യുപിഐ ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന സവിശേഷതകൾ

ബജാജ് ഫിൻസർവ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഈ ഫീച്ചറുകൾ ഫലപ്രദമായി സംയോജിപ്പിക്കുന്നു, ഉപയോക്താക്കൾക്ക് അവരുടെ ഡിജിറ്റൽ പേയ്‌മെന്റിൽ സൗകര്യം, സുരക്ഷഎന്നിവ ഉറപ്പു നൽകുന്ന ആപ്പായി മാറിയിരിക്കുന്നു.

top features to look for when downloading upi app bajaj finserv

യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (യുപിഐ) ഇന്ത്യയിലെ ജനങ്ങൾ ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന രീതി മാറ്റിമറിച്ചിരിക്കുന്നു. ഒരു സ്മാർട്ട്‌ഫോൺ മാത്രം ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ബാങ്ക് സന്ദർശിക്കാതെയോ രൂപ കൈകാര്യം ചെയ്യാതെയോ തന്നെ പണം കൈമാറ്റം ചെയ്യാനും, ബില്ലുകൾ അടയ്ക്കാനും, പർച്ചേസുകൾ നടത്താനും കഴിയും.

യുപിഐ ആപ്പുകൾ കൂടുതൽ ജനപ്രിയമാകുന്നതിനാൽ, മികച്ച സവിശേഷതകളും സുരക്ഷയും വാഗ്ദാനം ചെയ്യുന്ന ഒന്ന് തിരഞ്ഞെടുക്കുക എന്നത് നിർണായകമാണ്. തടസ്സരഹിതവും സുരക്ഷിതവും കാര്യക്ഷമവുമായ അനുഭവം ഉറപ്പാക്കുന്നതിന് യുപിഐ ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ പരിഗണിക്കേണ്ട പ്രധാന സവിശേഷതകൾ എന്തെല്ലാം ആണെന്ന് നോക്കാം.

ഉപയോഗിക്കാനുള്ള സൗകര്യവും യൂസർ ഇന്റർഫേസും

ഏതൊരു യുപിഐ ആപ്പിന്റെയും ഏറ്റവും നിർണായകമായ വശങ്ങളിലൊന്നാണ് അതിന്റെ ഉപയോഗസൗകര്യം. നന്നായി രൂപകൽപ്പന ചെയ്ത ഒരു ഉപയോക്തൃ ഇന്റർഫേസ് (UI) സാങ്കേതിക വിദഗ്ധരല്ലാത്തവർക്ക് പോലും ബുദ്ധിമുട്ടുകളില്ലാതെ ആപ്പ് ഉപയോഗിക്കാൻ സൗകര്യം ഒരുക്കുന്നു. വ്യക്തമായ നിർദ്ദേശങ്ങൾ, ബുദ്ധിപരമായ ഡിസൈൻ, എളുപ്പത്തിൽ ഉപയോഗിക്കുന്നതിനുള്ള സൗകര്യം എന്നിവ നൽകുന്ന ഒരു യുപിഐ ആപ്പ് തിരഞ്ഞെടുക്കുക. അതുവഴി പണം അയക്കൽ, ബില്ലുകൾ അടയ്ക്കുക, അല്ലെങ്കിൽ ഇടപാട് ചരിത്രം പരിശോധിക്കുക തുടങ്ങിയ വ്യത്യസ്ത കാര്യങ്ങൾ ഒന്നോ രണ്ടോ ടാപ്പുകളിലൂടെ സാധിക്കും.

വേഗത്തിൽ ഇടപാടുകൾ നടത്തേണ്ടിവരുമ്പോൾ ഏറ്റവും ഗുണകരമാകുന്ന ഒന്നാണ് ലളിതമായ ലേഔട്ട്. ഉദാഹരണത്തിന്, ജനപ്രിയമായ യുപിഐ ആപ്പായ ബജാജ് ഫിൻസർവ് ആപ്പ് ലളിതമായ വൃത്തിയുള്ള ഡിസൈനാണ് ഉപയോഗിക്കുന്നത്. ബാലൻസ് പരിശോധന, ബിൽ പേയ്‌മെന്റ് തുടങ്ങിയ പ്രധാന കാര്യങ്ങൾ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ സാധിക്കുന്നതിനാൽ മൊത്തത്തിലുള്ള അനുഭവം സുഗമവും കാര്യക്ഷമവുമാക്കുന്നു.

സുരക്ഷാ സവിശേഷതകൾ

ഡിജിറ്റൽ ഇടപാടുകൾ കൈകാര്യം ചെയ്യുമ്പോൾ സുരക്ഷ പരമപ്രധാനമാണ്. യുപിഐ ആപ്പുകൾ സംവേദനക്ഷമമായ സാമ്പത്തിക വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ, തട്ടിപ്പുകളിൽ നിന്നും അനധികൃത ഇടപാടുകളിൽ നിന്നും സംരക്ഷിക്കുന്നതിന് ഉപഭോക്താക്കൾ ഉപയോഗിക്കുന്ന ആപ്പ് മികച്ച സുരക്ഷാ സവിശേഷതകൾ നൽകുന്നുവെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

മൾട്ടി ഫാക്ടർ ഓതെന്റിക്കേഷൻ (MFA) അഥവ ഇടപാടുകൾക്ക് ഒന്നിൽ അധികം അനുമതി ചോദിക്കുന്ന യു പി ഐ ആപ്പുകൾ തിരഞ്ഞെടുക്കുക. പാസ്‌വേഡ് അല്ലെങ്കിൽ PIN-നു പുറമേ ഒരു അധിക സുരക്ഷാ തലം ഇത് ഉറപ്പു നൽകുന്നു. ഫിംഗർപ്രിന്റ് അല്ലെങ്കിൽ മുഖംതിരിച്ചറിയൽ പോലുള്ള ബയോമെട്രിക്സും സുരക്ഷിത OTP-കളും (വൺ-ടൈം പാസ്‌വേഡുകൾ) ഇതിൽ ഉൾപ്പെടാം. കൂടാതെ, നിങ്ങളുടെ സാമ്പത്തിക വിവരങ്ങൾ ഹാക്കർമാർക്കോ സൈബർ ഇടങ്ങളിലോ ലഭ്യമാകാതിരിക്കാൻ ഡാറ്റ എൻക്രിപ്ഷനും അത്യാവശ്യമാണ്.

ഇന്ത്യയിലെ ജനപ്രിയ യു പി ഐ ആപ്പുകളായ പേ ടി എം , ഫോൺ പേ, ബജാജ് പേ എന്നിവ വിപുലമായ എൻക്രിപ്ഷൻ സാങ്കേതികവിദ്യയും സുരക്ഷിത പിൻ സജ്ജീകരണങ്ങളും വഴി ശക്തമായ സുരക്ഷ വാഗ്ദാനം ചെയ്യുന്നു. ഇത് ഉപയോക്താവിന്റെ ഡാറ്റ എല്ലാ വിധേനയും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നു. തട്ടിപ്പ് നടക്കാൻ സാധ്യത ഉണ്ടെങ്കിൽ പോലും കണ്ടെത്തനുള്ള സൗകര്യം ഉണ്ട് എന്നതിന്റെ അധിക ആനുകൂല്യം സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുന്നതിന് മുമ്പ് സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടെത്താനും തടയാനും ഉപയോക്താക്കളെ സഹായിക്കുന്നു.

