മുതിര്‍ന്ന പൗരനാണോ, എഫ്ഡിക്ക് ഏറ്റവും കൂടുതല്‍ പലിശ ഇവിടെ; നിരക്കുകള്‍ അറിയാം
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അവരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പലിശ നല്‍കുന്ന ബാങ്കുകള്‍ ഏതെല്ലാമെന്ന് പരിശോധിക്കാം,
മുതിര്‍ന്ന പൗരന്‍മാര്‍ നിക്ഷേപിക്കുമ്പോള്‍ പലപ്പോഴും ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് സുരക്ഷിത നിക്ഷേപങ്ങള്‍ക്കാണ്. അതില്‍ തന്നെ ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്കാണ് പ്രിയം കൂടുതല്‍. ഉയർന്ന റിപ്പോ നിരക്ക് കാരണം മെച്ചപ്പെട്ട പലിശ നിരക്കുകളാണ് സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്കുകൾ നൽകുന്നത് . മിക്ക സ്ഥിര നിക്ഷേപങ്ങള്‍ക്കും ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മറ്റുള്ളവരേക്കാള്‍ 0.50 ശതമാനം അധിക പലിശ നല്‍കുന്നുണ്ട്.
കൂടാതെ, ആദായനികുതി നിയമത്തിലെ സെക്ഷൻ 80TTB പ്രകാരം ബാങ്കുകളിലോ സഹകരണ ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലോ ഉള്ള നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ഇളവിന് മുതിർന്ന പൌരൻമാർക്ക് അർഹരാണ്. 50,000 രൂപ വരെ ഇതിലൂടെ കിഴിവ് ലഭിക്കും. കൂടാതെ, ഒരു സാമ്പത്തിക വർഷത്തിനുള്ളിൽ 50,000 രൂപ വരെയുള്ള പലിശക്ക് ടിഡിഎസും ഈടാക്കില്ല. ബാങ്കുകളും കാലാവധിയും അനുസരിച്ച് പലിശ നിരക്കുകൾ വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ, ഒരു പുതിയ എഫ്ഡി ആരംഭിക്കുന്നതിന് മുമ്പ് രാജ്യത്തെ മുൻനിര ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ പലിശ നിരക്കുകൾ വിലയിരുത്തുന്നത് വളരെ പ്രധാനമാണ്.
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അവരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പലിശ നല്‍കുന്ന ബാങ്കുകള്‍ ഏതെല്ലാമെന്ന് പരിശോധിക്കാം,
ബാങ്ക് | കാലാവധി | പലിശ |
ഇസാഫ് | 2-3 വര്‍ഷം | 7.25 ശതമാനം |
ആക്സിസ് ബാങ്ക് | 3 വര്‍ഷം | 7.60 ശതമാനം |
സിഎസ്ബി ബാങ്ക് | 3 വര്‍ഷം | 6.25 ശതമാനം |
ഫെഡറല്‍ ബാങ്ക് | 3 വര്‍ഷം | 7.50 ശതമാനം |
എച്ച്ഡിഎഫ്സി ബാങ്ക് | 3 വര്‍ഷം | 7.50 ശതമാനം |
ഐസിഐസിഐ ബാങ്ക് | 3 വര്‍ഷം | 7.50 ശതമാനം |
കൊട്ടക് മഹീന്ദ്ര ബാങ്ക് | 3 വര്‍ഷം | 7.60 ശതമാനം |
സൗത്ത് ഇന്ത്യന്‍ ബാങ്ക് | 3 വര്‍ഷം | 8.00 ശതമാനം |
യെസ് ബാങ്ക് | 3 വര്‍ഷം | 7.25 ശതമാനം |
ബാങ്ക് ഓഫ് ബറോഡ | 3 വര്‍ഷം | 7.25 ശതമാനം |
കനറ ബാങ്ക് | 3 വര്‍ഷം | 7.00 ശതമാനം |
സെന്‍ട്രൽ ബാങ്ക് | 3 വര്‍ഷം | 7.00 ശതമാനം |
ഇന്ത്യന്‍ ബാങ്ക് | 3 വര്‍ഷം | 6.75 ശതമാനം |
ഐഒബി | 3 വര്‍ഷം | 7.00 ശതമാനം |
എസ്ബിഐ | 3 വര്‍ഷം | 7.25 ശതമാനം |