ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പണം ലാഭിക്കണമോ? ഈ 4 ക്രെഡിറ്റ് കാർഡുകൾ നൽകുന്നത് വമ്പൻ ഓഫർ

ട്രെയിന്‍ ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ യാത്ര ചെയ്യുമ്പോള്‍  പണം ലാഭിക്കാനുള്ള മികച്ച മാര്‍ഗമാണ്.

Top 4 credit cards for saving big on IRCTC railway tickets

വധിക്കാലം ആസ്വദിക്കുന്നതിന് വ്യത്യസ്തമായ യാത്രകള്‍ ആസൂത്രണം ചെയ്യുകയാണോ? ദീര്‍ഘദൂര ട്രെയിന്‍ യാത്രയാണ് ചെയ്യുന്നതെങ്കില്‍ ട്രെയിന്‍ ബുക്കിംഗിനായി ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡ് പരിഗണിക്കാവുന്നതാണ്. ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്, ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ (ഐആര്‍സിടിസി) ബുക്കിംഗുകള്‍, കോംപ്ലിമെന്‍ററി റെയില്‍വേ ലോഞ്ച് ആക്സസ്, റിവാര്‍ഡ് പോയിന്‍റുകള്‍ എന്നിവ ലഭിക്കും.  ഏറ്റവും ജനപ്രിയമായ ചില ട്രെയിന്‍ ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നോക്കാം:

1. എസ്ബിഐ ഐആര്‍സിടിസി പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ്

* ഐആര്‍സിടിസി ബുക്കിംഗുകളില്‍ 1.8% ഫീസ് ഇളവ്
* എസി കമ്പാര്‍ട്ട്മെന്‍റുകള്‍, ചെയര്‍ കാര്‍ ബുക്കിംഗുകള്‍ എന്നിവയ്ക്ക് റിവാര്‍ഡ് പോയിന്‍റുകള്‍
* തിരഞ്ഞെടുത്ത സ്റ്റേഷനുകളില്‍ കോംപ്ലിമെന്‍ററി റെയില്‍വേ ലോഞ്ച്.
* മറ്റ് ഇടപാടുകള്‍ക്ക് എസ്ബിഐ റിവാര്‍ഡ്സ് പോയിന്‍റുകള്‍
* ഓരോ രൂപയ്ക്കും 1 റിവാര്‍ഡ് പോയിന്‍റ് .

2. കൊട്ടക് റോയല്‍ സിഗ്നേച്ചര്‍ ക്രെഡിറ്റ് കാര്‍ഡ്

* ഐആര്‍സിടിസി ബുക്കിംഗുകളില്‍ 500 രൂപ വരെ കിഴിവ്
* കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന എല്ലാ ഇടപാടുകള്‍ക്കും നാല് മടങ്ങ് റിവാര്‍ഡ് പോയിന്‍റുകള്‍
* എല്ലാ ഇന്ധന ഇടപാടുകള്‍ക്കും 3% വരെ കിഴിവ്.
* എയര്‍പോര്‍ട്ടിലേക്കും തിരഞ്ഞെടുത്ത റെയില്‍വേ ലോഞ്ചുകളിലേക്കും സൗജന്യ പ്രവേശനം.

3. എച്ച്ഡിഎഫ്സി ഭാരത് ക്യാഷ്ബാക്ക് ക്രെഡിറ്റ് കാര്‍ഡ്

* ഐആര്‍സിടിസി  ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗുകള്‍, യൂട്ടിലിറ്റി പേയ്മെന്‍റുകള്‍, ഇന്ധന ഇടപാടുകള്‍ എന്നിവയില്‍ 5%  ക്യാഷ്ബാക്ക്
* രാജ്യത്തെ എല്ലാ ഇന്ധന പമ്പുകളിലും 1% ഇന്ധന സര്‍ചാര്‍ജ് ഒഴിവാക്കും
* ഈസിഇഎംഐ, പേയ്സ്ആപ്പ്, സ്മാര്‍ട്ട്ബയ് എന്നിവയിലൂടെയുള്ള എല്ലാ ഇടപാടുകള്‍ക്കും 5% ക്യാഷ്ബാക്ക് ഓഫര്‍.

4. ബാങ്ക് ഓഫ് ബറോഡ

* ഐആര്‍സിടിസിയുടെ വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പ് വഴിയും  ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്ക് 40% വരെ റിവാർഡ് പോയിൻ്റുകൾ ലഭിക്കും.
* കാർഡ് ഇഷ്യൂ ചെയ്ത് 45 ദിവസത്തിനുള്ളിൽ 1000 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ഒറ്റ ഇടപാട് നടത്തിയാൽ  1000 ബോണസ് റിവാർഡ് പോയിൻ്റുകൾ ലഭിക്കും.
* ഐആര്‍സിടിസി വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഓരോ 100 രൂപയ്ക്കും 2 റിവാർഡ് പോയിന്റ് വരെ ലഭിക്കും 

ട്രെയിന്‍ ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ യാത്ര ചെയ്യുമ്പോള്‍  പണം ലാഭിക്കാനുള്ള മികച്ച മാര്‍ഗമാണ്. അതേ സമയം കാര്‍ഡ് തിരഞ്ഞെടുക്കുന്നതിന് മുമ്പ്,  ആദ്യം കാര്‍ഡിന്‍റെ ഗുണങ്ങളും ദോഷങ്ങളും വിശകലനം ചെയ്യണം. ഇതിലൂടെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് ഏറ്റവും മികച്ചത് നേടാനും കൂടുതല്‍ പണം ലാഭിക്കാനും കഴിയും.

Latest Videos
Follow Us:
Download App:
  • android
  • ios