'ചൈനക്കാരോട് പോകാന്‍ പറ', ഇന്ത്യക്കാരെ കൈനീട്ടി സ്വീകരിക്കാന്‍  തായ്‌വാന്‍

തായ്‌വാനും ഇന്ത്യയും തമ്മിലുള്ള സൗഹൃദം സംശയത്തോടെയാണ് ചൈന വീക്ഷിക്കുന്നത്. തായ്‌വാനുമായി കൂടുതൽ അടുത്ത ബന്ധം പുലർത്താൻ  ആഗ്രഹിക്കുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായത്തിനെതിരെ  ചൈന രംഗത്തെത്തിയിരുന്നു.  

Taiwan mulls visa-on-arrival for Indians, says Deputy Foreign Minister

തായ്‌വാനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിനെതിരെ ചൈന നിലപാട് കടുപ്പിക്കുന്നതിനിടെ കൂടുതല്‍ ഇന്ത്യാക്കാരായ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള നടപടികളുമായി തായ്‌വാന്‍. ഇന്ത്യാക്കാര്‍ക്ക് അനുവദിച്ച വിസ ഓണ്‍ അറൈവല്‍ സംവിധാനം കൂടുതല്‍ കാലത്തേക്ക് നീട്ടുന്നത് പരിഗണിക്കുമെന്ന് തായ്‌വാനിലെ ഉപ വിദേശകാര്യമന്ത്രി ചുങ് ക്വാങ് ടിയന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ മൂവായിരത്തിലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് തായ്‌വാനില്‍ പഠനം നടത്തുന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഇന്ത്യാക്കാരായ സന്ദര്‍ശകര്‍ക്ക് തടസങ്ങളില്ലാതെ തായ്‌വാന്‍ സന്ദര്‍ശിക്കാനാകൂം.

നിലവില്‍ ഇന്ത്യക്കാരായ സന്ദര്‍ശകര്‍ക്ക് തായ്‌വാനില്‍ വിസ ഓണ്‍ അറൈവല്‍ സമ്പ്രദായമാണെങ്കിലും ഇതിന്‍റെ കാലാവധി വരുന്ന നവംബറില്‍ അവസാനിക്കും. മലേഷ്യ ഇന്ത്യക്കാര്‍ക്ക് അനുവദിച്ച വിസ ഇളവിന്‍റെ കാലാവധി ഡിസംബറില്‍ അവസാനിക്കുകയാണ്. ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന വിസ ഇളവ് പ്രകാരം 14 ദിവസം ഹോങ്കോംഗില്‍ തങ്ങാം. ശ്രീലങ്കയും മൗറീഷ്യസും ഇന്ത്യക്കാര്‍ക്ക് വിസ ഇളവ് അനുവദിച്ചിട്ടുണ്ട്.

അതേ സമയം തായ്‌വാനും ഇന്ത്യയും തമ്മിലുള്ള സൗഹൃദം സംശയത്തോടെയാണ് ചൈന വീക്ഷിക്കുന്നത്. തായ്‌വാനുമായി കൂടുതൽ അടുത്ത ബന്ധം പുലർത്താൻ  ആഗ്രഹിക്കുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായത്തിനെതിരെ  ചൈന രംഗത്തെത്തിയിരുന്നു.  തിരഞ്ഞെടുപ്പ് വിജയത്തിൽ തായ്‌വാൻ പ്രസിഡന്റ് ലായ് ചിംഗ്-ടെയുടെ അഭിനന്ദന സന്ദേശത്തിന് മറുപടി ആയാണ് മോദി പ്രസ്താവന നടത്തിയത്. ഇതിനെയാണ് ചൈന വിമർശിച്ചത്. തായ്‌വാനെ ഒരു വിമത പ്രവിശ്യയായാണ് ചൈന കാണുന്നത്.

നേരത്തെ ഇന്ത്യയിലെ തൊഴിലാളികൾക്ക് കൂടുതൽ തൊഴിലവസരം ലഭിക്കത്തക്ക വിധത്തിൽ ഇന്ത്യയും തായ്‌വാനുമായി കൂടുതൽ സാമ്പത്തിക ബന്ധം സ്ഥാപിക്കുന്നതിന് തീരുമാനിച്ചിരുന്നു.
ഫാക്ടറികളിലും ഫാമുകളിലും ആശുപത്രികളിലും ജോലി ചെയ്യാൻ തായ്‌വാൻ 100,000 ഇന്ത്യക്കാരെ നിയമിക്കുമെന്നാണ് റിപ്പോർട്ട് .

Latest Videos
Follow Us:
Download App:
  • android
  • ios