വിആർഎസ് എടുത്തവർക്ക് നൽകാൻ പണമില്ല; ധനകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി വാണിജ്യ മന്ത്രാലയം

ധനകാര്യ മന്ത്രാലയം തങ്ങളുടെ ആവശ്യം അനുകൂലമായി പരിഗണിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് വാണിജ്യ മന്ത്രാലയം.

vrs in mmtc

ദില്ലി: മെറ്റൽസ് ആന്റ് മിനറൽസ് ട്രേഡിങ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് വോളണ്ടറി റിട്ടയർമെന്റ് എടുത്ത ജീവനക്കാർക്ക് പണം നൽകാൻ ധനകാര്യ മന്ത്രാലയത്തോട് വാണിജ്യ മന്ത്രാലയം സഹായം തേടി. ഇതിനായി ധനകാര്യ മന്ത്രാലയത്തിന് കത്തയച്ചതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്റേർഡ് റിപ്പോർട്ട് ചെയ്യുന്നു.

സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാണ് ഈ പൊതുമേഖലാ സ്ഥാപനം ഉള്ളത്. അതിനാൽ തന്നെ വൊളണ്ടറി റിട്ടയർമെന്റ് എടുക്കുന്ന ജീവനക്കാർക്ക് പ്രതിഫലം നൽകാനുള്ള സാമ്പത്തിക ശേഷി പോലും കമ്പനിക്കില്ലെന്നാണ് വിവരം. 

ധനകാര്യ മന്ത്രാലയം തങ്ങളുടെ ആവശ്യം അനുകൂലമായി പരിഗണിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് വാണിജ്യ മന്ത്രാലയം. 2020 ജൂലൈയിലായിരുന്നു ജീവനക്കാർക്ക് വിആർഎസ് നടപ്പിലാക്കാൻ എംഎംടിസിയുടെ മേധാവികൾ തീരുമാനിച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios