ഇനി കുപ്പിവെള്ളത്തിന്‍റെ പേരില്‍ കൊള്ള നടക്കില്ല: സപ്ലൈക്കോയുടെ കുപ്പിവെള്ളം വിപണിയില്‍, വില 11 രൂപ !

സംസ്ഥാനത്തെ എല്ലാ സപ്ലൈക്കോ ഔട്ട് ലൈറ്റുകൾ വഴിയും അംഗീകൃത കമ്പനികളുടെ കുപ്പിവെള്ളമാണ് വിതരണം ചെയ്യുന്നത്. ഒരു ലിറ്റർ ബോട്ടിലിന് വില 11 രൂപയാണ്. 
 

supplyco enters packaged drinking water market to reduce price

കൊച്ചി: സംസ്ഥാനത്തെ പൊതുവിപണിയിൽ കുപ്പി വെള്ളത്തിന് അമിത നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ സപ്ലൈക്കോ ഇടപെടൽ. സംസ്ഥാനത്തെ എല്ലാ സപ്ലൈക്കോ ഔട്ട് ലൈറ്റുകൾ വഴിയും അംഗീകൃത കമ്പനികളുടെ കുപ്പിവെള്ളമാണ് വിതരണം ചെയ്യുന്നത്. ഒരു ലിറ്റർ ബോട്ടിലിന് വില 11 രൂപയാണ്. 

പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളം ഗാന്ധിനഗറിലെ ഹൈപ്പർ മാർക്കറ്റിൽ നടന്നു. സപ്ലൈക്കോ സിഎംഡി എം എസ് ജയ ആർടിഐ കേരള ഫെഡറേഷൻ പ്രസിഡന്‍റ് ഡി ബി ബിനുവിന് നൽകിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

പൊതു വിപണിയില്‍ ഇപ്പോഴും കുപ്പിവെള്ളത്തിന് ലിറ്ററിന് 20 രൂപയാണ് വില. കുപ്പിവെള്ളത്തിന് ഒരു ലിറ്റർ ബോട്ടിലിന് 12 രൂപയാക്കി കുറയ്ക്കാൻ കുപ്പിവെള്ള നിർമാണക്കമ്പനികളുടെ സംഘടനയായ കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഒരുവർഷം മുമ്പ് തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല. 

സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ കുപ്പിവെള്ള വില്‍പ്പനയും കൂടി. കേരളത്തിൽ നൂറ്റിയമ്പതോളം കമ്പനികൾക്കാണ് കുപ്പിവെള്ളം ഉത്പാദിപ്പിക്കാനും വിൽക്കാനും ലൈസൻസുള്ളത്. എട്ടുരൂപ നിർമാണച്ചെലവ് വരുന്ന കുപ്പിവെള്ളത്തിന് 12 രൂപയേക്കാള്‍ അധിക വില ഈടാക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന നിലപാടാണ് അസോസിയേഷന്. 

Latest Videos
Follow Us:
Download App:
  • android
  • ios