ശാരീരിക, മാനസിക, വൈകല്യമുള്ളവരുടെ ചികിത്സയ്ക്കായി പണം ചെലവഴിച്ചോ? നികുതി ഇളവ് ലഭിക്കാനുള്ള വഴികളിതാ...

വികലാംഗനായ ആശ്രിതരുടെ ചികിത്സാ ചെലവുകൾ വഹിക്കുകയാണെങ്കിൽ നികുതി കിഴിവ് ക്ലെയിം ചെയ്യുന്നതിന് സെക്ഷൻ 80 ഡിഡിബി അനുവദിക്കുന്നു

Save income tax with medical expenses: Claim deduction while filing ITR u/s 80DD and 80U on treatment cost of a disabled person

ശാരീരിക/ മാനസിക/വൈകല്യമുള്ളവരുടെ ചികിത്സയ്ക്കായി ചെലവഴിച്ച തുകയ്ക്ക്  ആദായനികുതി ഇളവ് ലഭിക്കുന്നതിനുള്ള വകുപ്പുകളാണ് സെക്ഷൻ 80ഡിഡി, 80യു എന്നിവ. സെക്ഷൻ 80 യു വൈകല്യമുള്ള വ്യക്തികൾക്കുള്ളതാണ്, അതേസമയം സെക്ഷൻ 80 ഡിഡിബി ഗുരുതരമായ വൈകല്യമുള്ള ആശ്രിതന്റെ ചികിത്സയ്ക്കായി ചെലവാകുന്ന ചികിത്സാ ചെലവുകൾക്കുള്ളതാണ്.

സെക്ഷൻ 80 ഡിഡിബി കിഴിവ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ

* നികുതിദായകന്റെ ആശ്രിതർക്കാണ് നികുതി ഇളവ്, നികുതി ദായകനല്ല.
* ഇന്ത്യയിൽ താമസിക്കുന്ന വ്യക്തികൾക്ക് മാത്രമേ കിഴിവ് ക്ലെയിം ചെയ്യാൻ കഴിയൂ.
* ആശ്രിതൻ തനിക്കായി സെക്ഷൻ 80U പ്രകാരം കിഴിവ് അവകാശപ്പെട്ടിട്ടുണ്ടെങ്കിൽ നികുതിദായകന് ഈ കിഴിവ് അനുവദിക്കില്ല .
* ആശ്രിതൻ എന്നാൽ നികുതിദായകന്റെ ജീവിതപങ്കാളി, കുട്ടികൾ, മാതാപിതാക്കൾ, സഹോദരങ്ങൾ , സഹോദരിമാർ എന്നിവരാണ്
* ആശ്രിതന്റെ വൈകല്യം 40% ൽ കുറവായിരിക്കരുത്.

1995ലെ വികലാംഗ നിയമത്തിലെ സെക്ഷൻ 2(i) പ്രകാരമാണ് വൈകല്യം നിർവചിച്ചിരിക്കുന്നത്. കിഴിവ് തുക വൈകല്യത്തിന്റെ തീവ്രതയെ ആശ്രയിച്ചിരിക്കുന്നു.

* വൈകല്യം 40%-ൽ കൂടുതലും 80%-ൽ താഴെയുമാണെങ്കിൽ: 75,000 രൂപ.
* വൈകല്യം 80% അല്ലെങ്കിൽ അതിൽ കൂടുതലാണെങ്കിൽ: 1,25,000 രൂപ.

