സീനിയർ സിറ്റിസൺ ആണോ? ഉയർന്ന വരുമാനം നൽകാൻ എസ്ബിഐ റെഡി, എങ്ങനെ നിക്ഷേപിക്കാം...
മുതിർന്ന പൗരന്മാർക്ക് ഇതിൽ നിക്ഷേപിക്കുന്നതിലൂടെ നല്ല പലിശ ലഭിക്കും. വികെയർ സ്കീമിൽ, സ്ഥിര നിക്ഷേപത്തേക്കാൾ 0.80% അധിക പലിശ ലഭ്യമാണ്.
മുതിർന്ന പൗരന്മാരെ ചേർത്തുപിടിക്കുന്ന എസ്ബിഐയുടെ സ്പെഷ്യൽ ഫിക്സഡ് ഡെപ്പോസിറ്റ് സ്കീമായ വി കെയറിൽ നിക്ഷേപിക്കാൻ ഇനിയും അവസരം ലഭിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തങ്ങളുടെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ എസ്ബിഐ വീകെയറിന്റെ സമയ പരിധി മാർച്ച് 31 വരെ നീട്ടി.
എസ്ബിഐ വികെയർ സ്കീം
മുതിർന്ന പൗരന്മാർക്ക് ഇതിൽ നിക്ഷേപിക്കുന്നതിലൂടെ നല്ല പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 5 വർഷം മുതൽ 10 വർഷം വരെ നിക്ഷേപിക്കാൻ അനുവാദമുണ്ട്. ഈ സ്കീമിന് കീഴിൽ 7.60 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്.
വികെയർ സ്കീമിൽ, സ്ഥിര നിക്ഷേപത്തേക്കാൾ 0.80% അധിക പലിശ ലഭ്യമാണ്. എന്നാൽ മറുവശം പരിശോധിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ടത്, സ്ഥിര നിക്ഷേപത്തിന്റെ പലിശ പ്രതിമാസ അല്ലെങ്കിൽ ത്രൈമാസ ഇടവേളകളിൽ നൽകും. ഓൺലൈൻ സേവനവും ലഭ്യമാണ്, മറ്റൊരു പ്രധാന കാര്യം, എസ്ബിഐ ബാങ്ക് ഉപഭോക്താക്കൾക്ക് എസ്ബിഐയുടെ വി കെയർ സ്കീമിന്റെ സഹായത്തോടെ വായ്പ ലഭിക്കും. 60 വയസ്സിന് താഴെയുള്ളവർക്ക് എസ്ബിഐയുടെ വി കെയർ പദ്ധതിയിൽ നിക്ഷേപിക്കാനാകില്ല. 60 വയസ്സിന് മുകളിലുള്ള പൗരന്മാർ മാത്രം ഈ പദ്ധതിയിൽ നിക്ഷേപിക്കണം. 400 ദിവസത്തെ കാലാവധിയുള്ള സ്‌കീമിൽ അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഡിസംബർ 31 ആണ്.
കോവിഡ് പാൻഡെമിക് സമയത്താണ് മുതിർന്ന പൗരൻമാർക്കായി ഈ സ്പെഷ്യൽ സ്കീം എസ്ബിഐ അവതരിപ്പിച്ചത്. നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കാൻ കഴിയുന്ന സ്കീം ആണിത്. മുതിർന്ന പൗരന്മാർക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുന്നതിനും, മത്സരാധിഷ്ഠിതമായ പലിശ നിരക്കിൽ ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്യുന്നതിനുമായാണ് എസ്ബിഐ വീകെയർ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീം അവതരിപ്പിച്ചത്