വാങ്ങിയത് 4000-ത്തിലധികം പാക്കറ്റ് ചിപ്‌സ്; മൂല്യമേറിയ ഡെലിവറി കൊച്ചിയിൽ നിന്ന്, റിപ്പോർട്ടുമായി സ്വിഗ്ഗി

രാജ്യത്ത് ചിപ്‌സുകളോട് ഏറ്റവും പ്രിയമുള്ള നഗരങ്ങളില്‍ ഒന്നായാണ് കൊച്ചിയെ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് വിശേഷിപ്പിക്കുന്നത്.

Swiggy instamart delivered highest value order in kochi. customer order 4000 packet chips

ല്ലാ വർഷവും സ്വിഗ്ഗി തങ്ങളുടെ വാർഷിക റിപ്പോർട്ട് പുറത്ത് വിടാറുണ്ട്. ഇപ്പോഴിതാ 2024ലെ വാർഷിക റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. സ്വിഗ്ഗി അവതരിപ്പിച്ച ക്വിക്ക്-കൊമേഴ്‌സ് സംവിധാനമായ ഇന്‍സ്റ്റാമാര്‍ട്ടിൻ്റെ കൊച്ചിയിലെ ഉപഭോക്താക്കളെക്കുറിച്ചുള്ള കൗതുകകരമായ കാര്യങ്ങളും റിപ്പോർട്ടിലുണ്ട്. 2024 ൽ കൊച്ചിയിലുള്ള ഒരു ഉപഭോക്താവ്  4000 പാക്കറ്റ് ചിപ്‌സ്ആണ് ഓർഡർ ചെയ്തത്.  ഇതോടെ രാജ്യത്ത് ചിപ്‌സുകളോട് ഏറ്റവും പ്രിയമുള്ള നഗരങ്ങളില്‍ ഒന്നായാണ് കൊച്ചിയെ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് വിശേഷിപ്പിക്കുന്നത്.

ഇത് കൂടാതെ, 2024ല്‍ രാജ്യത്തെ തന്നെ ഏറ്റവും വേഗത്തില്‍ നടന്ന ഡെലിവെറികളില്‍ ഒന്ന് കൊച്ചിയിലാണ്.  1.1 കിലോമീറ്റര്‍ അകലെയ്ക്കുള്ള ഓര്‍ഡര്‍ വെറും 89 സെക്കന്‍ഡ് കൊണ്ടാണ് പൂർത്തിയാക്കിയത്. ചുവന്ന ചീരയും നേന്ത്രപ്പഴവും പാത്രംകഴുകുന്നതിനുള്ള ജെല്ലുമാണ് ആ ഓര്‍ഡറില്‍ ഉണ്ടായിരുന്നത്.

ഇനി കൊച്ചി നഗരത്തില്‍ ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്യപ്പെട്ട സാധനങ്ങള്‍ നോക്കുകയാണെങ്കിൽ അത് പാലും സവാളയും ഞാലിപ്പൂവനും നേന്ത്രപ്പഴവും മല്ലിയിലയുമാണ്. ഇതൊന്നും കൂടാതെ 2024 ൽ ഒരു വ്യക്തിയില്‍ നിന്ന് ഏറ്റവും മൂല്യം കൂടിയ ഓര്‍ഡര്‍ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിന് കിട്ടിയതും കൊച്ചിയില്‍ നിന്നാണ്. ധന്‍തേരസ് ദിനത്തിൽ കൊച്ചിയിലെ ഒരു ഉപഭോക്താവ്  11.66 ഗ്രാം വെള്ളിനാണയം സ്വിഗ്ഗി ഇൻസ്ടാമാർട്ട് വഹി ഓർഡർ ചെയ്തിരുന്നു. 22000  രൂപയായിരുന്നു ഇതിന്റെ വില. എന്നാൽ ഇതിനെ മറികടന്നുകൊണ്ട്  കഴിഞ്ഞ വര്‍ഷം ഒരു ഉപഭോക്താവില്‍ നിന്നും മാത്രമായി 6,18,549 രൂപയുടെ ഓര്‍ഡര്‍ ഇന്‍സ്റ്റാമാര്‍ട്ടിന് ലഭിച്ചു. കൊച്ചിയിലെ ഏറ്റവും മൂല്യമേറിയ  ഓര്‍ഡറായിരുന്നു ഇത്.

2021ലെ നവംബറില്‍ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് കൊച്ചിയില്‍ അവതരിപ്പിച്ച സമയം മുതല്‍ ജനങ്ങളില്‍ നിന്ന് മികച്ച സ്വീകരണമാണ് കിട്ടുന്നതെന്ന് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് സിഇഒ അമിതേഷ് ജാ പറഞ്ഞു.

2020-ൽ ആണ് സ്വിഗ്ഗി ഇൻസ്ടാമാർട്ട് ആരംഭിക്കുന്നത്. എന്നാൽ കൊച്ചിയില്‍ ഇന്‍സ്റ്റാമാര്‍ട്ട് അവതരിപ്പിക്കുന്നത് 2021 നവംബറില്‍ ആണ്. അന്ന് മുതൽ ഇന്ന് വരെ കൊച്ചിയിലെ ഉപഭോക്താക്കളിൽ നിന്ന് മികച്ച സ്വീകരണമാണ് കിട്ടുന്നതെന്ന് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് സിഇഒ അമിതേഷ് ജാ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios