സ്വന്തമായി ബിസിനസ് തുടങ്ങണമെന്ന് ആഗ്രഹമുണ്ടോ? സ്റ്റാർട്ടപ്പിനെ പിന്തുണയ്ക്കുന്ന കേന്ദ്ര സർക്കാർ പദ്ധതികൾ ഇതാ

സ്വന്തമായി ബിസിനസ് തുടങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിൽ തീർച്ചയായും  സ്റ്റാർട്ടപ്പിനെ പിന്തുണയ്ക്കാനായുള്ള  കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ചും അറിഞ്ഞിരിക്കണം.

these govt scheme can support your startup ideas

രു ബിസിനസ് തുടങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ തീർച്ചയായും അതിനെ കുത്തരിച്ച് കൂടുതൽ അറിഞ്ഞിരിക്കണം. കാരണം, ബിസിനസ് തുടങ്ങാനായി പുറപ്പെടുമ്പോൾ  ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകേണ്ടത് അത്യാവശ്യമാണ്. ഭാഗ്യകരമെന്ന് പറയട്ടെ നവസംരഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും, പിന്തുണയ്ക്കുന്നതിനുമായുള്ള അന്തരീക്ഷം ഇന്ന് രാജ്യത്തുണ്ട് എന്നതാണ്.  അതുകൊണ്ടുതന്നെ ലോകത്ത്‌  ഇന്ത്യ ഇപ്പോൾ  അറിയപ്പെടുന്ന ഒരു 'സ്റ്റാർട്ടപ്പ് ഹബ്' കൂടിയാണ്.  

എന്തായാലും സ്വന്തമായി ബിസിനസ് തുടങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിൽ തീർച്ചയായും  സ്റ്റാർട്ടപ്പിനെ പിന്തുണയ്ക്കാനായുള്ള  കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ചും അറിഞ്ഞിരിക്കണം.

 രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്കും മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എംഎസ്എംഇ) വിവിധ തരത്തിലുള്ള പിന്തുണയും പ്രോത്സാഹനവും നൽകുന്നതിനായുള്ള  സർക്കാർ  സ്കീമുകളെക്കുറിച്ചും , സഹായങ്ങളെക്കുറിച്ചും വിശദമായി അറിയാം.

 
1-മൾട്ടിപ്ലയർ ഗ്രാന്റ് സ്കീം (എം ജി എസ്‌)-ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് : ചരക്കുകളുടെയും സേവനങ്ങളുടെയും വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും, വ്യവസായങ്ങൾക്കിടയിൽ സഹകരണ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന സ്കീം ആണിത്. രണ്ട് വർഷത്തിൽ താഴെ ദൈർഘ്യമുള്ള ഒരു പ്രോജക്ടിന് 2 കോടി രൂപ വരെ സർക്കാർ ഗ്രാന്റുകളായി വാഗ്ദാനം ചെയ്യുന്നു.

 

2- ക്ഷീര സംരംഭകത്വ വികസന പദ്ധതി (ഡിഇഡിഎസ്)- മൃഗസംരക്ഷണം, ഫിഷറീസ്, ക്ഷീരവികസന വകുപ്പ്

പാലുൽപ്പാദനം വർദ്ധിപ്പിക്കൽ, സംഭരണം, സംസ്കരണം,  ഗതാഗതം, വിപണനം എന്നിവ ഈ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. ഈ സ്കീമിന് കീഴിൽ, പൊതുവിഭാഗത്തിന് കീഴിലുള്ള ഉദ്യോഗാർത്ഥികൾക്ക് മൊത്തം പ്രോജക്ട് ചെലവിന്റെ 25% വും, എസ് സി , എസ്-ടി, വിഭാഗത്തിന് കീഴിലുള്ള കർഷകർക്ക് 33.33% എന്നിങ്ങനെ  പ്രോജക്ടുകൾക്ക് സർക്കാർ ബാക്ക്-എൻഡ് മൂലധനം നൽകുന്നു.

3-മൈക്രോ, ചെറുകിട സംരംഭങ്ങൾക്കായുള്ള ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് ട്രസ്റ്റ് (സിജിടിഎംഎസ്ഇ)- എഎസ്എംഇ മന്ത്രാലയവും, സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ, ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യയും

ചെറുകിട വ്യവസായങ്ങൾക്കും മൈക്രോ ലെവൽ ബിസിനസുകൾക്കും ഇത് വഴി സബ്‌സിഡിയുള്ള വായ്പകളും ഈടില്ലാത്ത ക്രെഡിറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു, ഫണ്ടും ഫണ്ട് ഇതര ക്രെഡിറ്റും ഉൾക്കൊള്ളുന്നതാണിത്. യോഗ്യരായ ഓരോ വായ്പക്കാരനും 200 ലക്ഷം രൂപ വരെയുള്ള ഫണ്ടും ഫണ്ട് ഇതര ക്രെഡിറ്റ് സൗകര്യങ്ങളും കവർ ചെയ്യുന്നു, ഫണ്ടുകൾ SIDBI വിതരണം ചെയ്യുന്നു.

4- സിംഗിൾ പോയിന്റ് രജിസ്ട്രേഷൻ സ്കീം (എസ്പിആർഎസ്)- ദേശീയ ചെറുകിട വ്യവസായ കോർപ്പറേഷൻ (എൻഎസ്ഐസി)

ചെറുകിട മേഖലയിൽ നിന്നുള്ള വാങ്ങലുകൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എംഎസ്ഇയെ പിന്തുണയ്ക്കുന്നതിനായുള്ള സിംഗിൾ പോയിന്റ് രജിസ്ട്രേഷൻ സ്കീം (എസ്പിആർഎസ്) ആണിത്. ഈ സ്കീമിന് കീഴിൽ, എംഎസ്ഇകൾ എൻഎസ്ഐസിയിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്, അതുവഴി ഇഎംഡി അടയ്ക്കുന്നതിൽ നിന്ന് അവരെ ഒഴിവാക്കാനാകും. ഇതുകൂടാതെ, സൗജന്യ ടെൻഡർ, ടെൻഡർ പങ്കാളിത്തം, എംഎസ്ഇകളിൽ നിന്നുള്ള സംഭരണം തുടങ്ങിയവയും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. എംഎസ്ഇകളിൽ നിന്നുള്ള മൊത്തം വാർഷിക പർച്ചേസിന്റെ 25% എങ്കിലും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

5- ഹൈ റിസ്ക് ആൻഡ് ഹൈ റിവാർഡ് റിസർച്ച്- ഇന്ത്യ ഗവൺമെന്റ്

ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും കാര്യമായ സ്വാധീനം ചെലുത്തുന്ന നൂതനവും ഹൈ  റിസ്ക് ഉള്ളതുമായ ഗവേഷണ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.   സ്റ്റാർട്ടപ്പുകൾക്കും പ്രോജക്റ്റുകൾക്കും ഇത് ധനസഹായം നൽകുന്നു. മൂന്ന് മുതൽ അഞ്ച് വർഷം വരെ  ഗവേഷണ ഗ്രാന്റുകൾ സർക്കാർ വാഗ്ദാനം ചെയ്യുന്നു. ഈ പ്രോജക്റ്റുകൾക്ക് നിശ്ചിത ബജറ്റ് പരിമിതികളൊന്നുമില്ല, ഓവർഹെഡ് ഗ്രാന്റുകൾക്ക് പുറമെ, ഗവേഷണ ഗ്രാന്റ് യാത്രാ ചെലവുകൾ, ,കണ്ടിൻജൻസിസ്‌, ഉപകരണങ്ങൾ മുതലായവയും ലഭ്യമാക്കും.

6-സീറോ ഡിഫെക്റ്റ് സീറോ ഇഫക്റ്റ് സ്കീം- ഇന്ത്യ ഗവൺമെന്റ്

ഇന്ത്യൻ ഗവൺമെന്റ് 2016 ൽ എംഎസ്എംഇ-കളെ പ്രചോദിപ്പിക്കുന്നതിനായി ആരംഭിച്ച  സ്കീം ആണിത്., ഉൽപ്പാദനക്ഷമത, ഗുണമേന്മ, ഊർജ്ജ സമ്പാദ്യം എന്നിവയ്ക്കും മറ്റും ബിസിനസ് പ്രക്രിയകൾ വിലയിരുത്തുന്നതിലും മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios