പാൻ കാർഡിലെ ഫോട്ടോ മാറ്റണോ? കാര്യം എളുപ്പമാണ്, വഴി ഇതാ...

പാൻ കാർഡിലെ ഫോട്ടോ ഓൺലൈനായി തന്നെ മാറ്റാം. 

Want To Update PAN Card Photo: Here's A Step-By-Step Guide To Update It Online

രാജ്യത്തെ ഒരു പൗരന്റെ ഏറ്റവും പ്രധാന സാമ്പത്തിക രേഖകളിൽ ഒന്നാണ് പാൻ കാർഡ്.  ആദായ നികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫാന്യൂമെറിക് നമ്പറാണ് പാൻ നമ്പർ. പെർമനന്റ് അക്കൗണ്ട് നമ്പർ എന്നാൽ ഒരു വ്യക്തിക്ക് ഒരു തവണ മാത്രം ഇഷ്യൂ ചെയ്യുന്നതാണ്. അതായത് ഒരാൾക്ക് ഒരു പാൻ നമ്പർ മാത്രമേ ഉണ്ടാകുകയുള്ളൂ. ഒരു പൗരന്റെ സാമ്പത്തിക വിവരങ്ങൾ ഈ പാൻ നമ്പറിൽ അടങ്ങിയിരിക്കുന്നു. പാൻ കാർഡിലെ ഫോട്ടോ മാറ്റണമെങ്കിൽ എന്ത് ചെയ്യും? പാൻ കാർഡിലെ ഫോട്ടോ അവ്യക്തമോ കാലഹരണപ്പെട്ടതോ ആണെങ്കിൽ അത് മാറ്റേണ്ടതാണ്. 

പാൻ കാർഡിലെ ഫോട്ടോ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള വഴികൾ ഇതാ 

* ഔദ്യോഗിക (www.protean-tinpan.com) വെബ് പോർട്ടൽ സന്ദർശിക്കുക.
* 'സേവനങ്ങൾ' എന്ന ഓപ്‌ഷനു കീഴിലുള്ള, 'പാൻ' ക്ലിക്ക് ചെയ്യുക. തുടർന്ന്, 'പാൻ വിവരങ്ങളിൽ മാറ്റം/തിരുത്തൽ' എന്ന ഓപ്‌ഷൻ കണ്ടെത്തി തിരഞ്ഞെടുക്കുക.
* ഓൺലൈൻ പാൻ ആപ്ലിക്കേഷൻ തുറക്കാൻ 'അപ്ലൈ' ക്ലിക്ക് ചെയ്യുക.
* 'പുതിയ പാൻ കാർഡിനായുള്ള അഭ്യർത്ഥന അല്ലെങ്കിൽ പാൻ വിവരങ്ങൾ മാറ്റങ്ങൾ അല്ലെങ്കിൽ തിരുത്തൽ' എന്നത് തിരഞ്ഞെടുക്കുക,
*  നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കാൻ ബോക്‌സിൽ ടിക്ക് ചെയ്യുക. 'സമർപ്പിക്കുക' ക്ലിക്ക് ചെയ്യുക.
* നിങ്ങളെ ബന്ധപ്പെടാനുള്ള വിവരങ്ങളും ആവശ്യമായ ഡോക്യുമെൻ്റുകളും പോലുള്ള കൂടുതൽ വിശദാംശങ്ങൾ നൽകുക.
*  പാസ്‌പോർട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്യുക. എല്ലാ വിവരങ്ങളും പൂരിപ്പിച്ച് കഴിഞ്ഞാൽ, 'സമർപ്പിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
*പേയ്‌മെൻ്റ് പേജ് തുറക്കും. ഫീസ് അടയ്ക്കുക. പേയ്‌മെൻ്റ് സ്ഥിരീകരിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് 15 അക്ക അക്നോളജ്‌മെൻ്റ് നമ്പർ ലഭിക്കും. ട്രാക്കിംഗ് ആവശ്യങ്ങൾക്കായി ഈ നമ്പർ സൂക്ഷിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios