പലിശ 'ബൾക്ക്' ആയി കിട്ടും; അറിയാം ബൾക്ക് ഡിപ്പോസിറ്റുകളെ
ബൾക്ക് ഡിപ്പോസിറ്റുകൾക്ക് സാധാരണ സ്ഥിര നിക്ഷേപങ്ങളേക്കാൾ പലിശ വ്യത്യസ്തമായിരിക്കും. രണ്ട് കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ ആണ് ബൾക്ക് ഡെപ്പോസിറ്റ്
സാധാരണ സ്ഥിര നിക്ഷേപങ്ങളേക്കാൾ വ്യത്യസ്ത പലിശ നിരക്കുള്ള ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപങ്ങളാണ് ബൾക്ക് ഡിപ്പോസിറ്റുകൾ. രണ്ട് കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങളെ ആണ് ബൾക്ക് ഡെപ്പോസിറ്റ് എന്ന് വിളിക്കുന്നത്.
എസ്ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, പിഎൻബി എന്നിവ 2 കോടി രൂപയോ അതിന് മുകളിലോ ഉള്ളതോ ആയ ബൾക്ക് സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ നിരക്ക് ഇങ്ങനെയാണ്
എസ്ബിഐ ബൾക്ക് ടേം ഡെപ്പോസിറ്റ് നിരക്കുകൾ
സാധാരണ പൗരന്മാർക്ക് ബൾക്ക് ഡെപ്പോസിറ്റുകളിൽ 4.75% മുതൽ 6.75% വരെയും മുതിർന്ന പൗരന്മാർക്ക് 5.25% മുതൽ 7.25% വരെയും പലിശ നിരക്ക് എസ്ബിഐ നൽകുന്നു. 1 വർഷം മുതൽ 2 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.75%, 7.25% എന്നിങ്ങനെയുള്ള ഉയർന്ന പലിശ നിരക്ക് ലഭിക്കും.
എച്ച്‌ഡിഎഫ്‌സി ബാങ്ക് ബൾക്ക് ടേം ഡെപ്പോസിറ്റ് നിരക്കുകൾ
എച്ച്‌ഡിഎഫ്‌സി ബാങ്ക് സാധാരണ പൗരന്മാർക്ക് ബൾക്ക് ഡെപ്പോസിറ്റുകളിൽ 4.75% മുതൽ 7.25% വരെയും മുതിർന്ന പൗരന്മാർക്ക് 5.25% മുതൽ 7.75% വരെയും പലിശ നിരക്ക് നൽകുന്നു. 1 വർഷം മുതൽ 15 മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 7.25%, 7.75% എന്നിങ്ങനെയുള്ള ഉയർന്ന പലിശ നിരക്ക് ലഭിക്കും.
പഞ്ചാബ് നാഷണൽ ബാങ്ക് ബൾക്ക് ടേം ഡെപ്പോസിറ്റ് നിരക്കുകൾ
പഞ്ചാബ് നാഷണൽ ബാങ്ക് സാധാരണ പൗരന്മാർക്ക് ബൾക്ക് നിക്ഷേപങ്ങൾക്ക് 6% മുതൽ 7% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 1 വർഷത്തെ കാലാവധിയിൽ ഏറ്റവും ഉയർന്ന പലിശ നിരക്കായ 7% ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
ആക്സിസ് ബാങ്ക് ബൾക്ക് ടേം ഡെപ്പോസിറ്റ് നിരക്കുകൾ
ആക്‌സിസ് ബാങ്ക് സാധാരണ പൗരന്മാർക്ക് ബൾക്ക് ഡെപ്പോസിറ്റുകളിൽ 4.80% മുതൽ 7.25% വരെയും മുതിർന്ന പൗരന്മാർക്ക് 5.30% മുതൽ 7.75% വരെയും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.1 വർഷം മുതൽ 15 മാസത്തിൽ താഴെയുള്ളവയ്ക്ക് 7.25%, 7.75% എന്നിങ്ങനെയുള്ള ഉയർന്ന പലിശ നിരക്ക് ലഭിക്കും
ഐസിഐസിഐ ബാങ്ക് ബൾക്ക് ടേം നിക്ഷേപങ്ങൾ
ഐസിഐസിഐ ബാങ്ക് സാധാരണ പൗരന്മാർക്ക് ബൾക്ക് ഡെപ്പോസിറ്റുകളിൽ 4.75% മുതൽ 7.25% വരെയും മുതിർന്ന പൗരന്മാർക്ക് 4.75% മുതൽ 7.25% വരെയും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 1 വർഷം മുതൽ 15 മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 7.25% എന്ന ഉയർന്ന പലിശ നിരക്ക് ലഭിക്കും