'ഷോപ്പിങ്ങിന് അതിരുകളില്ല'; എസ്ബിഐ ഗ്ലോബൽ ഇന്റർനാഷണൽ ഡെബിറ്റ് കാർഡുണ്ടോ? ലോകമെമ്പാടും ഷോപ്പിംഗ് നടത്താം

ക്യാഷ്‌ലെസ്സ് ഷോപ്പിംഗ് സൗകര്യവും ഇടപാടുകൾക്കുള്ള റിവാർഡ് പോയിന്റുകളും തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍. രാജ്യത്തിനകത്തും പുറത്തും ഓൺലൈൻ പർച്ചേസുകൾ നടത്താം. എസ്ബിഐ ഗ്ലോബൽ കോൺടാക്റ്റ്ലെസ് ഡെബിറ്റ് കാർഡ് 

SBI Global International Debit Card featuers apk

രാജ്യത്തെ പ്രമുഖ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വാഗ്ദാനം ചെയ്യുന്ന വിവിധ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് അനായാസമായി പേയ്മെന്റുകൾ നടത്താം. നിങ്ങൾ ഒരു വിദേശ ഡെബിറ്റ് കാർഡ്  ഉപയോഗിക്കുന്നുണ്ടെങ്കിൽ, വിദേശയാത്രയ്ക്ക് പതിവ് ഇടപാടുകൾ സാധ്യമാക്കുന്ന ഒരു ഡെബിറ്റ് കാർഡ് പരിചയപ്പെടാം. ഇഎംവി ചിപ്പ് അടിസ്ഥാനമാക്കിയുള്ള എസ്ബിഐ ഗ്ലോബൽ കോൺടാക്റ്റ്ലെസ് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾ നടത്തുന്ന ഓരോ പർച്ചേസിനും നിങ്ങൾക്ക് റിവാർഡ് പോയിന്റുകൾ ലഭിക്കും. എസ്ബിഐ ഗ്ലോബൽ ഇന്റർനാഷണൽ ഡെബിറ്റ് കാർഡ് അതിന്റെ ഉപയോക്താക്കൾക്ക് ക്യാഷ്‌ലെസ്സ് ഷോപ്പിംഗ് സൗകര്യവും ഇടപാടുകൾക്കുള്ള റിവാർഡ് പോയിന്റുകളും തുടങ്ങി നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് രാജ്യത്തിനകത്തും പുറത്തും ഓൺലൈൻ പർച്ചേസുകൾ നടത്താം. ഈ കാർഡിന്റെ സവിശേഷതകളറിയാം.

ALSO READ: നിങ്ങളുടെ സ്വർണ്ണം ഒറിജിനലാണോ? വെറും 45 രൂപ മതി, സ്വർണ്ണത്തിന്റെ പരിശുദ്ധി അറിയാം

സവിശേഷതകൾ

  • ലോകമെമ്പാടുമുള്ള 30 ദശലക്ഷത്തിലധികം റീട്ടെയിലർമാരും ഇന്ത്യയിലെ 52 ലക്ഷത്തിലധികം സ്റ്റോറുകളിലും ഉപഭോക്താവിന് ഈ കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാം.
  • സിനിമാ ടിക്കറ്റുകൾ, ബില്ലുകൾ, യാത്രകൾ എന്നിവയുൾപ്പെടെ വിവിധ ഇനങ്ങളുടെ ഓൺലൈൻ പർച്ചേസുകളും പേയ്മെന്റുകളും നടത്താൻ കാർഡ് ഉപയോഗിക്കാം
  • എസ്ബിഐ അല്ലെങ്കിൽ ലോകമെമ്പാടുമുള്ള മറ്റ് ബാങ്കുകളുടെ  എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കാം.
  • ഓൺലൈൻ വഴിയുളള പർച്ചേയ്‌സുകൾക്കും ഉപയോഗിക്കാം. സുരക്ഷിതമാണ്.
  • 5,000 രൂപയിൽ താഴെയുള്ള സാധനങ്ങൾ വാങ്ങാൻ എൻഎഫ്‌സി  ടെർമിനൽ ഉപയോഗിക്കുമ്പോൾ, പിൻ ആവശ്യമില്ല. അത്തരം അഞ്ച് പിൻ രഹിത കോൺടാക്റ്റ്ലെസ് പേയ്മെന്റുകളുടെ പ്രതിദിന പരിധിയുണ്ട്.

ALSO READ: 'പണക്കിലുക്കം' കൂടുതൽ എവിടെ? ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങൾ, ആദ്യ അഞ്ചിൽ ഇന്ത്യയും


റിവാർഡുകൾ

ഉപഭോക്താക്കൾക്ക് അവരുടെ സ്റ്റേറ്റ് ബാങ്ക് ഗ്ലോബൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് കടകളിലും ഹോട്ടലുകളിലും, പെട്രോൾ പമ്പുകളിലും യാത്രയിലും ഓൺലൈനിലും ചെലവഴിക്കുന്ന ഓരോ 200 രൂപയ്ക്കും രണ്ട് എസ്ബിഐ റിവാർഡ്‌സ് പോയിന്റുകൾ  നേടാനാകും. നിങ്ങളുടെ സ്റ്റേറ്റ് ബാങ്ക് ഗ്ലോബൽ ഡെബിറ്റ് കാർഡിന്റെ ആദ്യത്തെ മൂന്ന് വാങ്ങലുകൾക്ക് ആക്ടിവേഷൻ ബോണസായി 200 ബോണസ് പോയിന്റുകൾ നേടാം. ജന്മദിനത്തിലോ, നിങ്ങളുടെ പിറന്നാൾ മാസത്തിലോനേടിയ ബോണസ് പോയിന്റുകൾ നേടുന്നത് ഇരട്ടിയാക്കും. സമ്മാനങ്ങൾക്കായി നിങ്ങൾക്ക് സമ്പാദിച്ച എസ്ബിഐ റിവാർഡ്‌സ് പോയിന്റുകൾ ശേഖരിക്കാനും റഡീം ചെയ്യാനും കഴിയും.

ALSO READ : ഇന്ത്യയുടെ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വായ്പ; 40,920 കോടി കടമെടുത്ത് മുകേഷ് അംബാനി

 ഫീസും ചാർജുകളും

എസ്ബിഐ ഗ്ലോബൽ ഇന്റർനാഷണൽ ഡെബിറ്റ് കാർഡിന് മാത്രമായി ഇഷ്യു ചാർജുകൾ ഇല്ല. വാർഷിക മെയിന്റനൻസ് ചാർജിനത്തിൽ നകുതികയടക്കം 125 രൂപ ഈടാക്കും. കാർഡ് റീപ്ലേസ്മെന്റ് ചാർജായി ബാധകമായ നികുതിയുൾപ്പെടെ  300 രൂപയും ഈടാക്കും.

ഈ ഡെബിറ്റ് കാർഡുപയോഗിച്ചുള്ള പ്രതിദിന എടിഎം പിൻവലിക്കൽ പരിധി ഇപ്രകാരമാണ്. ഇന്ത്യയ്ക്കകത്ത് കാർഡ് ഉപയോഗിച്ച്  കുറഞ്ഞത് 100  രൂപയും പരമാവധി  40,000  രൂപ വരെയും പിൻവലിക്കാം. അന്താരാഷ്ട്ര പരിധി രാജ്യത്തിനനുസരിച്ച് വ്യത്യാസപ്പെടും. കാർഡ് ഉപയോഗിച്ച് 40,000 തിന് തുല്യമായ വിദേശ കറൻസി പിൻവലിക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios