ടെലിവിഷനുകള്‍ക്ക് ഒക്ടോബര്‍ മാസത്തോടെ വില ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

ഇളവ് തുടര്‍ന്നില്ലെങ്കില്‍ വിലവര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് എല്‍ജി, പാനസോണിക്, തോംസണ്‍, സാന്‍സുയി അടക്കമുള്ള കമ്പനികള്‍ നിരീക്ഷിക്കുന്നത്. വലിയ സ്ക്രീനുകളുള്ള ടെലിവിഷനുകള്‍ക്കാണ് ഈ വിലക്കയറ്റം രൂക്ഷമാവുക.

Television price may rise from october moth as concession of import duty to end

ദില്ലി : ടെലിവിഷനുകള്‍ക്ക് ഒക്ടോബര്‍ മാസത്തോടെ വില ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. പാനലുകള്‍ക്ക് നല്‍കിയിരുന്ന തീരുവ ഇളവ് അവസാനിക്കാന്‍ പോകുന്നതാണ് വില ഉയര്‍ന്നേക്കുമെന്ന നിരീക്ഷണത്തിന് പിന്നില്‍. ടിവി പാനലുകള്‍ക്ക് 5 ശതമാനം ഇറക്കുമതി തീരുവ ഇളവാണ് പ്രഖ്യാപിച്ചിരുന്നത്. ഇളവ് തുടര്‍ന്നില്ലെങ്കില്‍ വിലവര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് എല്‍ജി, പാനസോണിക്, തോംസണ്‍, സാന്‍സുയി അടക്കമുള്ള കമ്പനികള്‍ നിരീക്ഷിക്കുന്നത്.

വലിയ സ്ക്രീനുകളുള്ള ടെലിവിഷനുകള്‍ക്കാണ് ഈ വിലക്കയറ്റം രൂക്ഷമാവുക. 32 ഇഞ്ച് ടെലിവിഷനുകളില്‍ 600 രൂപ മുതലും, 42 ഇഞ്ച്  ടെലിവിഷനുകള്‍ക്ക് 1200 മുതല്‍ 1500 രൂപ വരെ ഉയര്‍ന്നേക്കാമെന്നാണ് നിരീക്ഷണം. ഇറക്കുമതി തീരുവയിളവ് പിന്‍വലിച്ചാല്‍ വിലക്കയറ്റമല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് പ്രമുഖ ടെലിവിഷന്‍ നിര്‍മ്മാതാക്കള്‍ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കുന്നത്.

ദീപാവലി പോലെയുള്ള ഫെസ്റ്റിവല്‍ സീസണുകളില്‍ വിലക്കുറവില്‍ ടെലിവിഷന്‍ വാങ്ങാമെന്ന ധാരണയിലിരിക്കുന്നവരെയാവും ഈ വിലക്കയറ്റം സാരമായി ബാധിക്കുക. രാജ്യത്ത് ടെലിവിഷന്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരക്കിളവ് തുടര്‍ന്നേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ കൂട്ടിച്ചേര്‍ക്കുന്നു. ധനമന്ത്രാലയമാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക. കൊവിഡ് വ്യാപനം മൂലം പാനലുകളുടെ ഉത്പാദനം കുറഞ്ഞതും നിരക്ക് വര്‍ധനയ്ക്ക് കാരണമായതായും വിദഗ്ധര്‍ പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios