എസ്ബിഐയുടെ ഏറ്റവും പുതിയ പലിശനിരക്കുകളറിയാം; എസ്ബിഐ വീ കെയർ VS എസ്ബിഐ അമൃത് കലഷ്
മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള എസ്ബിഐ വീ കെയർ, ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന എസ്ബിഐ അമൃത് കലാഷ് എന്നിവയാണ് എസ്ബിഐയുടെ ചില സ്പെഷ്യൽ സ്കീമുകൾ.
നിക്ഷേപകരെ ആകർഷിക്കുന്നതിനയി മികച്ച പലിശനിരക്കിൽ ബാങ്കുകൾ വിവിധ സ്കീമുകൾ അവതരിപ്പിക്കാറുണ്ട്. സാധാരണയുള്ള നിക്ഷേപ റെഗുലർ ടേം ഡെപ്പോസിറ്റ് ഓപ്ഷന് പുറമെ, രാജ്യത്തെ പ്രമുഖ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഇത്തരത്തിൽ വിവിധ പ്രത്യേക ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) സ്കീമുകൾ ലഭ്യമാക്കുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള എസ്ബിഐ വീ കെയർ, ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന എസ്ബിഐ അമൃത് കലാഷ് എന്നിവയാണ് എസ്ബിഐയുടെ ചില സ്പെഷ്യൽ സ്കീമുകൾ.
എസ്ബിഐ എഫ്ഡി പലിശ നിരക്ക്
7 ദിവസം മുതൽ 10 വർഷം വരെയുള്ള എസ്ബിഐ എഫ്ഡികൾക്ക് സാധാരണ ഉപഭോക്താക്കൾക്ക് 3% മുതൽ 7.1% വരെയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശനിരക്ക്. ഈ നിക്ഷേപങ്ങളിൽ മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിന്റുകൾ (ബിപിഎസ്) അധികമായി ലഭിക്കും.
എസ്ബിഐ അമൃത് കലാഷ്
രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഫെബ്രുവരിയിൽ ആരംഭിച്ച 400 ദിവസത്തേക്കുള്ള സ്പെഷ്യൽ എഫ്ഡി സ്കീം ആണ് അമൃത് കലാഷ് സ്ഥിരനിക്ഷേപപദ്ധതി. ഈ പ്രത്യേക എഫ്ഡി മുതിർന്ന പൗരന്മാർക്ക് 7.6 ശതമാനവും സാധാരണവിഭാഗത്തിന് 7.1 ശതമാനവും പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത. 2023 ഓഗസ്റ്റ് 15-വരെ പദ്ധതിയിൽ അംഗമാകാം
എസ്ബിഐ വീകെയർ ഡെപ്പോസിറ്റ് സ്കീം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മുതിർന്ന പൗരന്മാർക്കായുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണിത്. എസ്ബിഐ വീകെയർ, 5 വർഷം മുതൽ 10 വർഷം വരെയുള്ള കാലയളവിലെ നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരൻമാർക്ക് ഉയർന്ന പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. നിലവിൽ എസ്ബിഐ വീ കെയർ സ്ഥിരനിക്ഷേപ സ്കീം 2023 സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ട്. പുതിയ നിക്ഷേപങ്ങൾക്കും കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾ പുതുക്കുന്നതിനും ഈ സ്കീം ലഭ്യമാണ്. എസ്ബിഐ വീകെയറിന് 7.50 ശതമാനം ആണ് പലിശ നിരക്ക്.
എസ്ബിഐ അറ്റാദായം 16,884 കോടി
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രണ്ട് മടങ്ങ് വർധിച്ച് 16,884 കോടി രൂപ അററാദായം നേടി. ബാങ്കിന്റെ നിക്ഷേപങ്ങൾ മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 12.00% വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ.