ട്രിപ്പ് പോകാൻ പ്ലാൻ മാത്രം പോരാ, അവധിക്കാലം അടിച്ചുപൊളിക്കാന്‍ ഈ 7 ക്രെഡിറ്റ് കാര്‍ഡുകള്‍ മതി

 ഒരു ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കുന്നതിന് മുമ്പ്, റിവാര്‍ഡ് പോയിന്‍റുകള്‍, വാര്‍ഷിക ഫീസ്, കിഴിവുകള്‍, എയര്‍പോര്‍ട്ട് ലോഞ്ചുകളിലേക്കുള്ള പ്രവേശനം എന്നിവ താരതമ്യം ചെയ്ത് ഏറ്റവും മികച്ചത് തന്നെ വാങ്ങണം

Travel credit cards: 7 popular cards frequent travellers may want to explore

ണ്ടത്തെക്കാലമല്ല, അവധി ദിവസങ്ങള്‍ ഒരുമിച്ച് കിട്ടിയാല്‍ യാത്ര പോകുന്നത് ഇപ്പോഴൊരു ട്രെന്‍റാണ്. കുറച്ച് പണം കൂടി ഒത്തുവന്നാല്‍ വിദേശ യാത്രയും പലരും പരിഗണിക്കുന്നുണ്ട്. ഇങ്ങനെ യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഒന്നാണ് ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍. യാത്ര ചെയ്യുമ്പോള്‍ റിവാര്‍ഡ് പോയിന്‍റുകള്‍ നേടാനും തെരഞ്ഞെടുത്ത വിമാനത്താവളങ്ങളിലെ എയര്‍പോര്‍ട്ട് ലോഞ്ചുകളിലെ പ്രവേശനം ഉറപ്പാക്കാനും ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ സഹായിക്കും.

 ഒരു ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കുന്നതിന് മുമ്പ്, റിവാര്‍ഡ് പോയിന്‍റുകള്‍, വാര്‍ഷിക ഫീസ്, കിഴിവുകള്‍, എയര്‍പോര്‍ട്ട് ലോഞ്ചുകളിലേക്കുള്ള പ്രവേശനം എന്നിവ താരതമ്യം ചെയ്ത് ഏറ്റവും മികച്ചത് തന്നെ വാങ്ങണം

പ്രമുഖ ബാങ്കുകളുടെ ജനപ്രിയ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇവയാണ്.

1.. എച്ച്ഡിഎഫ്സി ബാങ്ക് റെഗാലിയ ഗോള്‍ഡ് ക്രെഡിറ്റ് കാര്‍ഡ്: ഈ കാര്‍ഡ് ലോകമെമ്പാടുമുള്ള 1,000-ത്തിലധികം എയര്‍പോര്‍ട്ട് ലോഞ്ചുകളിലേക്ക് പ്രവേശനം നല്‍കുന്നു. മാര്‍ക്ക് & സ്പെന്‍സര്‍, മിന്ത്ര, നൈകാ, റിലയന്‍സ് ഡിജിറ്റല്‍ എന്നിവയില്‍ നിന്ന് ഈ കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുമ്പോള്‍ റിവാര്‍ഡ് പോയിന്‍റുകള്‍ ലഭിക്കും.

2. അമേരിക്കന്‍ എക്സ്പ്രസ് പ്ലാറ്റിനം ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡ്: ഇന്ത്യയിലുടനീളമുള്ള എയര്‍പോര്‍ട്ട് ലോഞ്ചുകളിലേക്ക് പ്രതിവര്‍ഷം 8 തവണ പ്രവേശനം ഉറപ്പാക്കുന്നു. ഇത് ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ഒരു അന്താരാഷ്ട്ര കാര്‍ഡാണ്.

3. ഐസിഐസിഐ ബാങ്ക് ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍: മേക്ക്മൈട്രിപ്പ് ഐസിഐസിഐ ബാങ്ക് സിഗ്നേച്ചര്‍ ക്രെഡിറ്റ് കാര്‍ഡ്, മേക്ക്മൈട്രിപ്പ് ഐസിഐസിഐ ബാങ്ക് പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ്, എമിറേറ്റ്സ് സ്കൈവാര്‍ഡ്സ് ഐസിഐസിഐ ബാങ്ക് റൂബിക്സ് ക്രെഡിറ്റ് കാര്‍ഡ്, എമിറേറ്റ്സ് സ്കൈവാര്‍ഡ് ഐസിഐസിഐ ബാങ്ക് അക്രിസെറോ, ഐസിഐസിഐ ബാങ്ക് അക്രിസെറോ, ഐസിഐസിഐ ബാങ്ക് കാര്‍ഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഇവര്‍ നല്‍കുന്നു . മേക്ക്മൈട്രിപ്പ് ഐസിഐസിഐ ബാങ്ക് സിഗ്നേച്ചര്‍ ക്രെഡിറ്റ് കാര്‍ഡ്, മേക്ക്മൈട്രിപ്പ് ഐസിഐസിഐ ബാങ്ക് പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ്, എന്നിവയ്ക്ക് വാര്‍ഷിക ഫീസ് ഇല്ല.

4.  ഐഡിഎഫ്സി ഫസ്റ്റ് വൗ ക്രെഡിറ്റ് കാര്‍ഡ്: ഈ ക്രെഡിറ്റ് കാര്‍ഡ് സീറോ ഫോറെക്സ് മാര്‍ക്ക്അപ്പ് നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നു.എഫ്ഡി മൂല്യത്തിന്‍റെ 100 ശതമാനം വരെ പണവും പിന്‍വലിക്കാം. ഈ കാര്‍ഡ് ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിരിക്കുന്നു.

5. കൊട്ടക് ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡ്: വിമാന ടിക്കറ്റുകള്‍ക്കുള്ള റിവാര്‍ഡ് പോയിന്‍റുകള്‍ റിഡീം ചെയ്യാന്‍ ഈ കാര്‍ഡ് സഹായിക്കും. ഒരു ലക്ഷം രൂപയിലധികം വാര്‍ഷിക ചെലവുകള്‍ക്ക് വാര്‍ഷിക ഫീസ് ഒഴിവാക്കും.

6.ഐആര്‍സിടിസി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്: എച്ച്ഡിഎഫ്സി  ബാങ്കിന്‍റെ ഈ ക്രെഡിറ്റ് കാര്‍ഡ് ഐആര്‍സിടിസി ടിക്കറ്റിംഗ് വെബ്സൈറ്റിലും റെയില്‍ കണക്ട് ആപ്പിലും ചെലവഴിക്കുന്ന ഓരോ നൂറ് രൂപയ്ക്കും 5 റിവാര്‍ഡ് പോയിന്‍റുകള്‍ നേടാന്‍ സഹായിക്കുന്നു. മറ്റ് ഇടപാടുകള്‍ക്ക് ചെലവഴിക്കുന്ന ഓരോ നൂറ് രൂപയ്ക്കും ഒരു റിവാര്‍ഡ് പോയിന്‍റ് വീതം നേടാം.

7. ആക്സിസ് ബാങ്ക്:  ബാങ്ക് നല്‍കുന്ന അറ്റലസ് ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡ് ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ലോഞ്ചുകളിലേക്ക് ഒപ്പം വരുന്ന അതിഥികള്‍ക്ക് കൂടി പവേശനം നല്‍കുന്നു. ഈസിഡൈനര്‍ വഴിയുള്ള റെസ്റ്റോറന്‍റുകളില്‍ ഈ കാര്‍ഡ് 25 ശതമാനം വരെ കിഴിവ് നല്‍കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios