Samsung: സാംസങ് മേധാവിക്ക് മാപ്പ്; കോടീശ്വരനെ കൈക്കൂലി കേസിൽ വെറുതെവിട്ട് ദക്ഷിണ കൊറിയ

മുൻ പ്രസിഡന്റിന് കൈക്കൂലി നൽകി; ഇപ്പോഴത്തെ പ്രസിഡന്റ് മാപ്പും നൽകി. കോടീശ്വരൻ സാംസംഗ് മേധാവി കുറ്റവിമുക്തൻ 

Samsung leader  Lee Jae-yong received a presidential pardon

ഴിമതിക്കേസില്‍  ജയിൽശിക്ഷ അനുഭവിക്കുന്ന സാംസങ് മേധാവി ലീ ജെയ് യോങിന് ദക്ഷിണ കൊറിയ മാപ്പ് നൽകി. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട വ്യവസായ പ്രമുഖരെ മോചിപ്പിക്കുന്നത്  ദക്ഷിണ കൊറിയയുടെ പതിവാണ് രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംഭാവന ചെയ്യാൻ ലീ ജെയ് യോങിന് അവസരം നൽകുകയാണെന്ന് നിയമ മന്ത്രി ഹാൻ ഡോങ്-ഹൂൺ പറഞ്ഞു.

Read Also: ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ വിപണനം നിർത്തുന്നു.

മുൻ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് കുനേക്ക്  കൈക്കൂലി നല്‍കിയെന്ന കേസിലാണ് ലീ അറസ്റ്റിലാകുന്നത്. അഞ്ച് വർഷത്തേക്കാണ് സോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ട് കോടതി ലീയെ ശിക്ഷിച്ചത്. കൈക്കൂലി കേസിൽ പാര്‍ക്ക് കുനെക്കും   പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായി.

സാംസങ് ഗ്രൂപ്പിന്റെ അവകാശിയായ ലീ ജെയ് യോങിന് 7.9 ബില്യൺ ഡോളർ ആസ്തിയുണ്ട്. ലോക സമ്പന്നരില്‍ 278ആം സ്ഥാനത്താണ് ലീ. അഞ്ച് വർഷമായി സാംസങ് മേധാവി തൊഴിൽ നിയന്ത്രണം നേരിടുന്നുണ്ടായിരുന്നു. എന്നാൽ ഇന്ന് ലീ ജേ യോങിന്റെ തൊഴിൽ നിയന്ത്രണം നീക്കി. ഇനി മുതൽ രാജ്യത്തിൻറെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സഹായിക്കാൻ സാംസങിന്റെ നേതാവിന് കഴിയും.

Read Also: ഉപയോഗിക്കാത്ത മുറിയോ, വീടോ ഉണ്ടോ? വരുമാനം നല്കാൻ സ്റ്റാർട്ടപ് കമ്പനികൾ വിളിക്കുന്നു

ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ദക്ഷിണ കൊറിയയും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട് എന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ലീക്കും മാപ്പ് ലഭിക്കുന്ന മറ്റ് ഉയർന്ന തലത്തിലുള്ള ഉദ്യോഗസ്ഥർക്കും സാങ്കേതികവിദ്യയിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും മുന്നേറ്റം നടത്തി രാജ്യത്തിന്റെ വളർച്ചയെ തിരിച്ചുപിടിക്കാൻ കഴിയും എന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

2018 ൽ കൈക്കൂലി കേസിൽ സസ്പെൻഡ് ചെയ്യപ്പെട്ട രണ്ടര വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ലോട്ടെ ഗ്രൂപ്പ് ചെയർമാൻ ഷിൻ ഡോങ്-ബിൻ ഉൾപ്പെടെ മറ്റ് മൂന്ന് ബിസിനസുകാർക്കും  മാപ്പ് നൽകിയിട്ടുണ്ട് . മാരക രോഗങ്ങളുള്ള തടവുകാരും കാലാവധി അവസാനിക്കുന്നവരും ഉൾപ്പെടെ ആകെ 1,693 പേർ മാപ്പ് തേടിയ ലിസ്റ്റിലുണ്ടെന്ന് വാർഷിക വിമോചന ദിന വാർഷികത്തിന് മുന്നോടിയായി മന്ത്രാലയം അറിയിച്ചു.

Read Also: ഈ കമ്പനിയിൽ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം 64 ലക്ഷം രൂപ! സിഇഒയ്ക്ക് കൈയ്യടി

പതിറ്റാണ്ടുകളുടെ കൊളോണിയൽ ഭരണത്തിൽ നിന്ന് കൊറിയയെ മോചിപ്പിച്ച വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഓരോ വർഷവും നൂറുകണക്കിന് തടവുകാർക്ക് ദക്ഷിണ കൊറിയ  മാപ്പ് നൽകാറുണ്ട്. 

ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സാംസങ് ഇലക്‌ട്രോണിക്‌സിന്റെ വൈസ് ചെയർമാനാണ് ലീ. കമ്പനിയുടെ മൊത്തത്തിലുള്ള വിറ്റുവരവ് ദക്ഷിണ കൊറിയയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ അഞ്ചിലൊന്നിന് തുല്യമാണ്.  

Latest Videos
Follow Us:
Download App:
  • android
  • ios