സെക്ഷൻ 80 ഡിഡിബി പ്രകാരം നികുതി കിഴിവ് ക്ലെയിം ചെയ്യുന്നതിന് ആവശ്യമായ രേഖകൾ
 
* മെഡിക്കൽ സർട്ടിഫിക്കറ്റ്: സെക്ഷൻ 80DD പ്രകാരം നികുതിയിളവ് ലഭിക്കുന്നതിന്, നികുതിദായകൻ ആശ്രിതന്റെ വൈകല്യത്തിന്റെ തെളിവായി മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഒരു പകർപ്പ് നൽകണം.
* ഫോം 10-IA: വൈകല്യമുള്ള ആശ്രിതനെ ഓട്ടിസം, സെറിബ്രൽ പാൾസി അല്ലെങ്കിൽ ഒന്നിലധികം വൈകല്യങ്ങൾ ബാധിച്ചിട്ടുണ്ടെങ്കിൽ, ഫോം നമ്പർ 10-IA സമർപ്പിക്കണം
* സെൽഫ് ഡിക്ലറേഷൻ സർട്ടിഫിക്കറ്റ്: വികലാംഗരായ ആശ്രിതരുടെ നഴ്‌സിംഗ്, പുനരധിവാസം, പരിശീലനം എന്നിവ ഉൾപ്പെടുന്ന ചികിത്സാ ചെലവുകൾ വ്യക്തമാക്കുന്ന ഒരു സെൽഫ് ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് നികുതിദായകർ നൽകണം.
* ഇൻഷുറൻസ് പ്രീമിയം അടച്ച രസീതുകൾ:  വികലാംഗരായ ആശ്രിതർക്ക് വേണ്ടി എടുത്ത ഇൻഷുറൻസ് പോളിസികൾക്കായി  ചെലവുകൾ ക്ലെയിം ചെയ്യുന്നുവെങ്കിൽ, ചെലവുകളുടെ തെളിവായി യഥാർത്ഥ രസീതുകൾ സൂക്ഷിക്കണം

സെക്ഷൻ 80U-യും സെക്ഷൻ 80DD-യും തമ്മിലുള്ള വ്യത്യാസം

വൈകല്യമുള്ള വ്യക്തിയായി സാക്ഷ്യപ്പെടുത്തിയ വ്യക്തിക്ക് സ്വയം കിഴിവ് ക്ലെയിം ചെയ്യാൻ സെക്ഷൻ 80U അനുവദിക്കുന്നു. അതേസമയം, വികലാംഗനായ ആശ്രിതരുടെ ചികിത്സാ ചെലവുകൾ വഹിക്കുകയാണെങ്കിൽ നികുതി കിഴിവ് ക്ലെയിം ചെയ്യുന്നതിന് സെക്ഷൻ 80DD അനുവദിക്കുന്നു. ആശ്രിതൻ  സെക്ഷൻ 80 യു പ്രകാരം കിഴിവ് ക്ലെയിം ചെയ്‌തിട്ടുണ്ടെങ്കിൽ, സെക്ഷൻ 80 ഡിഡി പ്രകാരമുള്ള കിഴിവ് ക്ലെയിം ചെയ്യാൻ കഴിയില്ല  

1995ലെ വികലാംഗ നിയമത്തിലെ സെക്ഷൻ 2(i) പ്രകാരമാണ് വൈകല്യം നിർവചിച്ചിരിക്കുന്നത്. വൈകല്യങ്ങളുടെ പട്ടിക

* മാനസികരോഗം
* ശ്രവണ വൈകല്യം
* ബുദ്ധിമാന്ദ്യം
* സെറിബ്രൽ പാൾസി
* കുഷ്ഠരോഗം  
* ഓട്ടിസം
* ലോക്കോ മോട്ടോർ വൈകല്യം
* അന്ധത
* കാഴ്ചക്കുറവ്

വൈകല്യമുള്ള ആശ്രിതർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നത് ആര്?
 
* ഒരു സർക്കാർ ആശുപത്രിയിലെ സിവിൽ സർജൻ അല്ലെങ്കിൽ ചീഫ് മെഡിക്കൽ ഓഫീസർ
* ന്യൂറോളജിയിൽ ഡോക്ടർ ഓഫ് മെഡിസിൻ (എംഡി) ബിരുദമുള്ള ഒരു ന്യൂറോളജിസ്റ്റ്.
* ഒരു കുട്ടിയുടെ കാര്യത്തിൽ, തത്തുല്യ ബിരുദം ഉള്ള ഒരു പീഡിയാട്രിക് ന്യൂറോളജിസ്റ്റ്.

Latest Videos
Follow Us:
Download App:
  • android
  • ios