Share Market Live: സെൻസെക്സും നിഫ്റ്റിയും നേട്ടമുണ്ടാക്കി; നിക്ഷേപകർ പ്രതീക്ഷയിൽ

 ചൈന കോവിഡ് -19 നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിൽ പ്രതീക്ഷയോടെ നിക്ഷേപകർ. അപകട സാധ്യത കുറയുന്നത് വിപണിയെ സ്വാധീനിക്കുന്നു. സൂചികകൾ ആദ്യ വ്യാപാരത്തിൽ ഉയർന്നു 
 

Share Market Live 27 12 2022


മുംബൈ: 2022-ന്റെ അവസാന ദിവസങ്ങളിലേക്ക് അടുക്കുമ്പോൾ ഇന്നത്തെ ആദ്യ വ്യാപാരത്തിൽ സൂചികകൾ ഇടിഞ്ഞെങ്കിലും ഉടനെ തന്നെ തിരിച്ചുപിടിക്കാൻ സാധിച്ചു. ഇന്ത്യൻ മുൻനിര സൂചികകളായ ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും ഉയർന്നു. സെൻസെക്‌സ് 218.41 പോയിന്റ് അഥവാ 0.36 ശതമാനം ഉയർന്ന് 60,784.83 ലും, വിശാലമായ വിപണിയായ നിഫ്റ്റി 50 104.90 പോയിന്റ് അഥവാ 0.58 ശതമാനം ഉയർന്ന് 18,119.50 ലും വ്യാപാരം നടത്തുന്നു. ബാങ്കിംഗ് ഗേജ് നിഫ്റ്റി ബാങ്ക് 271.30 പോയിന്റ് അഥവാ 0.64 ശതമാനം ഉയർന്ന് 42,901.45 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

നിഫ്റ്റിയിൽ 50 ൽ 47 ഓഹരികൾ മുന്നേറി. ടാറ്റ മോട്ടോഴ്‌സ്, ഹിൻഡാൽകോ ഇൻഡസ്‌ട്രീസ്, ഒഎൻജിസി, ടാറ്റ സ്റ്റീൽ, ജെഎസ്‌ഡബ്ല്യു സ്റ്റീൽ എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ സൺ ഫാർമസ്യൂട്ടിക്കൽസ്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, സിപ്ല എന്നിവ നഷ്ടത്തിലായി.

അതേസമയം കറൻസി മാർക്കെറ്റിൽ ഡോളറിനെതിരെ  എട്ട് പൈസ ഇടിഞ്ഞ് 82.73 എന്ന നിലയിലാണ് രൂപ വ്യാപാരം ആരംഭിച്ചത്

സിംഗപ്പൂർ ആസ്ഥാനമായുള്ള എസ്‌ജിഎക്‌സ് നിഫ്റ്റി 39 പോയിന്റ് അഥവാ 0.22 ശതമാനം ഉയർന്ന് 18,068 ലും ഡൗ 30 ഫ്യൂച്ചേഴ്‌സ് 191 പോയിന്റ് അല്ലെങ്കിൽ 0.58 ശതമാനം ഉയർന്ന് 33,368.20 ലുമാണ് വ്യാപാരം നടക്കുന്നത്.

ഏഷ്യൻ വിപണികളും നേട്ടത്തിലാണ്, ജപ്പാനിലെ നിക്കി 225 129.50 പോയിന്റ് അല്ലെങ്കിൽ 0.49 ശതമാനം ഉയർന്ന് 26,535.40 ലും ഷാങ്ഹായ് കോമ്പോസിറ്റ് 12 പോയിന്റ് അല്ലെങ്കിൽ 0.41 ശതമാനം ഉയർന്ന് 3,078.11 ലും വ്യാപാരം നടത്തുന്നു. യാത്രക്കാർക്കുള്ള ക്വാറന്റൈൻ നിയമങ്ങൾ രാജ്യം റദ്ദാക്കുന്നതിനാലും ചൈന കോവിഡ് -19 നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനാലും നിക്ഷേപകർ പ്രതീക്ഷയിലാണ്. 

ഹോങ്കോംഗ്, യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിലെ മാർക്കറ്റുകൾ ഇന്ന് അടച്ചിരിക്കും, യുഎസ് വിപണികൾ ചൊവ്വാഴ്ച വ്യാപാരത്തിനായി തുറക്കും.

 


 

Latest Videos
Follow Us:
Download App:
  • android
  • ios