സ്വകാര്യ, പൊതുമേഖലാ ബാങ്കുകളെക്കാൾ മികച്ച പലിശ; മുതിർന്ന പൗരൻമാർക്കുള്ള എഫ്ഡികൾക്ക് ഗംഭീര ഓഫറുമായി ഈ എസ്എഫ്ബി
മികച്ച പലിശനിരക്ക് നൽകുന്നതിനാൽ സ്മോൾ ഫിനാൻസ് ബാങ്കുകൾ ഏറെ ജനപ്രിയമാണിന്ന്. റിസർവ് ബാങ്കാണ് ഇത്തരം എസ്എഫ്ബികളെ നിയന്ത്രിക്കുന്നത്. മാത്രമല്ല ഡിഐസിജിസി നൽകുന്ന ഇൻഷൂറൻസ് പരിരക്ഷ ഈ നിക്ഷേപത്തിനും ലഭിക്കും
ഒട്ടുമിക്ക ധനകാര്യ സ്ഥാപനങ്ങളും മുതിർന്ന പൗരൻമാർക്ക് ആകർഷകമായ പലിശ നിരക്കാണ് നൽകിവരുന്നത്. ഈ ഉയർന്ന നിരക്കുകൾ മുതിർന്ന പൗരന്മാർക്ക് അവരുടെ സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനും റിട്ടയർമെന്റ് വർഷങ്ങളിൽ അധിക വരുമാന സ്രോതസ്സ് നേടാനും സഹായിക്കുന്നു. പൊതു, സ്വകാര്യ മേഖലാ ബാങ്കുകളേക്കാൾ നിക്ഷേപങ്ങൾക്ക് മികച്ച പലിശനിരക്ക് നൽകുന്നതിനാൽ സ്മോൾ ഫിനാൻസ് ബാങ്കുകൾ (എസ്എഫ്ബി) ഏറെ ജനപ്രിയമാണിന്ന്. റിസർവ് ബാങ്കാണ് ഇത്തരം എസ്എഫ്ബികളെ നിയന്ത്രിക്കുന്നത്. മാത്രമല്ല റിസർവ് ബാങ്കിന്റെ സ്ബസിഡിയറിയായ ഡിഐസിജിസി നൽകുന്ന ഇൻഷൂറൻസ് പരിരക്ഷ സ്മോൾ ഫിനാൻസ് ബാങ്കുകളിലെ നിക്ഷേപത്തിനും ലഭിക്കും. 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഇൻഷൂറൻസ് ലഭിക്കുമെന്ന് ചുരുക്കം.
ALSO READ: കുതിര വളർത്തുകാരന്റെ മകൻ ഇന്ന് ഇന്ത്യയിലെ ഏറ്റവും ധനികനായ ഫാർമ കമ്പനി ഉടമ; ആസ്തി ഇതാണ്
പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, മറ്റ് എസ്എഫ്ബികൾ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് വാദ്ഗാനം ചെയ്യുന്നത്ആ കർഷകമായ പലിശനിരക്കാണ്. 2 മുതൽ 3 വർഷം വരെ കാലാവധിയിലെ നിക്ഷേപങ്ങൾക്ക് പൊതുവിഭാഗത്തിന് 8.6 ശതമാനമാണ് പലിശനിരക്ക്. മുതിർന്ന പൗരന്മാർക്ക് . 50 അധികനിരക്കും എസ്എഫ്ബി വാഗ്ദാനം ചെയ്യുന്നുണ്ട്. ഏറ്റവും കുറഞ്ഞ നിക്ഷേപതുക 1,000 രൂപയാണ് .
പ്രമുഖ സ്മോൾഫിനാൻസ് ബാങ്കുകളായ ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്, ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക് എന്നീ ധനകാര്യ സ്ഥാപനങ്ങൾ, രണ്ട് മുതൽ മൂന്ന് വർഷത്തെ കാലാവധികളിലെ നിക്ഷേപങ്ങൾക്ക് 7.75 ശതമാനം, 8.25 ശതമാനം, 8 ശതമാനം എന്നിങ്ങനെയാണ് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് . മാത്രമല്ല ഒട്ടുമിക്ക പൊതുമേഖലാ സ്വകാര്യ ബാങ്കുകളും സ്ഥിരനിക്ഷേപങ്ങൾക്ക് 6.5 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശനിരക്കാണ് പ്രതിവർഷം വാഗ്ദാനം ചെയ്യുന്നത്. അതായത് മറ്റ് ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ സൂര്യോദയ സ്മോൾ ഫിനാൻസ് ബാങ്കിന്റെത് മികച്ചപലിശനിരക്ക് തന്നെയാണെന്ന് ചുരുക്കം.
ALSO READ: അംബാനി, അദാനി, ബിർള; ജി 20 ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്താൻ ശതകോടീശ്വരന്മാർ, ലക്ഷ്യം ഇത്
സൂര്യോദയ് എസ്എഫ്ബിയിൽ നിക്ഷേപം ആരംഭിക്കുന്നതിന്, ഉപഭോക്താക്കൾ ബാങ്ക് ശാഖ സന്ദ ർശിക്കുകയോ വെബ്സൈറ്റിലെ ടോൾ ഫ്രീ നമ്പറുമായി ബന്ധപ്പെടുകയോ ചെയ്യണം . നിലവിൽ ഓൺലൈൻ നിക്ഷേപങ്ങൾ ബാങ്ക് സ്വീകരിക്കുന്നില്ല, എന്നാൽ ബാങ്കിൽ സേവിംഗ്സ് അക്കൗണ്ട് ഇല്ലാത്തവർക്കും എഫ്ഡികൾ തുടങ്ങാവുന്നതാണെന്നും വെെബ്സൈറ്റിൽ പറയുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം