പലിശ സ്മോള്‍ അല്ല, എഫ്ഡികള്‍ക്ക് പരിഗണിക്കാം സ്മോള്‍ ഫിനാന്‍സ് ബാങ്കുകളെ
സ്ഥിര നിക്ഷേപം ആകര്‍ഷിക്കാനായി സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും ഉയര്‍ന്ന പലിശ
ഏറ്റവും സുരക്ഷിതമായ നിക്ഷേപപദ്ധതിയായി വിലയിരുത്തപ്പെടുന്ന ഒന്നാണ് ഫിക്സഡ് ഡെപ്പോസിറ്റ് അഥവാ സ്ഥിരനിക്ഷേപം. പരമാവധി പലിശ നല്‍കി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ബാങ്കുകള്‍ തമ്മില്‍ മല്‍സരമാണ്. ഇതിനിടയില്‍ സ്ഥിര നിക്ഷേപം ആകര്‍ഷിക്കാനായി സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും ഉയര്‍ന്ന പലിശ സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. മികച്ച വരുമാനം നേടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഫിക്സഡ് ഡിപ്പോസിറ്റ് നിക്ഷേപങ്ങള്‍ക്കായി സ്മോള്‍ ഫിനാന്‍സ് ബാങ്കുകളെക്കൂടി പരിഗണിക്കാം. ബാങ്കുകളോ മറ്റ് സാമ്പത്തിക സ്ഥാപനങ്ങളോ വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പലിശ നിരക്കുകളാണ് സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ നല്‍കുന്നത്.
സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. പലിശ നിരക്കുകള്‍
എല്ലാ സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും ഒരേ പലിശ നിരക്കുകള്‍ നല്‍കുന്നില്ല. ചില ബാങ്കുകള്‍ 9% വരെ പലിശ വാഗ്ദാനം ചെയ്തേക്കാം. എല്ലാ ബാങ്കുകളുടെയും പലിശ നിരക്ക് താരതമ്യം ചെയ്യുകയും ചെയ്യുന്നത് പ്രധാനമാണ്.
2. നിക്ഷേപങ്ങള്‍ വ്യാപിപ്പിക്കുക
നിങ്ങളുടെ എല്ലാ ഫണ്ടുകളും ഒരു എഫ്ഡിയില്‍ മാത്രമായി നിക്ഷേപിക്കുന്നത് ഒഴിവാക്കുക. ഒന്നിലധികം ബാങ്കുകളില്‍ വ്യത്യസ്ത കാലാവധികളില്‍ നിക്ഷേപം വ്യാപിപ്പിക്കുന്നത് റിസ്ക് കുറയ്ക്കും
3. പ്രത്യേക പദ്ധതികളില്‍ നിക്ഷേപിക്കുക
പല സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും മികച്ച പലിശ നിരക്കുകളുള്ള പരിമിതകാല സ്കീമുകള്‍ വാഗ്ദാനം ചെയ്യും. ഈ സ്കീമുകള്‍ പലപ്പോഴും ഉത്സവങ്ങള്‍ അല്ലെങ്കില്‍ സാമ്പത്തിക വര്‍ഷാവസാനം പോലുള്ള സമയങ്ങളിലാണ് പ്രഖ്യാപിക്കുക. ഈ ഓഫറുകള്‍ വരുന്ന സമയത്ത് നിക്ഷേപം നടത്താം
സ്മോള്‍ ഫിനാന്‍സ് ബാങ്കുകളുടെ പലിശ നിരക്കുകള്‍ (1 മുതല്‍ 2 വര്‍ഷം വരെ)
എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് - 8 ശതമാനം
ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് - 8.25 ശതമാനം
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് - 8.25 ശതമാനം
ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക് - 8.25 ശതമാനം
സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് - 8.5 ശതമാനം
ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് - 8.5 ശതമാനം
ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് - 8.25 ശതമാനം