'റാൻസംവെയർ' വില്ലനായി, സ്തംഭിച്ച് ഈ ബാങ്കുകൾ; പ്രശ്നം പരിഹരിച്ചുകൊണ്ടിരിക്കുന്നതായി എൻപിസിഐ

. 'റാൻസംവെയർ' ആക്രമണം രാജ്യത്തെ മൊത്തം പണമിടപാടുകളെ ബാധിക്കാതിരിക്കാനുള്ള നടപടികളെല്ലാം കൈക്കൊണ്ടിട്ടുണ്ടെന്ന് എൻപിസിഐ വ്യക്തമാക്കി.

UPI IMPS, retail payments of some banks temporarily unavailable due to ransomware attack on tech-provider

റാൻസംവെയർ' ആക്രമണത്തെത്തുടർന്ന് ചില ബാങ്കുകളുടെ യുപിഐ, ഐപിഎംഎസ്, മറ്റ് പേയ്‌മെന്റ് സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനം നിലച്ചു. എടിഎം സേവനങ്ങളും തടസപ്പെട്ടു. ഈ സേവനങ്ങൾ  ഉപഭോക്താക്കൾക്ക് താൽക്കാലികമായി ലഭ്യമാകില്ലെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. ഏതാണ്ട്   മുന്നൂറോളം ബാങ്കുകളുടെ പ്രവർത്തനം സ്തംഭിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. നിരവധി ബാങ്കുകൾക്ക് ബാങ്കിംഗ്  സേവനം നൽകുന്ന  സി-എഡ്ജ് ടെക്‌നോളജീസിനെതിരായി ഉണ്ടായ 'റാൻസംവെയർ' ആക്രമണമാണ് സേവനങ്ങൾ തടസപ്പെടാനുള്ള കാരണം. 'റാൻസംവെയർ' ആക്രമണം രാജ്യത്തെ മൊത്തം പണമിടപാടുകളെ ബാധിക്കാതിരിക്കാനുള്ള നടപടികളെല്ലാം കൈക്കൊണ്ടിട്ടുണ്ടെന്ന് എൻപിസിഐ വ്യക്തമാക്കി. റീട്ടെയിൽ പേയ്‌മെന്റ് സംവിധാനങ്ങളിൽ നിന്ന് സി-എഡ്ജ് ടെക്‌നോളജീസിനെ താൽക്കാലികമായി മാറ്റിനിർത്തിയിട്ടുണ്ട്. ടാറ്റ കൺസൾട്ടൻസി സർവീസസിന്റെയും  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയും  സംയുക്ത സംരംഭമാണ് സി-എഡ്ജ് ടെക്നോളജീസ്  

ഗുജറാത്തിലെ 17 ജില്ലാ സഹകരണ ബാങ്കുകൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 300 ഓളം ബാങ്കുകൾ കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് ഇന്ത്യൻ നാഷണൽ കോഓപ്പറേറ്റീവ് യൂണിയൻ ചെയർമാൻ ദിലീപ് സംഗാനി പറഞ്ഞു. ജൂലൈ 29 മുതൽ ബാങ്കുകൾ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പേയ്മെന്റുകൾക്കാവശ്യമായ സാങ്കേതിക സേവനങ്ങളെത്തിക്കുന്ന കമ്പനിയാണ് സി - എഡ്ജ്. കൂടുതലും സഹകരണ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾക്കാണ് ഇവർ സേവനം നൽകുന്നത് .സി-എഡ്ജ് ടെക്‌നോളജീസുമായി ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ  പ്രശ്നം പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുവെന്നും, ആവശ്യമായ സുരക്ഷാ അവലോകനം നടക്കുകയാണെന്നും എൻപിസിഐ പറഞ്ഞു. ബാധിക്കപ്പെട്ട ബാങ്കുകളിലേക്കുള്ള കണക്റ്റിവിറ്റി എത്രയും വേഗം പുനഃസ്ഥാപിക്കുമെന്നും എൻപിസിഐ  വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള മൊത്തം പേയ്മെന്റ് സംവിധാനത്തിന്റെ 1 ശതമാനത്തിൽ താഴെ മാത്രമാണ് ബാധിക്കപ്പെട്ട ധനകാര്യ സ്ഥാപനങ്ങളുടെ വിഹിതം

Latest Videos
Follow Us:
Download App:
  • android
  • ios