തുറമുഖങ്ങളിൽ കെട്ടികിടക്കുക്കന്നത് ദശലക്ഷം ടൺ അരി; കാരണം ഇതാണ്

സർക്കാർ കയറ്റുമതി തീരുവ ചുമത്തിയതോടെ രാജ്യത്തെ അരി കയറ്റുമതി സ്തംഭിച്ചു. തുറമുഖങ്ങളിൽ  ഒരു ദശലക്ഷം ടൺ അരിയാണ് കുടുങ്ങിക്കിടക്കുന്നത് 

Rice shipments stuck after govt imposes export duty

ദില്ലി: കയറ്റുമതി തീരുവ ചുമത്തിയതോടെ രാജ്യത്തെ അരി കയറ്റുമതി സ്തംഭിച്ചു. കേന്ദ്ര സർക്കാർ ചിലയിനം അരികൾക്ക് 20 ശതമാനം കയറ്റുമതി തീരുവ ചുമത്തിയിരുന്നു. ലഭ്യത കുറവുള്ള അരി ഇനങ്ങളുടെ കയറ്റുമതി നിരോധിക്കുകയും ചെയ്തിരുന്നു. ഇതോടെ ഒരു ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്യാനാകാതെ കൂടുതൽ സമയം തേടിയിരിക്കുകയാണ് വ്യാപാരികൾ. 

Read Also: രണ്ടും കല്പിച്ച് ടാറ്റ, എയർ ഇന്ത്യയുടെ മുഖം മാറും; വിപുലീകരണ പദ്ധതികൾ അറിയാം

അതേസമയം, ചില നിബന്ധനകൾക്ക് വിധേയമായി സെപ്റ്റംബർ 15 വരെ അരി ചരക്കുകൾ കയറ്റുമതി ചെയ്യാൻ അനുവദിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് അറിയിച്ചിട്ടുണ്ട്.  കയറ്റുമതി കരാർ മാസങ്ങൾക്ക് മുമ്പ് ലഭിച്ചതാണ്, അതിനാൽ തന്നെ പെട്ടന്നുള്ള നിരോധനം വലിയ തിരിച്ചടിയാണ് നൽകിയത്. ഏകദേശം 700,000 മുതൽ 1 ദശലക്ഷം ടൺ അരി വരെ കയറ്റുമതി ചെയ്യാനാകാതെ കുടുങ്ങി കിടക്കുകയാണ് എന്ന് ഓൾ ഇന്ത്യ റൈസ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ വിനോദ് കൗൾ പറഞ്ഞു

നെല്ല്, തൊണ്ട് (തവിട്ട്) അരി, സെമി-മിൽഡ് അരി എന്നിവയുടെ കയറ്റുമതിയിൽ ചുമത്തിയിരുന്ന 20 ശതമാനം അടയ്ക്കാൻ കയറ്റുമതിക്കാർ വിസമ്മതിക്കുന്നതിനാൽ തന്നെ ടൺ കണക്കിന് അരി തുറമുഖങ്ങളിലടക്കം കെട്ടിക്കിടക്കുകയാണ്.  20 ശതമാനം തീരുവ ചുമത്തിയാൽ കുത്തനെ നഷ്ടമുണ്ടാക്കുമെന്നും കയറ്റുമതിക്കാർ പറഞ്ഞു.

അതേസമയം, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്‌സിഐ) ഭക്ഷ്യധാന്യ സ്റ്റോക്ക് അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഓഗസ്റ്റ് 16-ലെ കണക്കനുസരിച്ച്,  അരിയും ഗോതമ്പും അടക്കം 52.3 ദശലക്ഷം ടണ്ണാണ് ഉള്ളത്. ഈ വർഷം ആദ്യം, മാർച്ചിൽ ഗോതമ്പ് ഉൽപാദനം കുറഞ്ഞതിനാൽ കേന്ദ്രം അതിന്റെ സൗജന്യ ഭക്ഷണ പദ്ധതിക്കായി അരിക്ക് പകരം ഗോതമ്പ് ഉപയോഗിച്ച് തുടങ്ങിയിരുന്നു.

Read Also : മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ; ഈ മൂന്ന് നിക്ഷേപ പദ്ധതികളെ അറിയാം

നെൽവിത്ത് 3.8 ദശലക്ഷം ഹെക്ടറിൽ കുറഞ്ഞിട്ടുണ്ടെന്നും മഴയുടെ കുറവുൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ ഈ വർഷം ഉൽപാദന നഷ്ടം 10-12 ദശലക്ഷം ടൺ ആയിരിക്കുമെന്നും ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios