പ്രായമായെന്ന് കരുതി മടിക്കേണ്ട; മുതിർന്ന പൗരൻമാർക്ക് മികച്ച പലിശ നല്‍കുന്ന വിവിധ ബാങ്കുകളിതാ;

 മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന സ്കീമുകള്‍.. ആവശ്യക്കാരുള്ളതുകൊണ്ടുതന്നെ  ബാങ്കുകൾ ഇത്തരം സ്കീമുകളിൽ അംഗമാകുന്നതിനുള്ള സമയപരിധി പലതവണ പരിഷ്‌കരിച്ചിട്ടുമുണ്ട്

Special fixed deposit  schemes for senior citizens to invest in 2023 apk

2020 ൽ കൊവിഡ്-19 ഭീതി പടർത്തിയപ്പോഴാണ് മിക്ക  ബാങ്കുകളും മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) സ്കീമുകൾ ആരംഭിച്ചത്. 5 വർഷമോ അതിൽ കൂടുതലോ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങളിൽ അംഗമാകുന്ന  മുതിർന്ന പൗരന്മാർക്ക് , ഇത്തരം സ്കീമുകൾ ഉയർന്ന പലിശനിരക്കും വാഗ്ദാനം ചെയ്യുന്നു. ആവശ്യക്കാരുള്ളതുകൊണ്ടുതന്നെ  ബാങ്കുകൾ ഇത്തരം സ്കീമുകളിൽ അംഗമാകുന്നതിനുള്ള സമയപരിധി  പലതവണ പരിഷ്‌കരിച്ചിട്ടുമുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ  ബാങ്കുകൾ  മുതിർന്നവർക്കായി പ്രത്യേക ടേം ഡെപ്പോസിറ്റ് സ്കീമുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

എസ്ബിഐ വീകെയർ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീം

മുതിർന്ന പൗരന്മാർക്കായി എസ്‌ബിഐ അവതരിപ്പിച്ച സ്പെഷ്യൽ എഫ്ഡിയാണ് “എസ്‌ബിഐ വീകെയർ” .  പൊതുവിൽ മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് ലഭ്യമാക്കുന്ന 50 ബിപിസ്  അധിക പലിശയ്ക്ക് പുറമെ, 50 ബിപിഎസ് പ്രീമിയത്തിലുള്ള പലിശ കൂടി വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപ പദ്ധതിയാണ് എസ്ബിഐ വീകെയർ‌.അഞ്ച് മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് വീ കെയർ പദ്ധതി അനുസരിച്ച് 7.50 ശതമാനമാണ് പലിശനിരക്ക്.   ഈ പദ്ധതിയിൽ 2023 സെപ്തംബർ 30 വരെ അക്കൗണ്ട് തുറക്കാം. മുതിര്‍ന്ന പൗരന്മാരുടെ ടേം ഡെപ്പോസിറ്റുകള്‍ക്ക് അധിക പലിശ നല്‍കിക്കൊണ്ട് അവരുടെ വരുമാനം സംരക്ഷിക്കുക എന്നതാണ്  ഈ സ്ഥിര നിക്ഷേപ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

എച്ച്ഡിഎഫ്സി സീനിയർ സിറ്റിസൺ കെയർ സ്കീം

സീനിയർ സിറ്റിസൺ കെയർ സ്ഥിര നിക്ഷേപ സ്കീമിൽ ,  മുതിർന്ന പൗരന്മാർക്ക്  0.75 ശതമാനം അധിക പലിശ നിരക്ക് ( നിലവിലുള്ള 50 ബിപിഎസിനൊപ്പം 25 ബിപിഎസ് കൂടെ ചേർന്ന്)ആണ്  ബാങ്ക് ലഭ്യമാക്കുന്നത്.  നിക്ഷേപ കാലാവധി 5 വർഷവും 1 ദിവസം മുതൽ 10 വർഷം വരെയാണ് .  5 വർഷവും മുതൽ 1 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലെ നിക്ഷേപങ്ങൾക്ക് മുതിർന്നവർക്ക്  7.75 ശതമാനം പലിശ നേടാം.  ഈ സ്കീമിൽ 2023 നവംബർ 7 വരെ അംഗമാകാം

ഐസിഐസിഐ ബാങ്ക് ഗോൾഡൻ ഇയർ എഫ്ഡി

 5 വർഷവും 1 ദിവസവും മുതൽ 10 വർഷം വരെ കാലയളവിലെ സ്ഥിരനിക്ഷേപങ്ങൾക്ക്, ഐസിഐസിഐ ബാങ്ക്,,മുതിർന്ന പൗരൻമാർക്ക്  നിലവിലുള്ള അധിക  50 ബി‌പി‌എസിന് പുറമെ 10 ബി‌പി‌എസ് അധിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. നിലവിൽ, ഐസിഐസിഐ ബാങ്ക് ഗോൾഡൻ ഇയേഴ്‌സ് എഫ്ഡിയിൽ നിക്ഷേപിച്ചാൽ മുതിർന്ന പൗരൻമാർക്ക്  7.5 ശതമാനം പലിശയാണ് ലഭിക്കുക. ഈ സ്കീമിൽ 2023 ഒക്ടോബർ 31 വരെ അക്കൗണ്ട് തുറക്കാം


സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios