നിർമ്മലയുടെ പദ്ധതികൾ എന്തെല്ലാം; ബജറ്റിലിടം പിടിക്കുമോ ഈ നിർണായക കാര്യങ്ങൾ

ധനമന്ത്രി നിർമല സീതാരാമൻ  അവതരിപ്പിക്കുന്ന ഏഴാമത്തെ ബജറ്റ്. നിലവിലെ സാമ്പത്തിക, രാഷ്ട്രീയ സാഹചര്യത്തിൽ ധനമന്ത്രി ഏതെല്ലാം കാര്യങ്ങൾക്കായിരിക്കും പ്രാധാന്യം നൽകുകയെന്നത് പരിശോധിക്കാം,

Union Budget 2024: A look at 5 big themes before Sitharaman reveals cards

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്, ധനമന്ത്രി നിർമല സീതാരാമൻ  അവതരിപ്പിക്കുന്ന ഏഴാമത്തെ ബജറ്റ്. സാമ്പത്തിക അച്ചടക്കത്തിന് പ്രാധാന്യം നൽകുന്നതായിരിക്കുമോ, ജനപ്രിയ നിർദേശങ്ങളുള്ളതായിരിക്കുമോ.. എന്തായാലും ഈ ആകാംക്ഷകൾക്കെല്ലാം വരുന്ന 23-ാം തീയതി വിരാമമാകും. നിലവിലെ സാമ്പത്തിക, രാഷ്ട്രീയ സാഹചര്യത്തിൽ ധനമന്ത്രി ഏതെല്ലാം കാര്യങ്ങൾക്കായിരിക്കും പ്രാധാന്യം നൽകുകയെന്നത് പരിശോധിക്കാം,

1) ക്ഷേമ പദ്ധതികൾക്ക് കാര്യമായ ശ്രദ്ധ ലഭിച്ചേക്കാം

കേന്ദ്ര ബജറ്റിൽ ക്ഷേമ പദ്ധതികൾക്ക് ഉയർന്ന വിഹിതം നീക്കിവച്ചേക്കുമെന്നാണ് പ്രതീക്ഷ.കഴിഞ്ഞ രണ്ട് വർഷങ്ങളായി, ക്ഷേമ പദ്ധതികളുടെ വിഹിതം ശരാശരി ചെലവായ 88 ശതമാനത്തിൽ നിന്ന് കുറഞ്ഞിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ, ഈയിനത്തിൽ 6.8 ശതമാനം തുക അധികമായി നീക്കിവച്ചേക്കും. കൃഷി, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ഗ്രാമീണ ഭവനങ്ങൾ എന്നിവയ്ക്കായി  ഉയർന്ന വിഹിതം പ്രതീക്ഷിക്കുന്നുണ്ട്. എംഎൻആർഇജിഎ, പിഎം ആവാസ് യോജന, പിഎം ഗ്രാം സഡക് യോജന, പിഎം കിസാൻ സമ്മാൻ നിധി എന്നിവയിലൂടെയായിരിക്കും പദ്ധതികളുടെ നടത്തിപ്പ്.

2) മൂലധന ചെലവ് കൂട്ടും.

മൂലധന ചെലവിലെ വർധന സർക്കാരിന്റെ സാമ്പത്തിക അജണ്ടയുടെ അടിസ്ഥാന ഘടകമായി തുടരും. മൊത്തം മൂലധന ചെലവ് ജിഡിപിയുടെ 3.5 ശതമാനം ആയി ഉയരും.
 
3) കാലാവസ്ഥാ വ്യതിയാനവും ഊർജ ഉപഭോഗവും

 വാഹന ഇന്ധനം എന്ന നിലയ്ക്ക് കംപ്രസ്ഡ് ബയോഗ്യാസ് (CBG) പ്രോത്സാഹിപ്പിക്കാനുള്ള നിർദേശം ബജറ്റിലുണ്ടായേക്കും. എഥനോൾ നയത്തിൽ അനുകൂലമായ മാറ്റങ്ങൾ ബജറ്റ് പ്രതീക്ഷിക്കുന്നു. ഇലക്ട്രിക് വാഹനങ്ങൾക്ക് പിന്തുണ നൽകുന്നതിനുള്ള പ്രഖ്യാപനങ്ങളും ഉണ്ടായേക്കും. റിയൽ എസ്റ്റേറ്റ്,  അടിസ്ഥാന സൌകര്യവികസനം  എന്നിവയ്ക്കുള്ള സഹായമെന്ന നിലയ്ക്ക് ഗ്രീൻ ബോണ്ട് വിതരണത്തെ പ്രോത്സാഹിപ്പിക്കുമെന്നും ഗ്രീൻ സർട്ടിഫൈഡ് കെട്ടിടങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

 4)  ആദായ നികുതിയിൽ മാറ്റങ്ങളുണ്ടാകുമോ?
 
പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ നികുതിദായകർക്കുള്ള സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി വർദ്ധിപ്പിക്കുന്നത് സർക്കാർ പരിഗണിച്ചേക്കാം. ബാങ്ക് പലിശയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിനുള്ള ഇളവ് പരിധിയിലും വർദ്ധന  പ്രതീക്ഷിക്കുന്നു. ഇതുകൂടാതെ, 5 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികളുടെ ആദായനികുതി നിരക്കുകളിൽ കുറവുണ്ടാകുമെന്നും വിദഗ്ധർ പ്രവചിക്കുന്നു

5)  മേക്ക് ഇൻ ഇന്ത്യ

ആഭ്യന്തര ഉൽപ്പാദനത്തോടുള്ള പ്രതിബദ്ധത സർക്കാർ വീണ്ടും ഉറപ്പിക്കും.   വിവിധ മേഖലകളിലെ ഉൽപ്പാദനം പ്രോൽഹിപ്പിച്ച് മേക്ക് ഇൻ ഇന്ത്യ നയം ശക്തമാക്കുന്നതിനുള്ള നിർദേശങ്ങളും പ്രതീക്ഷിക്കുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios