നോൺവെജ് 'അടിച്ചു കയറ്റി' കേരളം, പാൽ കുടിച്ച് ഉത്തരേന്ത്യ; ചെലവഴിക്കുന്നതിന്റെ കണക്കുകളിങ്ങനെ,,,
രാജ്യത്തെ നഗരപ്രദേശങ്ങളിലെ ആളുകളും ഏറ്റവും കൂടുതൽ പണം പാക്കറ്റ് ഭക്ഷണത്തിനായി ചെലവഴിക്കുന്നു. മൊത്തം ചെലവിന്റെ 10.64 ശതമാനം പാലിനും പാലുൽപ്പന്നങ്ങൾക്കും വേണ്ടിയും 7.22 ശതമാനം പച്ചക്കറികൾക്കും പഴങ്ങൾക്കുമായി ചെലവഴിക്കുന്നു.
കേരളത്തിൽ, ആളുകൾ അവരുടെ ഭക്ഷണച്ചെലവിന്റെ 23.5 ശതമാനം മാംസം, മത്സ്യം, മുട്ട തുടങ്ങിയ സസ്യേതര ഭക്ഷണങ്ങൾക്കായി ചെലവഴിക്കുന്നതായി 2022-23 വർഷത്തെ ഗാർഹിക ഉപഭോഗ ചെലവ് സർവേ. രാജ്യത്ത് ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നതും കേരളമാണ്. അതേസമയം രാജസ്ഥാനിൽ, ആളുകൾ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് പാലിനും പാൽ ഉൽപന്നങ്ങൾക്കും വേണ്ടിയാണ്. ഇത് അവരുടെ ഭക്ഷണച്ചെലവിന്റെ 33.2 ശതമാനമാണ്. ഹരിയാനയാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ പാലിനും പാൽ ഉൽപന്നങ്ങൾക്കും വേണ്ടി ചെലവഴിക്കുന്നത് അവരുടെ ഭക്ഷണച്ചെലവിന്റെ 33.1 ശതമാനമാണ്. രാജ്യത്തെ ഗ്രാമീണ, നഗര പ്രദേശങ്ങളിലെ ആളുകൾ പാനീയങ്ങൾ, ലഘുഭക്ഷണങ്ങൾ, സംസ്കരിച്ച ഭക്ഷണം എന്നിവയ്ക്കായാണ് ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നതെന്നും സർവേ വ്യക്തമാക്കുന്നു. പാക്കേജുചെയ്ത ഭക്ഷണത്തിനുപുറമെ, പാൽ, പാൽ ഉൽപന്നങ്ങൾ, മുട്ട, മാംസം, മത്സ്യം എന്നിവയ്ക്കാണ് കൂടുതൽ പണം ചെലവഴിക്കുന്നത്.
സംസ്‌കരിച്ച ഭക്ഷണത്തിനായി ആളുകൾ ഏറ്റവും കൂടുതൽ ചെലവഴിക്കുന്ന സംസ്ഥാനം തമിഴ്‌നാടാണ്. സംസ്‌കരിച്ച ഭക്ഷണത്തിനായി സംസ്‌ഥാനത്തിന്റെ നഗരപ്രദേശങ്ങളിൽ 33.70 ശതമാനവും ഗ്രാമങ്ങളിൽ 28.40 ശതമാനവും ആളുകൾ പണം ചെലവഴിക്കുന്നു. സർവേ പ്രകാരം, രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ ഒരു കുടുംബം അവരുടെ വരുമാനത്തിന്റെ 46 ശതമാനം ഭക്ഷണത്തിനായാണ് ചെലവഴിക്കുന്നത്. ഇതിൽ 9.62 ശതമാനം തുക സംസ്‌കരിച്ച പാനീയങ്ങൾക്കും ഭക്ഷണത്തിനുമായി ചെലവഴിക്കുന്നു. 8.33 ശതമാനം വിഹിതം പാലിനും പാൽ ഉൽപന്നങ്ങൾക്കും വേണ്ടിയും 4.91 ശതമാനം വിഹിതം ധാന്യങ്ങൾക്കും ധാന്യ ഉൽപന്നങ്ങൾക്കുമായി ചെലവഴിക്കുന്നു. രാജ്യത്തെ നഗരപ്രദേശങ്ങളിലെ ആളുകളും ഏറ്റവും കൂടുതൽ പണം പാക്കറ്റ് ഭക്ഷണത്തിനായി ചെലവഴിക്കുന്നു. മൊത്തം ചെലവിന്റെ 10.64 ശതമാനം പാലിനും പാലുൽപ്പന്നങ്ങൾക്കും വേണ്ടിയും 7.22 ശതമാനം പച്ചക്കറികൾക്കും പഴങ്ങൾക്കുമായി ചെലവഴിക്കുന്നു.
ALSO READ: ആജീവനാന്തം സൗജന്യ ഭക്ഷണമോ? ബിൽ ഗേറ്റ്സിനും വാറൻ ബഫെറ്റിനും ഗോൾഡ് കാർഡ് നൽകി മക്ഡൊണാൾഡ്സ്
ഗ്രാമീണ മേഖല അതിന്റെ ഭക്ഷ്യേതര ചെലവിന്റെ 11.4 ശതമാനം വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കുമായി ചെലവഴിച്ചപ്പോൾ നഗരമേഖല 8.9 ശതമാനം പണം ചെലവഴിച്ചു. ഇന്ധനത്തിനും ഊർജത്തിനും വേണ്ടി 2022-23ൽ ഗ്രാമീണ മേഖല ഭക്ഷ്യേതര ചെലവിന്റെ 12.4 ശതമാനവും നഗരമേഖല 10.3 ശതമാനവും ചെലവഴിച്ചു. ഗ്രാമീണ മേഖല 13.3 ശതമാനം തുക മെഡിക്കൽ പരിചരണത്തിനായി ചെലവഴിച്ചപ്പോൾ, നഗര മേഖല 9.7 ശതമാനം മാത്രമാണ് ചെലവഴിച്ചത്. വിനോദത്തിന് ഗ്രാമീണ മേഖല ഭക്ഷ്യേതര ചെലവിന്റെ 11.6 ശതമാനവും നഗരമേഖല 10.8 ശതമാനവും ചെലവഴിച്ചു.
ഛത്തീസ്ഗഢ്, ഗുജറാത്ത്, അസം എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലയാണ് വിദ്യാഭ്യാസത്തിനായി ഏറ്റവും കുറവ് ചെലവഴിക്കുന്നത്. ഛത്തീസ്ഗഢിലെ ഗ്രാമീണ മേഖല വിദ്യാഭ്യാസത്തിനായി 2.8 ശതമാനം മാത്രം ചെലവഴിക്കുമ്പോൾ, അസം 3.9 ശതമാനവും ഗുജറാത്ത് അവരുടെ ഭക്ഷ്യേതര ചെലവിന്റെ 3.8 ശതമാനവും ചെലവഴിക്കുന്നു.മെഡിക്കൽ ചെലവിൽ, അസമിലെയും ഛത്തീസ്ഗഢിലെയും ഗ്രാമപ്രദേശങ്ങൾ ഏറ്റവും താഴ്ന്ന നിലയിലാണ്.യഥാക്രമം 18.9 ശതമാനവും 18 ശതമാനം എന്നിങ്ങനെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഗ്രാമീണ മേഖലകൾ ഗതാഗത ചെലവിൽ മുന്നിലാണ്. തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ വസ്ത്രങ്ങൾ, കിടക്കകൾ, പാദരക്ഷകൾ എന്നിവക്ക് കുറവ് തുക ചെലവഴിക്കുന്നുവെന്നും സർവേ വ്യക്തമാക്കുന്നു.