ജനുവരി 1 മുതൽ ഈ ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിക്കില്ല; ബാങ്കുകൾക്ക് നിർദേശം നൽകി ആർബിഐ

മൂന്ന് തരത്തിലുള്ള അക്കൗണ്ടുകളാണ് ഇന്ന് മുതൽ അവസാനിപ്പിക്കുക. അവ ഏതൊക്കെ എന്നറിയാം 

These bank accounts won't be functional from January 1 following RBI directive; check details

ദില്ലി: 2025 ജനുവരി 1 മുതൽ രാജ്യത്തെ ചില ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്യും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് നടപടി. സുരക്ഷ വർദ്ധിപ്പിക്കുന്നതിനും തട്ടിപ്പ് കുറയ്ക്കുന്നതുമാണ് ലക്ഷ്യം. മൂന്ന് തരത്തിലുള്ള അക്കൗണ്ടുകളാണ് ഇന്ന് മുതൽ അവസാനിപ്പിക്കുക. അവ ഏതൊക്കെ എന്നറിയാം 

പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ:

രണ്ട് വർഷത്തിലേറെയായി ഇടപാടുകൾ നടത്താത്ത ബാങ്ക് അക്കൗണ്ടുകൾ  പ്രവർത്തനരഹിതമാക്കും. കാരണം ഈ ഈ അക്കൗണ്ടുകൾ ഹാക്കർമാരും തട്ടിപ്പ് നടത്തുന്നവരും  ടാർഗെറ്റുചെയ്യാനുള്ള സാധ്യത കൂടുതലാണ്. രാജ്യത്തെ മുൻനിര ബാങ്കുകൾ എല്ലാം അക്കൗണ്ടുകൾ ഇടയ്ക്ക് പ്രവർത്തിപ്പിക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

നിഷ്‌ക്രിയ അക്കൗണ്ടുകൾ: 

കഴിഞ്ഞ 12 മാസമോ അതിൽ കൂടുതലോ കാലയളവിൽ ഇടപാടുകൾ നടത്താതെ അക്കൗണ്ടുകളെ നിഷ്‌ക്രിയ  അക്കൗണ്ടുകളായി കണക്കാക്കും. അതിനാൽ അക്കൗണ്ട് ഉടമകൾ ബാങ്ക് അക്കൗണ്ടുകൾ സജീവമായി സൂക്ഷിക്കണമെന്ന് ബാങ്കുകൾ നിർദേശിക്കുന്നു. നിഷ്‌ക്രിയമായ അക്കൗണ്ടുകൾ ഉടമകൾ ബാങ്കിലെത്തി  വീണ്ടും സജീവമാക്കുന്നതിന് ആവശ്യമായ നടപടികൾ പൂർത്തിയാക്കണം

സീറോ ബാലൻസ് അക്കൗണ്ടുകൾ

ദീർഘകാലത്തേക്ക് അക്കൗണ്ടുകളിൽ പണം സൂക്ഷിക്കാതെ സീറോ ബാലൻസ് ആയാണ് തുടരുന്നതെങ്കിൽ ഈ അക്കൗണ്ടുകൾ ക്ലോസ് ചെയ്യപ്പെട്ടേക്കാം. അതിനാൽ അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഉണ്ടെന്ന് ഉടമകൾ ഉറപ്പ് വരുത്തണം. 

അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് ഒഴിവാക്കാൻ, അക്കൗണ്ട് ഉടമകൾ ചെയ്യേണ്ടത് എന്തൊക്കെയാണ്? 

നിഷ്‌ക്രിയ അക്കൗണ്ടുകൾ വീണ്ടും സജീവമാക്കണം: ബാങ്ക് അക്കൗണ്ട് 12 മാസത്തിലേറെയായി നിഷ്‌ക്രിയമാണെങ്കിൽ, ഒരു ഇടപാടെങ്കിലും നടത്തിയാൽ ഇവ സജീവമാണെന്ന് വിലയിരുത്തപ്പെടും. .

പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ: രണ്ട് വർഷമായി പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ ബാങ്ക് ശാഖ സന്ദർശിച്ച് വീണ്ടും സജീവമാക്കണം.

ബാലൻസ് നിലനിർത്തുക: ദീർഘകാലത്തേക്ക് അക്കൗണ്ട് സീറോ ബാലൻസിൽ തുടരുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്

Latest Videos
Follow Us:
Download App:
  • android
  • ios