വീണ്ടും റെക്കോർഡ് തകർത്ത് എസ്ബിഐ; കേന്ദ്രത്തിന് നൽകിയത് 7,000 കോടി

2023 സാമ്പത്തിക വർഷത്തിൽ, എസ്ബിഐ സർക്കാരിന് ഡിവിഡൻ്റ് വരുമാനമായി 5,740 കോടി രൂപയുടെ ചെക്ക് നൽകിയിരുന്നു. അതുവരെ നൽകിയ ഏറ്റവും ഉയർന്ന ലാഭവിഹിതമായിരുന്നു കഴിഞ്ഞ വർഷം നൽകിയത്. 

State Bank of India pays record dividend of close to Rs 7,000 cr to Centre

ദില്ലി: കേന്ദ്ര സർക്കാരിന് 2023-24 സാമ്പത്തിക വർഷത്തെ ലാഭവിഹിതം നൽകി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റെക്കോർഡ് ലാഭവിഹിതം ആണ് ഇത്തവണ കൈമാറിയിരുന്നത്. ഇന്ന് ഡിവിഡൻ്റ് വരുമാനമായി 6,959.29 കോടി രൂപയുടെ ചെക്ക് എസ്ബിഐ ചെയർമാൻ ദിനേശ് കുമാർ ഖര കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് നൽകി. കഴിഞ്ഞ വർഷത്തെ പേയ്‌മെൻ്റ് റെക്കോർഡ് ആണ് മറികടന്നത്. 

ധനമന്ത്രിയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. "ദിനേശ് കുമാർ ഖാരയിൽ നിന്ന് 2023-24 സാമ്പത്തിക വർഷത്തേക്ക് 6,959.29 കോടി രൂപയുടെ ഡിവിഡൻ്റ് ചെക്ക് സ്വീകരിച്ചു," എന്ന് കുറിപ്പിൽ പറയുന്നു.  

2023 സാമ്പത്തിക വർഷത്തിൽ, എസ്ബിഐ സർക്കാരിന് ഡിവിഡൻ്റ് വരുമാനമായി 5,740 കോടി രൂപയുടെ ചെക്ക് നൽകിയിരുന്നു. അതുവരെ നൽകിയ ഏറ്റവും ഉയർന്ന ലാഭവിഹിതമായിരുന്നു കഴിഞ്ഞ വർഷം നൽകിയത്. 

മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലെ ലാഭവിഹിതമായി ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ നിന്ന് 857.16 കോടി രൂപയുടെ ചെക്കും ധനമന്ത്രിക്ക് ഏറ്റുവാങ്ങിയിരുന്നു. ബാങ്കിൻ്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ നിധു സക്‌സേനയാണ് ചെക്ക് നൽകിയത്.

അതിനിടെ, ജൂൺ 21 ന്, വിവിധ കർഷക സംഘടനകളുമായും കാർഷിക സാമ്പത്തിക വിദഗ്ധരുമായും ചേർന്നുള്ള നാലാമത്തെ പ്രീ-ബജറ്റ് കൂടിയാലോചന യോഗത്തിലും ധനമന്ത്രി അധ്യക്ഷനായിരുന്നു, 

അതേസമയം, ജിഎസ്ടി കൗൺസിലിൻ്റെ 53-ാമത് യോഗം നാളെ നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ കൗൺസിൽ ധനമന്ത്രി നിർമ്മല സീതാരാമൻ്റെ അധ്യക്ഷതയിലാണ് നടക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios