2024-ല്‍ മിന്നും പ്രകടനം നടത്തിയ 10 മ്യൂച്ച്വല്‍ ഫണ്ടുകള്‍
ഓഹരി വിപണിയില്‍ വലിയ ചാഞ്ചാട്ടം രേഖപ്പെടുത്തിയ വര്‍ഷമാണ് കടന്നുപോകുന്നത്. അതേ സമയം തന്നെ ഈ വെല്ലുവിളികള്‍ക്കിടയിലും മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാന്‍ ചില മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സാധിച്ചു.
ഓഹരി വിപണിയില്‍ ഇടപാടുകള്‍ക്ക് സമയമില്ലാത്തവരും അതേ സമയം ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരുമായ വ്യക്തികള്‍ക്ക് അനുയോജ്യമായ നിക്ഷേപ മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. താരതമ്യേന കുറഞ്ഞ ചെലവില്‍ പ്രൊഫഷണല്‍ ആയി മാനേജ് ചെയ്യുന്ന വൈവിധ്യമാര്‍ന്ന ഫണ്ടുകളില്‍ നിക്ഷേപിക്കാനുള്ള അവസരം മ്യൂച്വല്‍ ഫണ്ടുകള്‍ ഒരുക്കുന്നു. ഓഹരി വിപണിയില്‍ വലിയ ചാഞ്ചാട്ടം രേഖപ്പെടുത്തിയ വര്‍ഷമാണ് കടന്നുപോകുന്നത്. അതേ സമയം തന്നെ ഈ വെല്ലുവിളികള്‍ക്കിടയിലും മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാന്‍ ചില മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സാധിച്ചു. മിഡ്ക്യാപ്, ഇഎല്‍എസ്എസ്, ഫ്ളെക്സി ക്യാപ്, സ്മോള്‍ ക്യാപ്, ലാര്‍ജ് ആന്‍റ് മിഡ് ക്യാപ് വിഭാഗങ്ങളിലായി ഈ വര്‍ഷം 50 ശതമാനത്തിലേറെ റിട്ടേണ്‍ നല്‍കിയ മ്യൂച്വല്‍ ഫണ്ടുകളുടെ പട്ടിക ഇകണോമിക് ടൈംസ് പുറത്തുവിട്ടു. പട്ടികയിതാ
* മിറേ അസറ്റ് എന്‍വൈഎസ്ഇ എഫ്എഎന്‍ജി + ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട്സ് - 82.43%
* മിറേ അസറ്റ് എസ് ആന്‍റ് പി 500 ടോപ്പ് 50 ഇടിഎഫ് എഫ്ഒഎഫ്- 63.73%
* മോത്തിലാല്‍ ഓസ്വാള്‍ മിഡ്ക്യാപ് ഫണ്ട്- 60.52%
* എല്‍ഐസി എംഎഫ് ഇന്‍ഫ്രാ ഫണ്ട് - 52.52%
* മോത്തിലാല്‍ ഓസ്വാള്‍ ഇല്‍എസ്എസ് ടാക്സ് സേവര്‍ ഫണ്ട് - 50.49%
* മോത്തിലാല്‍ ഓസ്വാള്‍ നാസ്ഡാക്ക് 100 എഫ്ഒഎഫ് - 50.37%
* മോത്തിലാല്‍ ഓസ്വാള്‍ ഫ്ലെക്സി ക്യാപ് ഫണ്ട് - 50.23%
* മോത്തിലാല്‍ ഓസ്വാള്‍ സ്മോള്‍ ക്യാപ് ഫണ്ട് - 49.29%
* മോത്തിലാല്‍ ഓസ്വാള്‍ ലാര്‍ജ് & മിഡ്ക്യാപ് ഫണ്ട് - 48.84%
* എച്ച്ഡിഎഫ്സി ഡിഫന്‍സ് ഫണ്ട് - 48.75%
ശ്രദ്ധിക്കുക, മുകളിലുള്ള പട്ടിക ഒരു നിക്ഷേപ ശുപാര്‍ശയല്ല. ഈ പട്ടികയെ അടിസ്ഥാനമാക്കി ഒരാള്‍ നിക്ഷേപം നടത്തുകയോ, നിക്ഷേപം വിറ്റഴിക്കുകയോ ചെയ്യരുത്. ലക്ഷ്യങ്ങള്‍, അപകടസാധ്യത എന്നിവയെ അടിസ്ഥാനമാക്കി മാത്രമായിരിക്കണം ഒരാള്‍ എപ്പോഴും നിക്ഷേപ തീരുമാനങ്ങള്‍ എടുക്കേണ്ടത്.
നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മ്യൂച്വല്‍ ഫണ്ടുകള്‍ മാര്‍ക്കറ്റിലെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്, നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നിക്ഷേപം നടത്തുന്നതിന് മുന്നോടിയായി ശ്രദ്ധാപൂര്‍വ്വം വായിക്കുക.