സൂപ്പര്‍ സീനിയര്‍ ആണോ? വമ്പൻ പലിശ നൽകാൻ എസ്ബിഐ; പുതിയ സ്കീമിൻ്റെ പലിശ അറിയാം

നിരവധി മുതിര്‍ന്ന ഉപഭോക്താക്കള്‍ക്ക് ബാങ്കുമായി ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ബന്ധം തിരിച്ചറിഞ്ഞാണ്, ഉയര്‍ന്ന പലിശ നിരക്കുകള്‍ നല്‍കുന്നതെന്ന് എസ്ബിഐ 

SBI Patron FD scheme for super senior citizens: How super senior citizens can avail higher interest rates on fixed deposits

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സ്, അതാതയത് 80 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്കായി 'എസ്ബിഐ പാട്രണ്‍സ്' എന്ന പേരില്‍ ഒരു പ്രത്യേക സ്ഥിര നിക്ഷേപ (എഫ്ഡി) പദ്ധതി ആരംഭിച്ചു. നിലവിലുള്ളതും പുതിയതുമായ എഫ്ഡി നിക്ഷേപകര്‍ക്ക് ലഭ്യമായ 'എസ്ബിഐ പാട്രണ്‍സ്' സ്കീമിന് കീഴില്‍, 0.10  ശതമാനം വരെ അധിക പലിശ ലഭിക്കും. നിരവധി മുതിര്‍ന്ന ഉപഭോക്താക്കള്‍ക്ക് ബാങ്കുമായി ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ബന്ധം തിരിച്ചറിഞ്ഞാണ്, ഉയര്‍ന്ന പലിശ നിരക്കുകള്‍ നല്‍കുന്നതെന്ന് എസ്ബിഐ വ്യക്തമാക്കി.

'എസ്ബിഐ പാട്രണ്‍സ്' പദ്ധതിയുടെ പ്രധാന സവിശേഷതകള്‍

* യോഗ്യത: 1961-ലെ ആദായനികുതി നിയമം 94പി പ്രകാരം 80 വയസും അതിനുമുകളിലും പ്രായമുള്ള റസിഡന്‍റ് വ്യക്തികള്‍ക്ക് പദ്ധതിയില്‍ നിക്ഷേപിക്കാം.
* ഉയര്‍ന്ന പലിശ നിരക്ക്: മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാധകമായ നിലവിലെ പലിശ നിരക്കിനേക്കാള്‍ 0.10 ശതമാനം അധിക പലിശ സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് ലഭിക്കും.
* നിക്ഷപത്തുക: 3 കോടി രൂപയില്‍ താഴെയുള്ള റീട്ടെയില്‍ ടേം ഡെപ്പോസിറ്റുകള്‍ക്ക് മാത്രമേ പദ്ധതി ബാധകമാകൂ.
* കുറഞ്ഞ നിക്ഷേപം: 1,000 രൂപ.
* പരമാവധി നിക്ഷേപം: 3 കോടിയില്‍ താഴെ.
* പ്രവര്‍ത്തന രീതി: ഒറ്റയ്ക്കോ സംയുക്തമായോ തുറക്കാം. ജോയിന്‍റ് അക്കൗണ്ടുകള്‍ക്ക്, പ്രാഥമിക അക്കൗണ്ട് ഉടമയ്ക്ക് 80 വയസോ അതില്‍ കൂടുതലോ പ്രായമുണ്ടായിരിക്കണം.
*  പിന്‍വലിക്കല്‍: കാലാവധിയെത്തുന്നതിന് മുമ്പേ പിന്‍വലിക്കല്‍: അനുവദനീയമാണ്, ബാധകമായ പിഴകള്‍ക്ക് വിധേയമാണ്.

എസ്ബിഐ രക്ഷാധികാരികളുടെ ടേം ഡെപ്പോസിറ്റ് സ്കീമിന് കീഴില്‍ ഉയര്‍ന്ന നിരക്കുകള്‍ ലഭിക്കുന്നതിന് സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സ് ബാങ്കിനെ നേരിട്ട് അറിയിക്കേണ്ടതില്ല. എസ്ബിഐയുടെ കോര്‍ ബാങ്കിംഗ് സിസ്റ്റം അവരുടെ ജനനത്തീയതിയെ അടിസ്ഥാനമാക്കി വര്‍ദ്ധിപ്പിച്ച നിരക്കുകള്‍ സ്വയമേവ നല്‍കും

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പലിശ നിരക്കുകള്‍ 

* 7 ദിവസം മുതല്‍ 45 ദിവസം വരെ -  4.00%
* 46 ദിവസം മുതല്‍ 179 ദിവസം വരെ -  6.00%
* 180 ദിവസം മുതല്‍ 210 ദിവസം വരെ -  6.75%
* 211 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ വരെ -  7.00%
* 1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ  - 7.30%
* 2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ -  7.50%
* 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ - 7.25%
* 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ  - 7.50%

Latest Videos
Follow Us:
Download App:
  • android
  • ios