'കഠിനാധ്വാനം കൊണ്ട് കെട്ടിപ്പടുത്ത കൊട്ടാരം'; ആഡംബരത്തിന്റെ മറുവാക്കായി സുന്ദർ പിച്ചൈയുടെ വീട്
ഇൻഫിനിറ്റി പൂൾ, 49 കോടിയുടെ ഇന്റീരിയർ ഡിസൈൻ, സുന്ദർ പിച്ചൈയുടെ ആഡംബരം വീട്
ആൽഫബെറ്റിന്റെയും അതിന്റെ അനുബന്ധ സ്ഥാപനമായ ഗൂഗിളിന്റെയും സിഇഒ ആയ സുന്ദർ പിച്ചൈയ്ക്ക് വലിയൊരു ആമുഖത്തിന്റെ ആവശ്യമില്ല. ആഗോള കമ്പനികളിൽ മുൻനിരയിലുള്ള ഇന്ത്യൻ വംശജരായ സിഇഒമാരെക്കുറിച്ച് പരാമർശിക്കുമ്പോഴെല്ലാം സുന്ദർ പിച്ചൈയുടെ പേര് മുന്നിട്ട് നിൽക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്നും കഠിനാധ്വാനം കൊണ്ട് ഉയർന്ന് ലോകത്തിലെ ഏറ്റവും മികച്ച എക്സിക്യൂട്ടീവുകളിൽ ഒരാളായ വ്യക്തിയാണ് സുന്ദർ പിച്ചൈ.
ഐഐടി ബിരുദധാരിയായ സുന്ദർ പിച്ചൈ 2015 ൽ ഗൂഗിളിന്റെ സിഇഒ സ്ഥാനത്തേക്ക് ഉയർന്നു, 2019 ഡിസംബറിൽ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ഇങ്കിന്റെ സിഇഒ ആയി നിയമിതനായി.
ALSO READ : ഇന്ത്യയുടെ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വായ്പ; 40,920 കോടി കടമെടുത്ത് മുകേഷ് അംബാനി
സുന്ദർ പിച്ചൈയുടെ നേട്ടങ്ങളെല്ലാം കഠിനാധ്വാനത്തിന്റെ ഫലമാണ്. ഇന്ന് നിരവധിപേർക്ക് പ്രചോദനമാണ് സുന്ദർ പിച്ചൈയുടെ ജീവിതം. കാലിഫോർണിയയിലെ അദ്ദേഹത്തിന്റെ വീടും വിശേഷങ്ങളിൽ നിറയാറുണ്ട്. കാലിഫോർണിയയിലെ സാന്താ ക്ലാരയിൽ ലോസ് ആൾട്ടോസ് എന്ന പേരിൽ സ്ഥിതി ചെയ്യുന്ന ഈ വീട് 31.17 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. 40 മില്യൺ ഡോളറിനാണ് സുന്ദർ പിച്ചൈ ഈ വീട് വാങ്ങിയത്. എന്നാൽ 2022-ൽ അതിന്റെ മൂല്യം 10,215 കോടി രൂപയായി ഉയർന്നു.
വീടിന്റെ ഇന്റീരിയർ പൂർണ്ണമായും ഒരുക്കിയിരിക്കുന്നത് സുന്ദർ പിച്ചൈയുടെ ഭാര്യയാണ്. 49 കോടി രൂപയാണ് ഇന്റീരിയറിനുള്ള ചെലവ് എന്നാണ് റിപ്പോർട്ട്.
ALSO READ: മുംബൈ ആരധകരുടെ എനർജി കണ്ട് ഞെട്ടി ആപ്പിൾ സിഇഒ; ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോറിന് ഗംഭീര തുടക്കം
നീന്തൽ കുളം, ഇൻഫിനിറ്റി പൂൾ, ജിംനേഷ്യം, സ്പാ, വൈൻ നിലവറ, സോളാർ പാനലുകൾ, എലിവേറ്ററുകൾ, നാനി ക്വാർട്ടേഴ്‌സ് എന്നിങ്ങനെ വിവിധ ആധുനികവും വിനോദ സൗകര്യങ്ങളോടും കൂടിയതാണ് ആഡംബര വീട്.
ഐഐടി ബിരുദധാരിയായ അഞ്ജലിയെയാണ് സുന്ദർ പിച്ചൈ വിവാഹം കഴിച്ചത്.