ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ഒഴുകുന്നത് റഷ്യൻ എണ്ണ; സൗദിയും ഇറാഖും പിന്നിലായി

ഏപ്രിലിനും ഫെബ്രുവരിക്കും ഇടയിൽ ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഇറക്കുമതി 27 ബില്യൺ ഡോളറായി ഉയർന്നു 2023 സാമ്പത്തിക വർഷത്തിൽ ദില്ലിയിലേക്കുള്ള രണ്ടാമത്തെ വലിയ ക്രൂഡ് കയറ്റുമതിക്കാരായി മോസ്കോ മാറി.

Russia now largest oil exporter to India apk

ദില്ലി: ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എന്ന കയറ്റുമതി ചെയ്യുന്ന രാജ്യമായി റഷ്യ. പാശ്ചാത്യ വില ബാരലിന് 60 ഡോളറായിരുന്നിട്ടും ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ  ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്തത് റഷ്യയാണെന്നാണ് ഔദ്യോഗിക കണക്കുകൾ.

ഫെബ്രുവരിയിൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി 3.35 ബില്യൺ ഡോളറായിരുന്നു. സൗദി അറേബ്യ 2.30 ബില്യൺ ഡോളറും ഇറാഖ് 2.03 ബില്യൺ ഡോളറുമാണ് ഇറക്കുമതി ചെയ്തത്. 

ഏപ്രിലിനും ഫെബ്രുവരിക്കും ഇടയിൽ ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഇറക്കുമതി 27 ബില്യൺ ഡോളറായി ഉയർന്നു 2023 സാമ്പത്തിക വർഷത്തിൽ ദില്ലിയിലേക്കുള്ള രണ്ടാമത്തെ വലിയ ക്രൂഡ് കയറ്റുമതിക്കാരായി മോസ്കോ മാറി.  30 ബില്യൺ ഡോളർ ഇറക്കുമതിയുമായി ഇറാഖായിരുന്നു ഒന്നാം സ്ഥാനത്ത്. 

ALSO READ: ട്രെയിൻ യാത്രക്കാർക്ക് മുന്നറിയിപ്പ്; ടിക്കറ്റ് ബുക്ക് ചെയ്യാൻ ഈ ആപ്പ് ഉപയോഗിക്കരുതെന്ന് ഐആർസിടിസി

മറ്റ് മുൻനിര കയറ്റുമതിക്കാർ സൗദി അറേബ്യ, യുഎഇ, യുഎസ്, കുവൈറ്റ് എന്നിവരാണ്. സൗദി അറേബ്യ 26.8 ഡോളറും യുഎഇ 15.6 ബില്യൺ ഡോളറും യുഎസ് 10.05 ബില്യൺ ഡോളറും കുവൈറ്റ് 7.59 ബില്യൺ ഡോളറുമാണ് ഇറക്കുമതി ചെയ്തത്. 

ഡിസംബറിൽ ഏർപ്പെടുത്തിയ വില പരിധി ഉണ്ടായിരുന്നിട്ടും, ഫെബ്രുവരിയിൽ 3.35 ബില്യൺ ഡോളറിന്റെ എണ്ണ കയറ്റുമതിയോടെ റഷ്യ ഒന്നാം സ്ഥാനത്തെത്തി. 

എണ്ണ ഇറക്കുമതിയിൽ മൂന്നാമത്തെ വലിയ രാജ്യമായ ഇന്ത്യ, ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ 70 ശതമാനത്തിലധികം ഒപെക്കിനെയും അതിന്റെ അനുബന്ധ രാജ്യങ്ങളെയും ആശ്രയിക്കുന്നു. മിഡിൽ ഈസ്റ്റേൺ, ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ 23 എണ്ണ സമ്പന്ന രാജ്യങ്ങളും റഷ്യ പോലുള്ള അവരുടെ 10 പങ്കാളി രാജ്യങ്ങളും അടങ്ങുന്ന ഒരു കൺസോർഷ്യമാണ് ഒപെക് പ്ലസ്  

Latest Videos
Follow Us:
Download App:
  • android
  • ios