മറ്റ് ആപ്പുകളും സേവനങ്ങളുമായി സുഷിരമായ സംയോജനം

ഒരു മികച്ച ഗുണമേന്മയുള്ള യുപിഐ ആപ്പ് വെറും പണം അയക്കുന്ന ഉപകരണമല്ല. അത് മറ്റ് സേവനങ്ങളുമായി സുഷിരമായി സംയോജിച്ച്, ഉപഭോക്താക്കൾക്ക് പണമടയ്ക്കാനും, മൊബൈൽ റീചാർജ് ചെയ്യാനും, ടിക്കറ്റുകൾ ബുക്ക് ചെയ്യാനും തുടങ്ങി പല കാര്യങ്ങൾ ചെയ്യാൻ സൗകര്യം ഒരുക്കണം. വൈദ്യുതി, ജലം, ഗ്യാസ് ബില്ലുകൾ, ഇൻഷുറൻസ് പ്രീമിയം എന്നിവ അടയ്ക്കാനുള്ള സൗകര്യത്തിനു പുറമെ സാധനങ്ങൾ വാങ്ങുന്നതിനു പണം നൽകുന്നതിനും സൗകര്യം വേണം. കൂടാതെ ആപ്പ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുന്നതിനുള്ള സൗകര്യവും വേണം.

ബജാജ് പേയും ഗൂഗിൾ പേയും പോലുള്ള ആപ്പുകൾ ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം (BBPS) സംയോജിപ്പിക്കുക  വഴി ഉപയോക്താക്കൾക്ക് യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാൻ സൗകര്യം ഒരുക്കുന്നു, അതിനർത്ഥം നിങ്ങളുടെ എല്ലാ ആവർത്തന പേയ്മെന്റുകളും ഒരു സ്ഥലത്ത് കൈകാര്യം ചെയ്യാൻ കഴിയും. കൂടാതെ, യുപിഐ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും മറ്റു പേയ്മെന്റ് ഗേറ്റുകൾക്കുമായി ബന്ധിപ്പിക്കാനുള്ള  സൗകര്യവും ഒരുക്കിയിട്ടുണ്ട് എന്നത് ഉപയോക്താക്കൾക്ക് ഏറെ സഹായകമാണ്.

വിവിധ ബാങ്ക് അക്കൗണ്ടുകൾ പിന്തുണയ്ക്കുന്നു

നിങ്ങളുടെ യുപിഐ ആപ്പിൽ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ബന്ധിപ്പിക്കാനുള്ള സൗകര്യം ലഭിക്കുന്നത്  ഏറെ ഗുണകരമാണ്, പ്രത്യേകിച്ച് വിവിധ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർക്ക്. ചില യുപിഐ ആപ്പുകൾ ഉപയോക്താക്കൾക്ക് ഒരേസമയം ഒന്നിലധികം അക്കൗണ്ടുകൾ ചേർക്കാൻ സൗകര്യം ഒരുക്കിന്നുണ്ട്. ഇത് വിവിധ ഇടപാടുകൾക്ക് അക്കൗണ്ടുകൾ മാറി ഉപയോഗിക്കുന്നത് സാധ്യമാക്കുന്നു.

വ്യക്തിഗത ചിലവുകളും വീട്ടുചിലവുകളും പോലുള്ള വ്യത്യസ്ത ആവശ്യങ്ങൾക്ക് പ്രത്യേക അക്കൗണ്ടുകൾ നീക്കിവയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഏറെ പ്രയോജനപ്രദമാണ്. യുപിഐ ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ, ഈ സൗകര്യം ഉറപ്പു നൽകുന്ന ആപ്പ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

വേഗതയേറിയതും വിശ്വാസയോഗ്യവുമായ ഇടപാടുകൾ

യുപിഐ  ജനപ്രിയമായതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് വേഗത്തിൽ ഇടപാടുകൾ പൂർത്തിയാക്കാനാകും എന്നതാണ്. ഒരു മികച്ച യുപിഐ ആപ്പ്, സ്നേഹിതർക്കോ, ഓൺലൈൻ വാങ്ങലുകൾക്കോ, ബില്ലുകൾ അടക്കുന്നതിനോ എന്നിങ്ങിനെ ഏതു കാര്യത്തിനും തൽക്ഷണ പണമിടപാടുകൾ സാധ്യമാക്കണം. കൂടാതെ ആപ്പ് വിശ്വാസയോഗ്യവുമായിരിക്കണം. ഇടപാടുകൾക്ക് കാലതാമസം നേരിടുന്നതും പരാജയപ്പെടുന്നതും  ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും.

