വരുമാനം ഉറപ്പാക്കാം. എസ്ബിഐയുടെ സ്പെഷ്യൽ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമിലൂടെ; നിക്ഷേപിക്കാനുള്ള അവസാന തിയതി ഇത്

ഉപഭോക്താക്കളുടെ എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ 2023 ഏപ്രിൽ 12-നാണ് എസ്ബിഐ അമൃത് കലാഷ് ആരംഭിച്ചത്.

SBI Amrit Kalash FD Last few days to book special fixed deposit plan

നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു ഓപ്‌ഷനാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്നത്. എസ്ബിഐയുടെ 400 ദിവസത്തെ സ്പെഷ്യൽ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീം സ്‌കീം ആണ്  അമൃത് കലാഷ്. ഇനി പത്ത് ദിവസങ്ങൾ മാത്രമാണ് ഈ സ്പെഷ്യൽ സ്‌കീമിൽ നിക്ഷേപിക്കാൻ ബാക്കിയുള്ളത്. സെപ്റ്റംബർ 30  വരെയാണ് അമൃത് കലാഷ് സ്‌കീമിൽ നിക്ഷേപിക്കാൻ കഴിയൂ. 

ഉപഭോക്താക്കളുടെ എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ 2023 ഏപ്രിൽ 12-നാണ് എസ്ബിഐ അമൃത് കലാഷ് ആരംഭിച്ചത്. ഒരു വർഷം മുതൽ രണ്ട് വർഷം വരെയുള്ള പതിവ് എഫ്‌ഡി ഓഫറുമായി താരതമ്യപ്പെടുത്തുമ്പോൾ, അമൃത് കലാഷ് സ്‌കീമിൽ സാധാരണ ഉപഭോക്താക്കൾക്കും മുതിർന്ന പൗരന്മാർക്കും ഏകദേശം 30 ബേസിസ് പോയിൻ്റുകൾ കൊടുത്താൽ പലിശ ലഭിക്കുണ്ട്. 

എസ്ബിഐ അമൃത് കലാഷ് പലിശ നിരക്ക് 

സാധാരണ ഉപഭോക്താക്കൾക്ക് 7.1  ശതമാനമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് 7.6% പലിശയും എസ്ബിഐ വാഗ്ദാനം ചെയ്യുന്നു.അതേസമയം, സമാന കാലാവധിയുള്ള ബാങ്കിൻ്റെ മറ്റ് സ്ഥിരനിക്ഷേപം സാധാരണ ഉപഭോക്താക്കൾക്ക് 6.8% പലിശയും  മുതിർന്ന പൗരന്മാർക്ക് 7.3% പലിശയും വാഗ്ദാനം ചെയ്യുന്നു. 

അമൃത് കൈലാഷ് കൂടാതെ, അമൃത് വൃഷ്ടി, എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ്, സർവോത്തം ഡൊമസ്റ്റിക് റീട്ടെയിൽ ടേം ഡെപ്പോസിറ്റുകൾ എന്നിങ്ങനെ ഒന്നിലധികം പ്രത്യേക സ്ഥിര നിക്ഷേപ പ്ലാനുകളും എസ്ബിഐയുടെ കീഴിലുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios