Share Market Today: സെൻസെക്സ് റെക്കോർഡ് നേട്ടത്തിൽ; വിപണിയിൽ നിക്ഷേപകർ ആശ്വാസത്തിൽ
സെൻസെക്‌സ് 900 പോയിന്റ് ഉയർന്ന് റെക്കോർഡ് നേട്ടത്തിൽ. നിക്ഷേപകർ ആഹ്ലാദത്തിൽ. വിപണി നേട്ടം കൊയ്തു
മുംബൈ: ആഗോള സൂചനകൾ ശക്തമായതോടെ ആഭ്യന്തര വിപണി ഇന്ന് കുതിച്ചു. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്സ് ഇന്ന് 62,412.33 എന്ന റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നിരുന്നു. 2021 ഒക്ടോബർ 19-ന് ആണ് ഇതിനു മുൻപ് സെൻസെക്സ് ഈ നിലവാരത്തിൽ എത്തിയിട്ടുണ്ടായിരുന്നത്.
സെൻസെക്സിൽ ഇന്ന് ഇൻഫർമേഷൻ ടെക്നോളജി ഓഹരികളായ ഇൻഫോസിസ് എച്ച്‌സിഎൽ ടെക്, വിപ്രോ, ടെക് എം, ടിസിഎസ് എന്നിവയാണ് മുന്നേറിയത്. അതേസമയം പവർ ഗ്രിഡ്, എച്ച്‌ഡിഎഫ്‌സി, എച്ച്‌യുഎൽ, സൺ ഫാർമ, എം ആൻഡ് എം, നെസ്‌ലെ ഓഹരികൾ ഇടിഞ്ഞു.
മേഖലകളിൽ, നിഫ്റ്റി ഐടി സൂചിക 2.6 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി എഫ്എംസിജിയും ഫിനാൻഷ്യൽ സർവീസസ് സൂചികയും ഒരു ശതമാനത്തിലധികം ഉയർന്നു. നിഫ്റ്റി ബാങ്ക് സൂചിക 0.8 ശതമാനം ഉയർന്ന് 43,163.4 എന്ന റെക്കോർഡ് ഉയർന്ന നിലവാരത്തിലെത്തി.
കറൻസി വിപണിയിൽ, യു എസ് ഡോളറിനെതിരെ രൂപ ഏകദേശം 22 പൈസ അഥവാ 0.27 ശതമാനം ഉയർന്ന് 81.63 എന്ന നിലയിലെത്തി,
വിശാലമായ വിപണികളിൽ, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം 0.5 ശതമാനവും 0.4 ശതമാനവും ഉയർന്നു. മേഖലകളിൽ, നിഫ്റ്റി ഐടി സൂചിക 2.6 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി എഫ്എംസിജിയും ഫിനാൻഷ്യൽ സർവീസസ് സൂചികയും ഒരു ശതമാനത്തിലധികം ഉയർന്നു. അതേഅസമയം, നിഫ്റ്റി ബാങ്ക് സൂചിക 0.8 ശതമാനം ഉയർന്ന് 43,163.4 എന്ന റെക്കോർഡ് ഉയർന്ന നിലവാരത്തിലെത്തി.
യുഎസ് ഫെഡറൽ റിസർവിന്റെ നവംബറിലെ പോളിസി മീറ്റിംഗിന്റെ മിനിറ്റുകൾക്ക് ശേഷം, നിരക്ക് വർദ്ധന മിതമായിരിക്കും എന്ന് അറിയിച്ചതിനെ തുടർന്നാണ് ആഭ്യന്തര വിപണി ഉണർന്നത്.