ഒരേ കുടക്കീഴിൽ അനേകം നെയ്ത്തുകാർ; അഞ്ജലി യാത്ര തുടരുന്നു, ഇംപ്രസയും
ഉപഭോക്താക്കൾക്കിടയിൽ റെസ്പോണ്‍സിബിള്‍ ഷോപ്പിങ്ങിനെ കുറിച്ചുള്ള അവബോധം വളർത്തണമെന്നും അഞ്ജലി ചന്ദ്രൻ അഭിപ്രായപ്പെടുന്നു. ഒരു കൈത്തറി വാങ്ങുമ്പോൾ അതിലൂടെ നെയ്ത്തുകാരന്റെ ജീവിതത്തിൽ ചെയ്യുന്ന ഒരു നന്മ കൂടിയായിരിക്കുമെന്നവർ പറയുന്നു
സോഷ്യൽ മീഡിയയിൽ സംരംഭകർ ചുവടുറപ്പിക്കാത്ത കാലം, വിരലിലെണ്ണവുന്നവർ മാത്രം വ്യവസായത്തിന് ഓൺലൈൻ സാധ്യതകൾ തേടി. അവരിൽ ഒരാളായിരുന്നു കോഴിക്കോട്ടുകാരി അഞ്ജലി ചന്ദ്രൻ. ഇംപ്രസ എന്ന പേര് മലയാളികൾക്ക് പരിചിതമാകുന്നത് അങ്ങനെയാണ്. രാജ്യത്തെ വിവിധയിടങ്ങളിലെ നെയ്ത്ത് ഉത്പന്നങ്ങൾ അഞ്ജലി ഇംപ്രസയിലൂടെ വിപണിയിലെത്തിച്ചു. ഇപ്പോൾ റീബ്രാന്ഡിങ്ങിനൊരുങ്ങുന്ന ഇംപ്രസയുടെ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓണ്ലൈനിനോട് പങ്കുവെക്കുകയാണ് അഞ്ജലി ചന്ദ്രൻ.
ALSO READ: നാളികേരത്തിന്‍റെ നാട്ടിലുണ്ടൊരു 'ഗ്രീന്‍ നട്ട്സ്'; ഇത് തേങ്ങാപാലിന്റെ വിജയഗാഥ
വിപ്രോയിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ജോലി ഉപേക്ഷിച്ചാണ് കൈത്തറിയുടെ ലോകത്തേക്ക് അഞ്ജലി ഇറങ്ങിയത്. പിന്നീടങ്ങോട്ട് വഴി വെട്ടിത്തെളിച്ചുള്ള മുന്നേറ്റമായിരുന്നു. തുടർന്ന് യുഎസിൽ നിന്നടക്കമുള്ള നിരവധി അംഗീകാരങ്ങൾ അഞ്ജലിയെ തേടിയെത്തി. തെലങ്കാനയിലെയും ആന്ധ്രയിലുമുള്ള നെയ്ത്തുകാരോടൊപ്പമാണ് ഇംപ്രസ ആരംഭിച്ചതെങ്കിൽ ഇന്ന് രാജ്യത്തുടനീളമുള്ള നിരവധി നെയ്തത്ത് കുടുംബങ്ങളുമായി ഇഴചേർന്നു കിടക്കുകയാണ് ഇംപ്രസയെന്ന് അഞ്ജലി പറയുന്നു. ഗുണനിലവാരം ഉള്ളതും കയറ്റുമതി മൂല്യമുള്ളതുമായ കൈത്തറി വസ്ത്രങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ഇംപ്രസ.
ഉപഭോക്താക്കൾക്കിടയിൽ റെസ്പോണ്‍സിബിള്‍ ഷോപ്പിങ്ങിനെ കുറിച്ചുള്ള അവബോധം വളർത്തണമെന്നും അഞ്ജലി ചന്ദ്രൻ അഭിപ്രായപ്പെടുന്നു. ഒരു കൈത്തറി വാങ്ങുമ്പോൾ അതിലൂടെ നെയ്ത്തുകാരന്റെ ജീവിതത്തിൽ ചെയ്യുന്ന ഒരു നന്മ കൂടിയായിരിക്കുമെന്നവർ പറയുന്നു. ഒരു സാധനം വാങ്ങുമ്പോൾ അത് വാങ്ങുന്നതിന് പിന്നിൽ ഒരു നന്മ കൂടി ചെയ്യാനുള്ള മനസുണ്ടായാൽ മതിയെന്ന് അഞ്ജലി ചന്ദ്രൻ അടിവരയിടുന്നു.
ALSO READ: ബിസിനസ്സ് അല്ല, ഇപ്പോൾ ഇത് പാഷൻ'; വിജയത്തെ സഞ്ചിയിലാക്കിയ ദമ്പതികൾ
റീബ്രാൻഡിങ്ങിലൂടെ പുതിയ രൂപത്തിലും ഭാവത്തിലുമായിരിക്കും ഇംപ്രസ എത്തുക. കൈത്തറി ഉത്പന്നങ്ങൾ മാത്രമായിരിക്കില്ല പുതിയ ഇംപ്രസയുടെ കീഴിൽ ഉണ്ടാവുകയെന്നുമുള്ള സൂചന അഞ്ജലി നൽകുന്നുണ്ട്. ഓൺലൈൻ വഴി തന്നെയാണ് അഞ്ജലി പുതിയ സാധ്യതകൾ തേടാൻ ഇറങ്ങുന്നതും.
അഞ്ജലി യാത്ര തുടരുന്നു, ഇംപ്രസയും വിഡിയോ കാണാം