സ്ത്രീകൾക്ക് സാമ്പത്തിക പിന്തുണ നൽകുന്ന 3 പദ്ധതികൾ; നേട്ടങ്ങൾ ഇവയാണ്
സാമ്പത്തിക പിന്തുണ നൽകുന്നതിനൊപ്പം സ്ത്രീകൾക്കിടയിൽ സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മൂന്ന് പ്രധാന പദ്ധതികളെ പരിചയപ്പെടാം
സ്ത്രീശാക്തീകരണത്തിൽ ഊന്നൽ നൽകികൊണ്ട് 2024 ൽ ശ്രദ്ധേയമായ മൂന്ന് പദ്ധതികളാണ് രാജ്യത്ത് അവതരിപ്പിച്ചിട്ടുള്ളത്. സാമ്പത്തിക പിന്തുണ നൽകുന്നതിനൊപ്പം സ്ത്രീകൾക്കിടയിൽ സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മൂന്ന് പ്രധാന പദ്ധതികളെ പരിചയപ്പെടാം
1. ഭീമാ സഖി യോജന
സ്ത്രീകൾക്ക് എൽഐസി ഏജൻ്റുമാരായി പ്രവർത്തിക്കാനുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്ത് അവരെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുന്ന പദ്ധതിയാണ് ഇത്. 18 മുതൽ 70 വയസ്സുവരെയുള്ള സ്ത്രീകൾക്കാണ് അപേക്ഷിക്കാൻ കഴിയുക. കുറഞ്ഞത് പത്താം ക്ലാസ് പാസായിരിക്കണം. ആദ്യ മൂന്ന് വർഷം എൽഐസി പരിശീലനം നൽകും. പരിശീലന കാലയളവിൽ സ്ത്രീകൾക്ക് ഓണറേറിയം ലഭിക്കും. പരിശീലനത്തിന് ശേഷം ഇവരെ എൽഐസി ഏജൻ്റുമാരായി നിയമിക്കും
2. സുഭദ്ര യോജന
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ കർണാടക സർക്കാർ ആരംഭിച്ച പദ്ധതിയാണ് ഇത്. സ്ത്രീകൾക്ക് രണ്ട് തവണകളായി പ്രതിവർഷം 10,000 രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും. 21 മുതൽ 60 വയസ്സുവരെയുള്ള സ്ത്രീകൾക്കാണ് അർഹത. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ പെട്ടവരായിരിക്കണം.
.3. മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന
സ്ത്രീകളുടെ ഉന്നമനം ലക്ഷ്യംവെച്ചുകൊണ്ട് ദില്ലി സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് ഇത്. ഇതിലൂടെ തുടക്കത്തിൽ പ്രതിമാസം 1,000 രൂപയായിരുന്നു നൽകിയത്. ഇത് പിന്നീട 2,100 രൂപയായി വർദ്ധിപ്പിച്ചിരുന്നു. സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ സ്ത്രീകളെ പിന്തുണയ്ക്കുക എന്നുള്ളതാണ് പദ്ധതിയുടെ ലക്‌ഷ്യം.