നിക്ഷേപകർക്ക് എസ്ബിഐയുടെ വമ്പൻ ഓഫർ; നൽകുക ഏറ്റവും ഉയർന്ന പലിശ

സർക്കാർ ചെലവുകൾ ഉയർന്നതോടെ ഈ മാസം സിസ്റ്റം ലിക്വിഡിറ്റി ലഘൂകരിച്ചപ്പോഴും ബാങ്കുകൾക്കിടയിൽ നിക്ഷേപ യുദ്ധം രൂക്ഷമായി തുടരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് നിലവിലുള്ള ഏറ്റവും ഉയർന്ന ഓഫർ എസ്ബിഐ നൽകുന്നത്. 

SBI launches 444-day deposit scheme with 7.25% interest

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 444 ദിവസത്തെ പുതിയ നിക്ഷേപ പദ്ധതി ആരംഭിച്ചു. നിക്ഷേപകരെ ആകർഷിക്കുന്നതിനായി 7.25% പലിശയാണ് പദ്ധതിയിൽ എസ്ബിഐ നൽകുക. നിലവിലുള്ള ഉയർന്ന നിരക്കിനേക്കാൾ 15 ബേസിസ് പോയിൻ്റുകൾ കൂടുതലാണ് ഇതെന്നാണ് എസ്ബിഐ വെബ്സൈറ്റ് പറയുന്നത്

സർക്കാർ ചെലവുകൾ ഉയർന്നതോടെ ഈ മാസം സിസ്റ്റം ലിക്വിഡിറ്റി ലഘൂകരിച്ചപ്പോഴും ബാങ്കുകൾക്കിടയിൽ നിക്ഷേപ യുദ്ധം രൂക്ഷമായി തുടരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് നിലവിലുള്ള ഏറ്റവും ഉയർന്ന ഓഫർ എസ്ബിഐ നൽകുന്നത്. 

അതേസമയം, തിങ്കളാഴ്ച മുതൽ ബെഞ്ച്മാർക്ക് മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് (എംസിഎൽആർ) ബാങ്ക് 5 മുതൽ 10 ബേസിസ് പോയിൻ്റുകൾ വരെ ഉയർത്തിയിട്ടുണ്ട്. ഇതിനുശേഷമാണ് എസ്ബിഐയുടെ ഉയർന്ന നിക്ഷേപ നിരക്ക് ഓഫർ വന്നത്. ഒരു ഉപഭോക്താവിന് വായ്പ നൽകാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് എംസിഎൽആർ.  ഈ വർദ്ധന മിക്ക ഉപഭോക്തൃ ലോണുകളും ചെലവേറിയതാക്കും. വാഹന അല്ലെങ്കിൽ ഹോം ലോണുകൾ തുടങ്ങിയവയ്ക്ക് ചെലവേറും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അതിൻ്റെ സമീപകാല യോഗത്തിൽ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചതിനാൽ, ഉയർന്ന പലിശനിരക്കിൽ എന്തെങ്കിലും കുറവുണ്ടാകാൻ വായ്പയെടുക്കുന്നവർ കൂടുതൽ കാത്തിരിക്കേണ്ടിവരും. തുടർച്ചയായ ഒമ്പതാം തവണയാണ് സെൻട്രൽ ബാങ്ക് നിരക്ക് മാറ്റമില്ലാതെ നിലനിർത്തുന്നത്.  

വായ്പാ വളർച്ച നിരക്കുകൾ വർഷങ്ങളായി നിക്ഷേപ വളർച്ച നിരക്കിനെ മറികടക്കുന്നതിനാൽ ബാങ്കുകളുടെ ക്രെഡിറ്റ്-ഡിപ്പോസിറ്റ് അനുപാതം ഉയരാൻ ഇടയാക്കും. ഇതിന്റെ വ്യവസ്ഥാപരമായ അപകടസാധ്യതകളെക്കുറിച്ച് റിസർവ് ബാങ്ക്, ബാങ്കുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
 

Latest Videos
Follow Us:
Download App:
  • android
  • ios