ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന, ആർക്കാണ് അർഹത?, എങ്ങനെ അപേക്ഷിക്കാം...

70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന.

Rs 5 lakh health insurance under Ayushman Bharat for senior citizens above 70 years: Who is eligible, benefits, how to apply

വരുമാനം കണക്കിലെടുക്കാതെ, 70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന. ആരോഗ്യ-സാമ്പത്തിക സൗകര്യങ്ങളുടെ പരിമിതി മൂലം പലപ്പോഴും ബുദ്ധിമുട്ട് നേരിടുന്ന മുതിര്‍ന്ന വ്യക്തികള്‍ക്ക്, പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനാല്‍ ഇത് കുടുംബങ്ങളുടെ ഭാരം ലഘൂകരിക്കും.സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ഉള്ളതോ അല്ലെങ്കില്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സ്കീമിന് കീഴിലുള്ള 70 വയസോ അതില്‍ കൂടുതലോ ഉള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ആയുഷ്മാന്‍ ഭാരത് പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. ആറ് കോടി മുതിര്‍ന്ന പൗരന്മാരുള്ള ഏകദേശം 4.5 കോടി കുടുംബങ്ങള്‍ക്ക് കുടുംബാടിസ്ഥാനത്തില്‍ 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് പദ്ദതിയിലൂടെ ലക്ഷ്യമിടുന്നത്.

ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് എങ്ങനെ അപേക്ഷിക്കാം
ഘട്ടം 1: ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക https://abdm.gov.in/
ഘട്ടം 2: തിരിച്ചറിയല്‍ തെളിവുകള്‍ സമര്‍പ്പിക്കുക
ഘട്ടം 3: ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന ഐഡി ഉപയോഗിച്ച്  ഇ-കാര്‍ഡ് പ്രിന്‍റ് ചെയ്യുക


ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന കവറേജ്

മെഡിക്കല്‍ പരിശോധനകള്‍, ചികിത്സ
പ്രീ-ഹോസ്പിറ്റലൈസേഷന്‍ കെയര്‍ അഡ്മിഷന്‍ മുമ്പ് മൂന്ന് ദിവസം വരെ.
മരുന്നുകളും മെഡിക്കല്‍ ആവശ്യത്തിനുള്ള ഉപകരണങ്ങളും.
നോണ്‍-ഇന്‍റന്‍സീവ്, ഇന്‍റന്‍സീവ് കെയര്‍ സേവനങ്ങള്‍
ഡയഗ്നോസ്റ്റിക്, ലബോറട്ടറി
ആവശ്യമെങ്കില്‍ മെഡിക്കല്‍ ഇംപ്ലാന്‍റുകള്‍.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന സമയത്ത് താമസവും ഭക്ഷണ സേവനങ്ങളും.
ഡിസ്ചാര്‍ജ് കഴിഞ്ഞ് 15 ദിവസം വരെ, ഹോസ്പിറ്റലൈസേഷനു ശേഷമുള്ള തുടര്‍ പരിചരണം.
 

Latest Videos
Follow Us:
Download App:
  • android
  • ios