'കർഷകരോട് സർക്കാർ പ്രതിജ്ഞാബദ്ധം', ബജറ്റിൽ 75060 കോടിയുടെ പ്രഖ്യാപനവുമായി ധനമന്ത്രി

കാർഷിക വായ്പകൾ‌ക്ക് 16.5 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചു. ​ഗോതമ്പ് സംഭരണത്തിന്റെ പ്രയോജനം 43 ലക്ഷം കർഷകർക്ക് കൂടി ലഭ്യമാക്കും...

Union Budget 2021: agriculture credit target increased to Rs 16.5 lakh cr

ദില്ലി: ബജറ്റിൽകാർഷിക മേഖലയ്ക്കായി വൻ പ്രഖ്യാപനവുമായി ധനമന്ത്രി നിർമ്മലാ സീതാരാമൻ. കർഷകരോട് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയ മന്ത്രി 75060 കോടി രൂപയാണ് കാർഷിക മേഖലയ്ക്കായി ബജറ്റിൽ വകയിരുത്തിയത്. കർഷക പ്രതിഷേധങ്ങൾ ഇപ്പോഴും തുടരുന്നതിനിടെ, കാർഷിക പദ്ധതികൾ പ്രഖ്യാപിക്കാൻ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധമുയർത്തി. പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു പദ്ധതികളുടെ പ്രഖ്യാപനം. 

കർഷകർക്ക് മിനിമം താങ്ങുവില നൽകിയുള്ള സംഭരണം തുടരുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ മൂന്ന് പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. കാർഷിക ചന്തകൾക്കായി സഹയാം പ്രഖ്യാപിച്ചു. ചന്തകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കും. 

കാർഷിക വായ്പകൾ‌ക്ക് 16.5 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചു. ​ഗോതമ്പ് സംഭരണത്തിന്റെ പ്രയോജനം 43 ലക്ഷം കർഷകർക്ക് കൂടി ലഭ്യമാക്കും. താങ്ങുവിലയ്ക്കായി 2021 ൽ 1.72 ലക്ഷം കോടി രൂപ ചെലവഴിക്കും. എപിഎംസി(Agricultural produce market committee) കൾക്ക് കാർഷിക അടിസ്ഥാന വികസന ഫണ്ട് ലഭ്യമാക്കും. ഗ്രാമീണ കാര്‍ഷിക അടസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഫണ്ട് 30,000 കോടിയില്‍ നിന്ന് 40,000 കോടി രൂപയായി ഉയര്‍ത്തിയതായും ധനമന്ത്രി വ്യക്തമാക്കി. 

Latest Videos
Follow Us:
Download App:
  • android
  • ios