വേഗതയേറിയ ഇടപാടുകളിലും കുറഞ്ഞ ഡൗൺടൈമിലും പ്രശസ്തമായ യുപിഐ ആപ്പ് തെരയുക. ബജാജ് പേ പോലുള്ള ആപ്പുകൾ വേഗത്തിലുള്ള പണമിടപാടുകൾക്കായി ഒപ്റ്റിമൈസ് ചെയ്തിട്ടുള്ളതാണ്. ഉത്സവകാലങ്ങളോ തിരക്കേറിയ സമയങ്ങളോ ആയാൽ പോലും നിങ്ങളുടെ പേയ്മെന്റുകൾ സമയത്ത് പൂർത്തിയാക്കാൻ സഹായിക്കുന്നു.

ഓഫ് ലൈൻ പണമടക്കുന്നതിനുള്ള സൗകര്യം

ഉപയോക്താക്കൾക്ക് മൊബൈൽ ഡാറ്റയോ വൈ-ഫൈയോ ലഭ്യമല്ലാത്ത സമയങ്ങളിൽ അല്ലെങ്കിൽ പ്രദേശങ്ങളിൽ ഉപയോഗപ്രദമാകുന്ന ഒന്നാണ് ഓഫ് ലൈൻ പേയ്മെന്റ് സൗകര്യം.ചില യുപിഐ ആപ്പുകൾ ഇത്തരം സാഹചര്യങ്ങളിൽ യുഎസ്എസ്ഡി (USSD) കോഡുകൾ അല്ലെങ്കിൽ പ്രീലോഡ് ചെയ്ത യുപിഐ ലൈറ്റ് വാലറ്റുകൾ ഉപയോഗിച്ച് പണമടയ്ക്കാൻ സൗകര്യം ഒരുക്കുന്നു. ഇതിലൂടെ ചെറിയ ഇടപാടുകൾ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ പൂർത്തിയാക്കാൻ സാധിക്കും.

ഈ സൗകര്യം ഉപയോക്താക്കൾക്ക്, കൃത്യമായ പേയ്മെന്റുകൾ, യാത്ര ചിലവുകൾ, ചെറുകിട വാങ്ങലുകൾ, എന്നിവ നെറ്റ്‌വർക്ക് കണക്ഷൻ പരിമിതമായിരിക്കുമ്പോഴും ഉറപ്പാക്കുന്നു.

റിവാർഡുകൾ, ക്യാഷ്ബാക്ക്, ഓഫറുകൾ

യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നതിന്റെ ഏറ്റവും പ്രേരകമായ കാര്യങ്ങളിൽ ഒന്നാണ് പ്ലാറ്റ്‌ഫോമുകൾ നൽകുന്ന വിവിധ തരത്തിലുള്ള റിവാർഡുകളും ക്യാഷ്ബാക്ക് ഓഫറുകളും. ഉപയോക്താക്കൾക്ക് അവരുടെ ആപ്പിലൂടെ പണമിടപാട് നടത്താൻ പ്രോത്സാഹിപ്പിക്കുന്നതിനായി പല UPI ആപ്പുകളും ഇത്തരം പ്രോത്സാഹനങ്ങൾ നൽകുന്നു.

