെന്ന് നിങ്ങളുടെ ആവശ്യം മനസിലാക്കിയ ശേഷം മാത്രം തെരഞ്ഞെടുക്കണം. 

തൽക്ഷണ വായ്പ ലഭിക്കാനുള്ള യോഗ്യതകൾ 

പ്രായം: സാധാരണയായി, 21 മുതൽ 60 വരെ പ്രായമുള്ളവർക്കാണ്  തൽക്ഷണ വ്യക്തിഗത വായ്പകൾ ബാങ്കുകൾ നൽകുന്നത്. 

വരുമാനം: വായ്പയ്ക്ക് അപേക്ഷിക്കുന്ന വ്യക്തിയുടെ വരുമാനം പ്രതിമാസം കുറഞ്ഞത് 15,000 മുതൽ 25,000 വരെ ആയിരിക്കണം. 

വരുമാനത്തിൻ്റെ തുടർച്ച: വരുമാനത്തിന്റെ സ്ഥിരത ബാങ്കുകൾ നോക്കും. അതിനാൽ കുറഞ്ഞത് 6 മാസമെങ്കിലും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരിക്കണം. ഇനി അപേക്ഷകൻ സ്വയം തൊഴിൽ ചെയ്യുന്ന ആളാണെങ്കിൽ, കുറഞ്ഞത് 2 വർഷമെങ്കിലും ഒരേ ബിസിനസ്സിൽ ആ വ്യക്തി ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. 

ക്രെഡിറ്റ് സ്കോർ: മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ വായ്പ ലഭിക്കാൻ എളുപ്പമാണ്. 700 ന് മുകളിൽ ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ വായ്പ വേഗത്തിൽ ലഭിക്കും. 

ആവശ്യമായ രേഖകൾ: തിരിച്ചറിയൽ രേഖ, വരുമാന തെളിവ്, ജോലി  ചെയ്യുന്നതിന്റെ രേഖകൾ എന്നിവ തെളിയിക്കാൻ ആവശ്യമായ രേഖകൾ സമർപ്പിക്കണം അതായത് ഒരു വ്യക്തി ആധാർ, പാൻ, ഡ്രൈവിംഗ് ലൈസൻസ്, സാലറി സ്ലിപ്പുകൾ, ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ, ആദായ നികുതി റിട്ടേണുകൾ (ഐടിആർ) എന്നിവ സമർപ്പിക്കണം

തിരിച്ചടവ്: വരുമാനം അനുസരിച്ചായിരിക്കും വായ്പ തുക ലഭിക്കുക. ഇതിൽ വായ്പക്കാരന്റെ തിരിച്ചടവ് ശേഷിയും അളക്കും. ഉദാഹരണത്തിന്, പ്രതിമാസം ഒരു ലക്ഷം രൂപ സമ്പാദിക്കുന്ന ഒരാൾക്ക് 15 ലക്ഷം രൂപ വായ്പ എടുക്കാൻ അർഹതയുണ്ടായേക്കാം, എന്നാൽ 25,000 രൂപ സമ്പാദിക്കുന്ന ഒരാൾക്ക് അത് ലഭിക്കണമെന്നില്ല.

Latest Videos
Follow Us:
Download App:
  • android
  • ios