Share Market Today: നേട്ടം നിലനിർത്തി വിപണി; സെൻസെക്‌സ് 213 പോയിന്റ് ഉയർന്നു.

വിപണിയിൽ നിക്ഷേപകർ ജാഗ്രത പുലർത്തി. പ്രധാന സൂചികകൾ ഉയർന്നു. നേട്ടത്തിലുള്ള ഓഹരികൾ ഇവയാണ് 

Share Market Today 27 10 2022

മുംബൈ: ഒക്ടോബറിലെ എഫ് ആൻഡ് ഒ ഇന്ന് കാലഹരണപ്പെടുന്നതിനാൽ നിക്ഷേപകർ ജാഗ്രത പുലർത്തി. ആഭ്യന്തര വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്‌സ് 212.88 പോയിന്റ് അഥവാ 0.36 ശതമാനം ഉയർന്ന് 59,756.84 ലും നിഫ്റ്റി 80.70 പോയിന്റ് അഥവാ 0.46 ശതമാനം ഉയർന്ന് 7.17,73 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആദ്യ വ്യാപാരത്തിൽ ബിഎസ്ഇ സെൻസെക്‌സ് 59,960 എന്ന ഉയർന്ന നിലയിലേക്ക് എത്തിയിരുന്നു. എന്നാൽ വ്യാപാരം അവസാനിക്കുമ്പോൾ  59,756.84 ലേക്കെത്തി.  

ALSO READ : കാൻസറിന് കാരണമാകുന്ന രാസവസ്തു; ഡവ് അടക്കം അടക്കം 5 ജനപ്രിയ ബ്രാൻഡുകളെ തിരിച്ചുവിളിച്ച് യൂണിലിവർ

സെൻസെക്‌സിൽ ഇന്ന്, ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ്, സൺ ഫാർമ, ആക്‌സിസ് ബാങ്ക്, ഭാരതി എയർടെൽ, കൊട്ടക് ബാങ്ക്, എം ആൻഡ് എം, എച്ച്‌ഡിഎഫ്‌സി, ഡോ.റെഡ്ഡീസ് ലാബ്‌സ്, ടൈറ്റൻ എന്നീ ഓഹരികൾ നേട്ടമുണ്ടാക്കി. അതേസമയം  ബജാജ് ട്വിൻസ്, ഏഷ്യൻ പെയിന്റ്‌സ്, നെസ്‌ലെ, ടെക് എം, വിപ്രോ എന്നീ ഓഹരികൾ 2 ശതമാനം വരെ താഴ്ന്നു.

വിപണികളിൽ ഇന്ന് ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.4 ശതമാനം വീതം നേട്ടമുണ്ടാക്കി. മേഖലകൾ പരിശോധിക്കുമ്പോൾ നിഫ്റ്റി മെറ്റൽ സൂചിക 3 ശതമാനത്തിലധികം ഉയർന്നു. അതേസമയം നിഫ്റ്റി ഐടി 0.44 ശതമാനം ഇടിഞ്ഞു. നിഫ്റ്റി എനർജി, മെറ്റൽ, ഇൻഫ്രാ എന്നിവ 1 മുതൽ 2.7 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ എഫ്എംസിജി, ഫാർമ, പിഎസ്‌യു ബാങ്ക് സൂചികകൾ 0.5 ശതമാനം വീതം ഉയർന്നു. ഇൻഫർമേഷൻ ടെക്‌നോളജി ഓഹരികളിൽ വീണ്ടും വില്പന നടന്നു. 

ALSO READ : യഹൂദവിരുദ്ധ പരാമർശം നടത്തി; കാനി വെസ്റ്റുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ച് അഡിഡാസ്

ബിഎസ്ഇയിൽ കാനറ ബാങ്ക്, ഭാരതി എയർടെൽ, സിപ്ല, കൊച്ചിൻ ഷിപ്പ്‌യാർഡ്, ഗ്രാന്യൂൾസ് ഇന്ത്യ, ഗോഡ്‌ഫ്രെ ഫിലിപ്‌സ് ഇന്ത്യ, കർണാടക ബാങ്ക്, കരൂർ വൈശ്യ ബാങ്ക്, ഫീനിക്‌സ് മിൽസ്, പിസി ജ്വല്ലർ, മഹാരാഷ്ട്ര സ്‌കൂട്ടേഴ്‌സ്, എസ്‌ജെവിഎൻ, സൗത്ത് ഇന്ത്യൻ ബാങ്ക്, സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്‌ട്രീസ് ഓഹരികൾ  52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. മറുവശത്ത്, ആംബർ എന്റർപ്രൈസസ്, എൻഎംഡിസി, ദില്ലിവേരി, ടീംലീസ് സർവീസസ്, എംഫാസിസ്, ഗ്ലാൻഡ് ഫാർമ, എൻഎംഡിസി, എഫ്എസ്എൻ ഇ-കൊമേഴ്സ് വെഞ്ച്വേഴ്സ് എന്നിവ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

Latest Videos
Follow Us:
Download App:
  • android
  • ios