ബിൽ പേയ്മെന്റുകളിൽ ക്യാഷ്ബാക്ക്, ആപ്പിനുള്ളിലെ വാങ്ങലുകളിൽ ഡിസ്‌കൗണ്ടുകൾ, അല്ലെങ്കിൽ പ്രത്യേക ഉത്സവകാല പ്രമോഷനുകൾ എന്നിവ ഇടപാടുകളിൽ കൂടുതൽ മൂല്യം നേടാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് യുപിഐ ആപ്പുകളെ കൂടുതൽ ആകർഷകമാക്കുന്നു. ഈ റിവാർഡുകൾ ഉപയോക്താക്കൾക്ക് കാലക്രമത്തിൽ പണം ലാഭിക്കാൻ സഹായിക്കുകയും ആപ്പ് ഉപയോഗിക്കുന്നത് കൂടുതൽ ആസ്വാദ്യകരമാക്കുകയും ചെയ്യും.

24/7 ഉപഭോക്തൃ സേവനം

ഏതൊരു ആപ്പിലും ഉപയോക്താക്കൾക്ക് പ്രശ്നങ്ങൾ പരിഹരിക്കാനോ സംശയങ്ങൾക്ക് ഉടൻ മറുപടി നേടാനോ കഴിയും എന്ന ഉറപ്പുണ്ടാകണം. പരാജയപ്പെട്ട ഇടപാടുകളോ നഷ്ടപ്പെട്ട പണമോ സാങ്കേതിക പ്രശ്നങ്ങളോ എന്തായാലും, വിശ്വാസയോഗ്യമായ ഉപഭോക്തൃ പിന്തുണ അനിവാര്യമാണ്. മികച്ച യുപിഐ ആപ്പുകൾ 24/7 ഉപഭോക്തൃ സേവനം നൽകുന്നു, ചാറ്റ്‌ബോട്ടുകൾ, ഇമെയിലുകൾ അല്ലെങ്കിൽ ഫോണിൽ ബന്ധപ്പെടാനുള്ള നമ്പർ വഴിയോ.

വേഗത്തിലും ഫലപ്രദമായതുമായ ഉപഭോക്തൃ പിന്തുണ ലഭിക്കുന്നത് കൂടുതൽ ആളുകളെ ആപ്പ് ഉപയോഗിക്കുന്നതിന് പ്രോത്സാഹിപ്പിക്കും. ഉപഭോക്തൃ സേവനം നൽകുന്നതിൽ മികച്ച റേറ്റിംഗുള്ള ആപ്പുകളിൽ ഒന്നാണ് ബജാജ് പേ. ഇത് ഉപയോക്താക്കൾക്ക് അവരുടെ പ്രശ്നങ്ങൾ ഉന്നയിക്കാനും  സഹായം തേടാനും സൗകര്യം നൽകുന്നു. സമയബന്ധിത മറുപടികളും പ്രശ്നപരിഹാരവും വിശ്വാസയോഗ്യമായ യുപിഐ ആപ്പിന്റെ പ്രധാന സൂചകങ്ങളാണ്.

ഇടപാടുകളുടെ ചരിത്രവും സൂക്ഷ്മവിവരങ്ങളും

നല്ല രീതിയിൽ രൂപകൽപ്പന ചെയ്ത യുപിഐ ആപ്പ് പണമിടപാടുകൾ എളുപ്പമാക്കുക മാത്രമല്ല, ഉപയോക്താക്കൾക്ക് അവരുടെ പണമിടപാട് സംബന്ധിച്ച ശീലങ്ങളെക്കുറിച്ചുള്ള അറിവിനോപ്പം വിശദമായ ഇടപാട് ചരിത്രവും നൽകണം. ഈ സൗകര്യം ഉപയോക്താക്കൾക്ക് അവരുടെ ഇടപാടുകൾ നിരീക്ഷിക്കാനും, എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാനും, മാസച്ചെലവുകൾ നിരീക്ഷിക്കാനും സഹായിക്കുന്നു.

എളുപ്പം മനസിലാകുന്ന റിപ്പോർട്ടുകളും ഇടപാടുകളുടെ സംഗ്രഹങ്ങളും നൽകുന്ന യുപിഐ ആപ്പുകളാണ് ഉപയോഗിക്കാൻ ഇപ്പോഴും നല്ലത്. ചില ആപ്പുകൾ ഉപയോക്താക്കൾക്ക് ഓരോ ചിലവുകളും തരാം തിരിച്ച് അറിയാനുള്ള സൗകര്യം പോലും നൽകുന്നു. ഇത് കൈയിലുള്ള പണം ഫലപ്രദമായി നിയന്ത്രിച്ച് ഉപയോഗിക്കാൻ സഹായിക്കുന്നു.

QR കോഡും കോണ്ടാക്ട് ലെസ്സ് പേയ്മെന്റുകളും

പിൻ നമ്പർ ആവശ്യമില്ലാത്ത പേയ്മെന്റുകൾക്ക് കൂടുതൽ സ്വീകാര്യത വന്നതിനാൽ തന്നെ QR കോഡ് സ്കാൻ ചെയ്യുന്നതിനുള്ള  സൗകര്യം ഇന്ന് യുപിഐ ആപ്പുകളിൽ അത്യാവശ്യമാണ്. ഇത് തടസ്സങ്ങളില്ലാത്ത പേയ്മെന്റുകൾക്ക് വഴിയൊരുക്കുന്നു. ഒരു യുപിഐ ആപ്പ്, ഉപയോക്താക്കൾക്ക് ഏതെങ്കിലും കച്ചവട സ്ഥാപനത്തിലേയോ വ്യക്തിയുടെതോ QR കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കാൻ സൗകര്യം ഒരുക്കണം. എന്നാൽ സ്കാൻ ചെയ്യുന്ന ആളുടെ വിവരങ്ങൾ സുരക്ഷിതം ആയിരിക്കുകയും വേണം.

ഈ ഫീച്ചർ കടകളിലും ഭക്ഷണശാലകളിലും മറ്റും ഏറെ ഉപയോഗപ്രദമാണ്.

ചുരുക്കത്തിൽ ...

മികച്ച യുപിഐ ആപ്പ് തിരഞ്ഞെടുക്കുക എന്നത് അടിസ്ഥാന സൗകര്യങ്ങൾ മാത്രം മാനദണ്ഡമാക്കി ചെയ്യേണ്ടതല്ല. മറിച്ച്  ഉപയോക്തൃ സൗകര്യവും, മികച്ച സുരക്ഷയും, മറ്റ് സേവനങ്ങളുമായുള്ള സംയോജനവും, ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്ന ഫീച്ചറുകളും എല്ലാം നോക്കേണ്ടതുണ്ട്. സുരക്ഷിതമായ ഓഫ് ലൈൻ പേയ്മെന്റ് സൗകര്യം, ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾക്ക് പിന്തുണ, റിവാർഡ് പ്രോഗ്രാമുകൾ, ഉപഭോക്തൃ സേവനം തുടങ്ങി യുപിഐ ആപ്പുകൾ പ്രതിദിന സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഒരു സമഗ്ര പ്ലാറ്റ്‌ഫോമായ് വളർന്നു മാറിക്കഴിഞ്ഞു.

ബജാജ് ഫിൻസർവ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഈ ഫീച്ചറുകൾ ഫലപ്രദമായി സംയോജിപ്പിക്കുന്നു, ഉപയോക്താക്കൾക്ക് അവരുടെ ഡിജിറ്റൽ പേയ്‌മെന്റിൽ സൗകര്യം, സുരക്ഷഎന്നിവ ഉറപ്പു നൽകുന്ന ആപ്പായി മാറിയിരിക്കുന്നു.  ഈ സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കിയാൽ നിങ്ങൾ ഡൗൺലോഡ് ചെയ്യുന്ന UPI ആപ്പ് നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുകയും മികച്ച അനുഭവം നൽകുകയും ചെയ്യുമെന്ന് ഉറപ്പാക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios