14 ഉൽപന്നങ്ങളുടെ വിൽപ്പന നിർത്തി പതഞ്ജലി; എല്ലാതരത്തിലുള്ള പരസ്യങ്ങളും പിൻവലിക്കും, കാരണം ഇത്

14 ഉൽപ്പന്നങ്ങളുടെ വിൽപന നിർത്തിവച്ചതായി ബാബാ രാംദേവിൻ്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി. ഈ ഉൽപ്പന്നങ്ങൾ പിൻവലിക്കാൻ 5,606 ഫ്രാഞ്ചൈസി സ്റ്റോറുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പതഞ്ജലി

Stopped sale of 14 products whose manufacturing licences were suspended: Patanjali to SC

ദില്ലി: ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി സസ്‌പെൻഡ് ചെയ്ത 14 ഉൽപ്പന്നങ്ങളുടെ വിൽപന നിർത്തിവച്ചതായി ബാബാ രാംദേവിൻ്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി. ഈ ഉൽപ്പന്നങ്ങൾ പിൻവലിക്കാൻ 5,606 ഫ്രാഞ്ചൈസി സ്റ്റോറുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പതഞ്ജലി ആയുർവേദ് ലിമിറ്റഡ് ജസ്റ്റിസുമാരായ ഹിമ കോലിയും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചിനെ അറിയിച്ചു.

ഈ 14 ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ എല്ലാ ഇടങ്ങളിൽ നിന്നും എല്ലാ ഫോർമാറ്റിലുള്ളതും പിൻവലിക്കുമെന്ന് പതഞ്ജലി സുപ്രീം കോടതിയെ അറിയിച്ചു. ഏപ്രിലിൽ ആണ്  ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി സസ്‌പെൻഡ് ചെയ്ത 14 ഉൽപ്പന്നങ്ങളുടെ വിൽപന തടഞ്ഞത്. 1954 ലെ ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിൾ അഡ്വർടൈസ്‌മെൻ്റ്) ആക്‌ട് ആവർത്തിച്ചുള്ള ലംഘനങ്ങൾ മൂലമാണ് റദ്ദാക്കൽ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. 

കൊവിഡ് വാക്‌സിനേനും ആധുനിക വൈദ്യശാസ്ത്രത്തിനും എതിരെ പതഞ്ജലി അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

ലൈസൻസ് റദ്ദാക്കിയ ഉൽപ്പന്നങ്ങളുടെ ലിസ്റ്റ് ഇതാ:

സ്വസരി ഗോൾഡ്
സ്വസരി വതി
ബ്രോങ്കോം
സ്വസരി പ്രവാഹി
സ്വസാരി അവലേഹ്
മുക്തവതി അധിക ശക്തി
ലിപിഡം
ബിപി ഗ്രിത്
മധുഗ്രിത്
മധുനാശിനിവതി അധിക ശക്തി
ലിവാമൃത് അഡ്വാൻസ്
ലിവോഗ്രിത്
ഐഗ്രിത് ഗോൾഡ്
പതഞ്ജലി ദൃഷ്ടി ഐ ഡ്രോപ്പ്  

Latest Videos
Follow Us:
Download App:
  • android
  • ios