തത്കാൽ ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കുമോ; അറിയേണ്ടതെല്ലാം

അടിയന്തര ആവശ്യത്തിനായി തത്ക്കാൽ ടിക്കറ്റ് എടുത്ത ശേഷം യാത്ര മാറ്റി വെക്കേണ്ടി വന്നാൽ എന്തുചെയ്യും? തത്ക്കാൽ ടിക്കറ്റ് റദ്ദാക്കാൻ കഴിയുമോ?

Tatkal Ticket Rules Refund will be given in these circumstances

ടിയന്തര സാചര്യങ്ങളിൽ ഉപയോക്താക്കൾക്കു യാത്രാ ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനായുള്ള ഇന്ത്യൻ റെയിൽവേയുടെ സംവിധാനമാണ് തത്കാൽ. ഏറെ പ്രയോജനകരമായ ഈ സേവനം യാത്രാ തീയതിക്ക് ഒരു ദിവസം മുമ്പ് മാത്രമേ ഇത് ബുക്ക് ചെയ്യാനാകൂ. എല്ലാ ട്രെയിനുകളിലും നിശ്ചിത ശതമാനം സീറ്റുകൾ തത്കാൽ ക്വാട്ടയ്ക്കായി നീക്കിവച്ചിട്ടുണ്ടാകും. ട്രെയിൻ തത്കാൽ ടിക്കറ്റുകളുടെ ബുക്കിംഗ് എസി ക്ലാസിൽ  രാവിലെ 10 മണിക്കും നോൺ എസി ക്ലാസിൽ 11 മണിക്കും തുറക്കും

അടിയന്തര ആവശ്യത്തിനായി തത്ക്കാൽ ടിക്കറ്റ് എടുത്ത ശേഷം യാത്ര മാറ്റി വെക്കേണ്ടി വന്നാൽ എന്തുചെയ്യും? തത്ക്കാൽ ടിക്കറ്റ് റദ്ദാക്കാൻ കഴിയുമോ? മറ്റ് ടിക്കറ്റുകൾ പോലെ തത്കാൽ ടിക്കറ്റും റദ്ദാക്കാം. എന്നാൽ എല്ലാ സന്ദർഭങ്ങളിലും റെയിൽവേ റീഫണ്ട് നൽകില്ല. ടിക്കറ്റ് റദ്ദാക്കാനുള്ള കാരണങ്ങളെ ആശ്രയിച്ചാണ് റീഫണ്ട്. 

ഏതൊക്കെ സാഹചര്യങ്ങളിൽ റീഫണ്ട് ലഭിക്കും? 

ട്രെയിൻ പുറപ്പെടുന്ന റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ മൂന്ന് മണിക്കൂറിലധികം വൈകിയാൽ,  തത്കാൽ ടിക്കറ്റ് ക്യാൻസൽ ചെയ്ത് റീഫണ്ട് ക്ലെയിം ചെയ്യാം. ഇതിനായി യാത്രക്കാരൻ ടിഡിആർ എടുക്കണം, അതായത് ടിക്കറ്റ് ഡെപ്പോസിറ്റ് രസീത്. റീഫണ്ട് തുക തിരികെ നൽകുമ്പോൾ, റെയിൽവേ ക്ലറിക്കൽ ചാർജുകൾ മാത്രമാണ് കുറയ്ക്കുന്നത്. അതുപോലെ ട്രെയിനിന്റെ റൂട്ട് മാറ്റിയാൽ, ആ വഴി യാത്ര ചെയ്യാൻ യാത്രക്കാരന് താൽപ്പര്യമില്ലെങ്കിൽ, ടിക്കറ്റ് റദ്ദാക്കിക്കൊണ്ട് റീഫണ്ട് ക്ലെയിം ചെയ്യാം.

തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷവും, ബുക്ക് ചെയ്ത റിസർവേഷൻ ക്ലാസിൽ യാത്രക്കാർക്ക് സീറ്റ് നൽകാൻ റെയിൽവേയ്ക്ക് കഴിയുന്നില്ലെങ്കിൽ, ടിക്കറ്റ് റദ്ദാക്കി റീഫണ്ട് ക്ലെയിം ചെയ്യാം.  റിസർവേഷൻ വിഭാഗത്തിന് താഴെയുള്ള ഒരു വിഭാഗത്തിൽ ഒരു യാത്രക്കാരന് റെയിൽവേ സീറ്റ് നൽകുകയും യാത്രക്കാർക്ക് ആ ക്ലാസിൽ യാത്ര ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ യാത്രക്കാരന് ഉടൻ തന്നെ ടിക്കറ്റ് റദ്ദാക്കുകയും റീഫണ്ട് ക്ലെയിം ചെയ്യുകയും ചെയ്യാം.

ഫാമിലി തത്കാൽ ടിക്കറ്റ് ഒന്നിൽ കൂടുതൽ ആളുകൾക്ക് യാത്ര ചെയ്യാൻ അനുവദിക്കുന്നതാണ്.  ചിലരുടെ ടിക്കറ്റുകൾ കൺഫേം ചെയ്യുകയും ചിലർ വെയിറ്റിംഗ് ലിസ്റ്റിലാണെങ്കിൽ, എല്ലാ യാത്രക്കാർക്കും ടിക്കറ്റ് റദ്ദാക്കി പണം തിരികെ ലഭിക്കും. എന്നാൽ, ട്രെയിൻ പുറപ്പെടുന്നതിന് 6 മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കേണ്ടിവരും.

വെയ്റ്റിംഗ് ലിസ്റ്റ് സ്ഥിരീകരിച്ചില്ലെങ്കിൽ. ടിക്കറ്റ് റദ്ദാക്കിയാൽ, പണം 3-4 ദിവസത്തിനുള്ളിൽ തിരികെ നൽകും. 
 

Latest Videos
Follow Us:
Download App:
  • android
  • ios