ആപത്തുകാലത്ത് റെസ്റ്റോറന്റുകള്‍ക്ക് സഹായവുമായി സ്വിഗ്ഗി; കോടികളുടെ വായ്‌പ

'വാഴ നനയുന്നതോടൊപ്പം ചീരയും നനയും'. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന റെസ്റ്റോറന്റ് ഉടമകൾക്ക് ധനസഹായവുമായി സ്വിഗ്ഗി. ലക്ഷ്യം വെക്കുന്നത് ഇത് 
 

Swiggy Disburses Over 450 Crore In Loans To 8K Restaurant Owners APK

ബെംഗളൂരു: റെസ്റ്റോറന്റ്  ഉടമകൾക്ക് വായ്പ നൽകി സ്വിഗ്ഗി. ക്യാപിറ്റൽ അസിസ്റ്റ് പ്രോഗ്രാമിന്റെ ഭാഗമായി ഇതുവരെ 8,000-ത്തിലധികം റസ്റ്റോറന്റ് ഉടമകൾക്ക് 450 കോടി രൂപ വായ്പ നൽകിയതായി സ്വിഗ്ഗി അറിയിച്ചു. 

2017-ൽ ആരംഭിച്ച ക്യാപിറ്റൽ അസിസ്റ്റ് പ്രോഗ്രാം സാമ്പത്തിക പ്രതിസന്ധി നീക്കാനും റസ്റ്റോറന്റ് ഉടമകളെ ശാക്തീകരിക്കാനും രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്. 8,000-ലധികം റെസ്റ്റോറന്റുകൾ ഇതുവരെ വായ്പ എടുത്തിട്ടുണ്ട്, അതിൽ 3,000 എണ്ണം 2022-ൽ മാത്രം വായ്പ എടുത്തതായി  ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ  സ്വിഗ്ഗി പ്രസ്താവനയിൽ അറിയിച്ചു. ഇൻഡിഫി, ഇൻക്രെഡ്, എഫ്ടി കാഷ്, പേയു ഫിനാൻസ് എന്നിവയുൾപ്പെടെ ഒന്നിലധികം വായ്പാ പങ്കാളികളുമായി സഹകരിച്ചാണ് സ്വിഗ്ഗി ടേം ലോണുകളും ക്രെഡിറ്റ് ലൈനുകളും പോലുള്ള സാമ്പത്തിക പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നത്. 

ALSO READ: രണ്ടും കൽപ്പിച്ച് മുകേഷ് അംബാനിയും മകളും; യുവാക്കളെ വലയിലാക്കാൻ ഫ്രഞ്ച് തീം കഫേ

ഞങ്ങളുടെ റെസ്റ്റോറന്റ് പങ്കാളികൾക്ക് മൂലധനം എളുപ്പത്തിൽ ലഭ്യമാക്കാനും അവരുടെ ബിസിനസ്സിന് കൂടുതൽ വളർച്ച നേടാനും പ്രാപ്തമാക്കുന്നതിന് പ്രീ-അപ്രൂവ്ഡ് ലോണുകൾ പോലുള്ള മികച്ച മാർഗങ്ങൾ നൽകുമെന്ന് സ്വിഗ്ഗി സപ്ലൈ വിപി സ്വപ്‌നിൽ ബാജ്‌പേയ്  പറഞ്ഞു. 

സ്വിഗ്ഗി അതിന്റെ പങ്കാളി റെസ്റ്റോറന്റുകൾക്ക് ടേം ലോണുകളും ക്രെഡിറ്റ് ലൈനുകളും ഉൾപ്പെടെ നിരവധി സാമ്പത്തിക ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ക്യാപിറ്റൽ അസിസ്റ്റ് പ്രോഗ്രാമിലൂടെ ഉടനടി വായ്‌പ മുതൽ വലിയ വായ്പകൾ വരെ സ്വിഗ്ഗി നൽകുന്നു. റെസ്റ്റോറന്റ് പങ്കാളിയുടെ ബിസിനസ് ആവശ്യങ്ങൾക്കായി ഫണ്ട് നൽകുന്നതിന് പിന്നിലെ വ്യവസായ തന്ത്രം വാഴ നനയുന്നതിനൊപ്പം ചീരകൂടി നനയ്ക്കുക എന്നുള്ളതാണ്. 

 ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios