വരാൻ പോകുന്നത് ഇതുവരെ കാണാത്ത തരത്തിലുള്ള ബജറ്റ്: കേന്ദ്ര ബജറ്റിനെ സംബന്ധിച്ച് സൂചനകൾ നൽകി ധനമന്ത്രി

സിഐഐ പങ്കാളിത്ത ഉച്ചകോടി 2020 നെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നിര്‍മല സീതാരാമന്‍. 

union budget 2021 concentrated on medical R&D

ദില്ലി: കൊവിഡ് -19 കാലത്തെ പ്രതിസന്ധികള്‍ക്കിടയില്‍ അവതരിപ്പിക്കാൻ പോകുന്ന ബജറ്റിനെക്കുറിച്ച് മനസ്സ് തുറന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇതുവരെ കാണാത്ത തരത്തിലുള്ള ബജറ്റാണ് വരാന്‍ പോകുന്നതെന്ന് അവര്‍ പറയുന്നു. കൊവിഡിനെ തുടര്‍ന്ന് തകര്‍ന്ന സമ്പദ് വ്യവസ്ഥയെ പുനരുജീവിപ്പിക്കാനും വളര്‍ച്ചാ നിരക്ക് തിരിച്ചുപിടിക്കാനും ആവശ്യമായ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാവുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

ആരോഗ്യം, മെഡിക്കൽ റിസർച്ച് & ഡവലപ്മെന്റ് (ആർ & ഡി) എന്നിവയിലെ നിക്ഷേപവും ടെലിമെഡിസിൻ കൈകാര്യം ചെയ്യുന്നതിന് കൂടുതൽ കഴിവുകൾ വികസിപ്പിക്കുന്നതും ബജറ്റിൽ പ്രാധാന്യം ലഭിച്ചേക്കുമെന്നാണ് സൂചനകൾ. തൊഴിൽ പരിശീലനത്തെയും നൈപുണ്യവികസനത്തെയും കുറിച്ചുള്ള പുതിയ കാഴ്ചപ്പാടോടുകൂടിയ പ്രഖ്യാപനങ്ങളും, തൊഴിലില്ലായ്മ പരി​ഹരിക്കുന്നതിനായുളള ഇടപെടലും കേന്ദ്ര ബജറ്റിലുണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.  

സിഐഐ പങ്കാളിത്ത ഉച്ചകോടി 2020 നെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നിര്‍മല സീതാരാമന്‍. 2021-22 ലെ കേന്ദ്ര ബജറ്റ് 2021 ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ അവതരിപ്പിക്കും. വളർച്ച പുനരുജ്ജീവിപ്പിക്കുന്നതിന്, COVID-19 പകർച്ചവ്യാധി കാരണം പ്രതിസന്ധിയിലായി തകർന്ന മേഖലകളിലേക്ക് ബജറ്റിലൂടെ കൂടുതൽ പിന്തുണ വ്യാപിപ്പിക്കേണ്ടതുണ്ടെന്നും ധനമന്ത്രി ഉച്ചകോടിയിൽ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios