ഓണം മുതൽ വിനായക ചതുർഥി വരെ, രാജ്യത്തെ ബാങ്കുകൾക്ക് എത്ര ദിവസം അവധിയുണ്ട്

ഉപഭോക്താക്കൾക്ക് അസൗകര്യങ്ങൾ ഒഴിവാക്കുന്നതിനായി ബാങ്ക് അവധികൾ പരിശോധിക്കാവുന്നതാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓരോ മാസവും എത്ര അവധികളുണ്ടെന്നുള്ള പട്ടിക പ്രസിദ്ധീകരിക്കുന്നുണ്ട്.  

September bank Holidays 2024 From Ganesh Chaturthi to onam banks closed on THESE days

സംസ്ഥാനത്ത് ഓണം പ്രമാണിച്ച് എത്ര ദിവസം ബാങ്കുകൾക്ക് അവധിയുണ്ട്? ബാങ്കിൽ നേരിട്ടെത്തി ചെയ്യേണ്ട സാമ്പത്തിക കാര്യങ്ങൾ ഉണ്ടെങ്കിൽ ബാങ്ക് അവധികൾ അറിഞ്ഞശേഷം മാത്രം പ്ലാൻ ചെയ്യുക. രാജ്യത്തെ ബാങ്കുകൾക്ക് എല്ലാം തന്നെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും  ഞായറാഴ്ചകളിലും അവധിയാണ്. ഇതുൾപ്പടെ മൊത്തം 12  ദിവസത്തേക്ക് രാജ്യത്തെ ബാങ്കുകൾ അടഞ്ഞുകിടക്കും. ഉപഭോക്താക്കൾക്ക് അസൗകര്യങ്ങൾ ഒഴിവാക്കുന്നതിനായി ബാങ്ക് അവധികൾ പരിശോധിക്കാവുന്നതാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓരോ മാസവും എത്ര അവധികളുണ്ടെന്നുള്ള പട്ടിക പ്രസിദ്ധീകരിക്കുന്നുണ്ട്.  

സെപ്‌റ്റംബറിലെ ബാങ്ക് അവധി ദിനങ്ങൾ

സെപ്റ്റംബർ 7 - വിനായക ചതുർത്ഥി - രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി.

സെപ്റ്റംബർ 8 - ഞായർ 

സെപ്റ്റംബർ 13 - രാംദേവ് ജയന്തി രാജസ്ഥാനിൽ ബാങ്കുകൾക്ക് അവധി.

സെപ്റ്റംബർ 14 - രണ്ടാം ശനിയാഴ്ച / ഓണം - രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി.

സെപ്റ്റംബർ 15 - തിരുവോണം/ ഞായർ - രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി.

സെപ്റ്റംബർ 16 - ഈദ് ഇ മിലാദ് - രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി.

സെപ്റ്റംബർ 17 - ഇന്ദ്ര ജാത്ര (ചൊവ്വാഴ്ച) - സിക്കിമിലും ഛത്തീസ്ഗഡിലും ബാങ്കുകൾക്ക് അവധി  .

സെപ്റ്റംബർ 18 - ശ്രീനാരായണ ഗുരു ജയന്തി - കേരളത്തിൽ ബാങ്കുകൾക്ക് അവധി

സെപ്റ്റംബർ 21 - ശ്രീ നാരായണ ഗുരു സമാധി  - കേരളത്തിൽ ബാങ്കുകൾക്ക് അവധി

സെപ്റ്റംബർ 23 - മഹാരാജ ഹരി സിംഗ് ജിയുടെ ജന്മദിനം - ജമ്മുവിലും ശ്രീനഗറിലും ബാങ്കുകൾ അടച്ചിടും.

സെപ്റ്റംബർ 28 - നാലാമത്തെ ശനിയാഴ്ച - രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി.

സെപ്റ്റംബർ 29 - ഞായറാഴ്ച - രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി. 

Latest Videos
Follow Us:
Download App:
  • android
  • ios