വയോജനങ്ങളുടെ ബജറ്റ്; കിടപ്പു രോഗികള്‍ക്ക് പ്രത്യേക പരിഗണന, മുതിർന്ന പൗരന്മാർക്ക് ഓപ്പൺ എയർ വ്യായാമ യന്ത്രങ്ങൾ

സൗജന്യമായി നൽകുന്ന സേവനങ്ങൾക്ക് പുറമേ സ്ഥിരം കെയർ ​ഗിവർ, ‍ഡയറ്റ് ഭക്ഷണം, എഐ സർവയലൻസ് തുടങ്ങിയവ ഫീസ് ഈടാക്കിയും ലഭ്യമാക്കും.

Special treatment for inpatients open air exercise machines for senior citizens

തിരുവനന്തപുരം: വയോജനങ്ങളുടെ ആരോ​ഗ്യത്തിനും സുരക്ഷയ്ക്കും പ്രാധാന്യം  നൽകിയ ബജറ്റ് കൂടിയാണ് ഇന്ന് അവതരിപ്പിച്ചത്. സർക്കാർ അം​ഗീകൃത ഡിജിറ്റൽ ​ഗ്രിഡിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ കിടപ്പു രോ​ഗികൾക്കും പാലിയേറ്റീവ് കെയർ, മരുന്ന്, ഭക്ഷണം എന്നിവ ഉറപ്പു വരുത്തുമെന്ന് ബജറ്റിലൂടെ അറിയിച്ചു. വയോജനങ്ങളുടെ അവകാശങ്ങൾ എല്ലാം ഉറപ്പു വരുത്തുന്നതിനായി ആരോ​ഗ്യം, സാമൂഹ്യക്ഷേമം, തദ്ദേശ ഭരണം തുടങ്ങിയ വകുപ്പുകളുടെ ബന്ധപ്പെട്ട സ്കീമുകൾ പ്രാദേശിക തലത്തിൽ സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു സമ​ഗ്ര പരിപാടിയാണിതെന്നും ധനമന്ത്രി കെ എൻ ബാല​ഗോപാൽ ബജറ്റ് അവതരണ വേളയിൽ പറഞ്ഞു. 

സൗജന്യമായി നൽകുന്ന സേവനങ്ങൾക്ക് പുറമേ സ്ഥിരം കെയർ ​ഗിവർ, ‍ഡയറ്റ് ഭക്ഷണം, എഐ സർവയലൻസ് തുടങ്ങിയവ ഫീസ് ഈടാക്കിയും ലഭ്യമാക്കും. കിടപ്പു രോ​ഗികൾ അല്ലാത്ത വയോജനങ്ങൾക്ക് ആരോ​ഗ്യകരമായ പ്രായമാകൽ പദ്ധതി  (Healthy Ageing) നടപ്പാക്കുമെന്നും പ്രഖ്യാപനം. പദ്ധതിയുടെ അധിക ധനസമാഹരണത്തിനായി 50 കോടി രൂപ വകയിരുത്തുന്നുവെന്നും നിലവിലുള്ള വിവിധ സ്കീമുകളുടെ സംയോജനത്തിലൂടെയാണ പണം കണ്ടെത്തുകയെന്നും ധനമന്ത്രി. 

കൂടാതെ വാർധക്യ കാലത്തെ സജീവമാക്കുന്നതിനായി സംസ്ഥാനത്ത് നിലവിലുള്ള പാർക്കുകളിൽ മുതിർന്ന പൗരന്മാർക്കായി ഓപ്പൺ എയർ വ്യായാമ യന്ത്രങ്ങൾ കൂടി സജ്ജീകരിച്ച് മൾട്ടി ജനറേഷൻ പാർക്കുകളാക്കി മാറ്റുമെന്നും ഇതിനായി 5 കോടി രൂപ നീക്കി വച്ചുവെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു. 

കൂടാതെ സംസ്ഥാന ബജറ്റിൽ കെഎസ്ആർടിസി വികസനത്തിന് 178.98 കോടി രൂപ വകയിരുത്തി. പുതിയ ഡീസൽ ബസ് വാങ്ങാൻ 107 കോടി രൂപയും നീക്കിവച്ചു. ഹൈദ്രാബാദിൽ കേരള ഹൗസ് സ്ഥാപിക്കാനായി അഞ്ച് കോടി രൂപയും നീക്കി വച്ചു, ചാമ്പ്യൻസ് ബോട്ട് ലീ​ഗിന് 8.96 കോടി രൂപയും പൊൻമുടിയിൽ റോപ് വേ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപയും നീക്കി വച്ചതായി ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം. 

പഴയ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങാൻ 2025-2026 സംസ്ഥാന ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാല​ഗോപാൽ. അടുത്ത വർഷത്തെ ബജറ്റ് സമ്മേളനത്തിന് കേരളത്തിന്റെ വടക്കൻ പ്രദേശത്തുള്ള എം എൽ എമാർക്ക് വീതിയേറിയ 6 വരി ദേശീയ പാതയിലൂടെ തിരുവനന്തപുരത്തേക്ക് വരാൻ കഴിയുമെന്നും പ്രഖ്യാപനം. ഒരിക്കലും നടപ്പാക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച, 2016 നു മുൻപ് സർക്കാർ ഉപേക്ഷിച്ച ദേശീയ പാതാ വികസനമാണ് യാഥാർത്ഥ്യമാകുന്നതെന്നും ധനമന്ത്രി പറഞ്ഞു. 2025 അവസാനത്തോടെ ദേശീയ പാത ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ദേശീയ പാതയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാൻ കിഫ്ബിയിൽ നിന്ന് 6000 കോടിയോളം രൂപയോളം നാഷണൽ ഹൈവേ അതോറിറ്റിക്ക് സംസ്ഥാന സർക്കാർ നൽകി.ഇത് കൂടാതെ മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവ യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങളും ദ്രുത​ഗതിയിൽ മുന്നേറുകയാണെന്ന് ധനമന്ത്രി പറഞ്ഞു. 

റോഡുകൾക്കും പാലങ്ങൾക്കുമായി 2025- 2026 സംസ്ഥാന ബജറ്റിൽ 3061 കോടി വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാല​ഗോപാൽ. ലൈഫ് മിഷൻ പദ്ധതിയ്ക്കായി 1160 കോടി കോടി രൂപയാണ് ബജറ്റിൽ വിലയിരുത്തിയിരിക്കുന്നത്. ഹെൽത്ത് ടൂറിസം പദ്ധതിക്ക് 50 കോടി രൂപ പ്രഖ്യാപിച്ചു. കൊല്ലം ന​ഗരത്തിൽ ഐടി പാർക്ക് കൊണ്ടു വരും. നിക്ഷേപകർക്ക് ഭൂമി ഉറപ്പാക്കും. വിഴിഞ്ഞത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റവതരണമാണ് നടന്നത്.  

അതിവേഗ റെയില്‍ പാത കേരളത്തിൽ കൊണ്ടു വരാനുള്ള ശ്രമം ഇനിയും തുടരുമെന്ന് ധനമന്ത്രി കെ എൻ ബോല​ഗോപാൽ.  ഇത് കൂടാതെ തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ കേന്ദ്ര സഹായം തേടുമെന്നും അറിയിച്ചു. തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കുമെന്നും കൊച്ചി മെട്രോയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ വികസനം കൊണ്ടു വരുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ പറഞ്ഞു. 

സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി; സ്ലാബുകളിൽ 50 ശതമാനം വർദ്ധനവ് പ്രഖ്യാപിച്ച് ബജറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios