സൂപ്പർ സീനിയർ സിറ്റിസൺ ആണോ? നിക്ഷേപങ്ങൾക്ക് ഈ ബാങ്കുകൾ ഓഫർ ചെയ്യുന്നത് വൻ പലിശ

രാജ്യത്തെ മിക്ക ബാങ്കുകളും സാധാരണ നിക്ഷേപകർക്ക് നൽകുന്നതിലും കൂടുതൽ പലിശയാണ് മുതിർന്ന പൗരന്മാർക്ക് നൽകുന്നത്.  

super senior citizens get high interest rates from fd apk

2022 മെയ് മുതൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തവണകളായി നിരക്ക് വർദ്ധിപ്പിച്ചതിന് പിന്നാലെ  വിവിധ പൊതുമേഖലാ ബാങ്കുകളും, സ്വകാര്യ മേഖലാ ബാങ്കുകളും  പലിശനിരക്കുയർത്തിയിരുന്നു. ഒടുവിൽ കഴിഞ്ഞയാഴ്ച നടന്ന നടപ്പു സാമ്പത്തിക വർഷത്തെ ധനനയത്തിൽ നിരക്ക് വർധിപ്പിക്കൽ താൽക്കാലികമായി നിർത്താൻ തീരുമാനിച്ചിരിക്കുകയാണ്. എങ്കിലും കഴിഞ്ഞ മാസങ്ങളിലായി ബാങ്കുകൾ മുതിർന്ന പൗരൻമാർക്കായുള്ള സ്ഥിര നിക്ഷേപങ്ങളുടെ  വർധിപ്പിച്ച നിരക്കുകളും ആകർഷകമാണ്. 8.05% പലിശ വാഗ്ദാനം ചെയ്യുന്ന 2 സർക്കാർ ബാങ്കുകൾ ഇതാ.

പഞ്ചാബ് നാഷണൽ ബാങ്ക്

ഫിക്‌സഡ് ഡിപ്പോസിറ്റുകൾക്ക് ഉയർന്ന പലിശനിരക്ക് നൽകുന്ന ബാങ്കുകളിലൊന്നാണ് പിഎൻബി.  666 ദിവസത്തെ നിക്ഷേപത്തിന് സൂപ്പർ സീനിയർ സിറ്റിസൺസിന് (80 വസസ്സിനും മുകളിലുള്ളവർക്ക്) 8.05 ശതമാനം പലിശ നിരക്കാണ് പഞ്ചാബ് നാഷണൽ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.  സ്ഥിര നിക്ഷേപ നിരക്കാണിത്. ഇതേ നിക്ഷേപത്തിന്  മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശ നിരക്കും നൽകുന്നുണ്ട്. എന്നാൽ പൊതുവിഭാഗത്തിന് 7.25 ശതമാനം പലിശയാണ് ലഭ്യമാക്കുന്നത്. 666 ദിവസത്തെ നിക്ഷേപം സൂപ്പർ സീനിയർ സിറ്റിസൺസിനെ സംബന്ധിച്ച് ആകർഷകമാണെങ്കിലും,  സാധാരണ സ്ഥിര നിക്ഷേപകർക്ക് അത്ര ലാഭകരമല്ല. കാരണം ഇതേ കാലാവധി വരുന്ന സ്ഥിരനിക്ഷേപങ്ങൾക്ക്  ഉയർന്ന പലിശനിരക്ക് ലഭ്യമാക്കുന്ന സ്വകാര്യ ബാങ്കുകളുണ്ട്.

ALSO READ : റീട്ടെയിൽ പണപ്പെരുപ്പം 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ; ആർബിഐ നിരക്കുകൾ കുറയ്ക്കുമോ?

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും മൂന്ന്  വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് 8.05 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് ഈ നിക്ഷേപങ്ങൾക്ക് 7.80 ശതമാനം പലിശ ലഭിക്കുമ്പോൾ, സാധാരണ നിക്ഷേപകർക്ക് 7.30 ശതമാനം പലിശയാണ് ലഭിക്കുക. ഈ സ്‌കീമിലും മുതിർന്ന പൗരൻമാർക്ക് മാത്രമാണ് ആകർഷകമായ പലിശനിരക്ക് ലഭ്യമാക്കുന്നത്. പണപ്പെരുപ്പം  6 ശതമാനത്തിനു മുകളിൽ തുടരുന്നതിനാൽ ഈ സ്ഥിരനിക്ഷേപങ്ങളുടെ പൊതുവിഭാഗത്തിനുള്ള പലിശ നിരക്കുകൾ അത്ര ആകർഷണീയമല്ല

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിരക്കു വർധനയ്ക്കു താൽകാലിക വിരാമം പ്രഖ്യാപിച്ച വാർത്ത ലോൺ എടുത്തവർക്ക് ആശ്വാസം നൽകുമെങ്കിലും നിക്ഷേപകർക്ക് നേരെ തിരിച്ചാണ് കാര്യങ്ങൾ. എന്നാൽ മുതിർന്ന പൗരൻമാർക്ക് ആകർഷകമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുമ്പോഴും മിക്ക പ്രമുഖ ബാങ്കുകളും, സാധാരണ നിക്ഷേപകർക്ക് ഇപ്പോഴും 8 ശതമാനത്തിന് താഴയാണ് സ്ഥിരനിക്ഷേപപലിശനിരക്ക് നൽകുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios