ലോകത്തിലെ മികച്ച വിമാനക്കമ്പനി ഏത്? ആദ്യ ഇരുപതിൽ ഇന്ത്യയുടെ ഈ എയർലൈൻ
സ്റ്റാറായി ഇന്ത്യയുടെ ഈ എയർലൈൻ. ലോകത്തിലെ മികച്ച എയർലൈൻ ഏതാണ്? ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപായി മികച്ച എയർലൈനുകളെ അറിഞ്ഞിരിക്കൂ.
ദില്ലി: ലോകത്തിലെ ഏറ്റവും മികച്ച എയർലൈനുകളുടെ പട്ടിക പുറത്ത്. 2022 ലെ സ്‌കൈട്രാക്‌സ് വേൾഡ് എയർലൈൻ അവാർഡിൽ മികച്ച 20 എയർലൈനുകളിൽ ഇടം നേടി ഇന്ത്യയുടെ വിസ്താര. ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി ഖത്തർ എയർവേയ്‌സ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സിംഗപ്പൂർ എയർലൈൻസ് ലിമിറ്റഡും എമിറേറ്റ്‌സും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി.
Read Also: നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കുന്നു; അറിയാം ഈ സർക്കാർ പദ്ധതിയെ
കോവിഡ് മഹാമാരിയെ തുടർന്ന് ലോകം ഒന്നാകെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത് വിമാന കമ്പനികളായിരുന്നു. നിയന്ത്രണങ്ങൾ നീക്കിയ ശേഷം കോവിഡിന് മുൻപുള്ള നിലയിലേക്ക് എയർലൈനുകൾ എത്തുന്നതേയുള്ളു. യാത്ര പോകുമ്പോൾ ഇപ്പോഴും മികച്ച എയർലൈൻ തിരഞ്ഞെടുക്കാനാണ് എല്ലാവരും ശ്രദ്ധിക്കുക. ലോകത്തിലെ തന്നെ മികച്ച എയർലൈനുകളുടെ പട്ടികയിൽ ആദ്യ ഇരുപതിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് വിസ്താര.
ജപ്പാനിലെ ഓൾ നിപ്പോൺ എയർവേയ്‌സ് കമ്പനിയും ഓസ്‌ട്രേലിയയുടെ ക്വാണ്ടാസ് എയർവേയ്‌സ് ലിമിറ്റഡും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടി, അതേസമയം ഹോങ്കോങ്ങിന്റെ കാഥേ പസഫിക് കഴിഞ്ഞ വർഷം ആറാം സ്ഥാനത്ത് ആയിരുന്നു ഇത്തവണ അത് 16-ാം സ്ഥാനത്തേക്ക് വീണു.
2021 സെപ്റ്റംബർ മുതൽ 2022 ഓഗസ്റ്റ് വരെ ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, റഷ്യൻ, ജാപ്പനീസ്, ചൈനീസ് ഭാഷകളിൽ നടത്തിയ ഓൺലൈൻ ഉപഭോക്തൃ സർവേ പ്രകാരമാണ് അവാർഡുകൾ നിർണ്ണയിച്ചത്.
ലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട മികച്ച 20 എയർലൈനുകൾ 2022
- ഖത്തർ എയർവേസ്
- സിംഗപ്പൂർ എയർലൈൻസ്
- എമിറേറ്റ്സ്
- ഓൾ നിപ്പോൺ എയർവേസ്
- ഖിലാണ്ടസ് എയർവേസ്
- ജപ്പാൻ എയർലൈൻസ്
- ടർക്കിഷ് എയർലൈൻസ്
- എയർ ഫ്രാൻസ്
- കൊറിയൻ എയർ
- സ്വിസ് ഇന്റർനാഷണൽ എയർലൈൻ
- ബ്രിട്ടീഷ് എയർവേസ്
- എത്തിഹാദ് അയർവേസ്
- ചൈന സതേൺ
- ഹൈനാൻ എയർലൈൻസ്
- ലുഫ്താൻസ
- കതെയ് പസിഫിക്
- കെഎൽഎം
- ഇവാ എയർ
- വിർജിൻ അറ്റ്ലാന്റിക്
- വിസ്താര